പെണ്‍കുട്ടികള്‍ പരസ്പരം ബ്രസ്റ്റില്‍ പിടിക്കുന്നു!ഇതെന്ത് പ്രിന്‍സിപ്പല്‍,ഗുരുതര ആരോപണങ്ങള്‍...

ആവശ്യങ്ങള്‍ മാനേജ്മെന്‍റ് അംഗീകരിച്ചതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ സമരം അവസാനിപ്പിച്ചിരുന്നു.

  • Updated:
  • By: Afeef
Subscribe to Oneindia Malayalam
കൊല്ലം: വെള്ളാപ്പള്ളി നടേശന്‍ ഷഷ്ടി പൂര്‍ത്തി സ്മാരക നഴ്‌സിംഗ് കോളേജ് പ്രിന്‍സിപ്പലിനെതിരെ ഗുരുതര ആരോപണങ്ങളുമായി വിദ്യാര്‍ത്ഥികള്‍ രംഗത്ത്. പെണ്‍കുട്ടികളെ സ്വവര്‍ഗ രതിക്കാരായി ചിത്രീകരിച്ചെന്നും, സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ സംസാരിച്ചെന്നുമാണ് പ്രിന്‍സിപ്പല്‍ ആര്‍ രേഖയ്‌ക്കെതിരെ ഉയരുന്ന ആരോപണങ്ങള്‍.

കോളേജിലെ വിദ്യാര്‍ത്ഥിനികള്‍ക്ക് ആവശ്യത്തിന് ശുചിമുറിയില്ല, അവധി ദിവസങ്ങളിലും ആശുപത്രിയില്‍ ഡ്യൂട്ടി ചെയ്യാന്‍ നിര്‍ബന്ധിക്കുന്നു തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉന്നയിച്ച് വിദ്യാര്‍ത്ഥിനികള്‍ എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ കോളേജില്‍ സമരം ചെയ്തിരുന്നു. ആദ്യഘട്ടത്തില്‍ മാനേജ്‌മെന്റ് സമരത്തെ എതിര്‍ത്തെങ്കിലും, പ്രതിഷേധം ശക്തമായതോടെ സമരക്കാരുമായി ചര്‍ച്ച നടത്തി.

Read Also: നെഹ്‌റു കോളേജിലെ സമരം അവസാനിച്ചു,ക്ലാസുകള്‍ വെള്ളിയാഴ്ച മുതല്‍;പക്ഷേ ഒന്നാം പ്രതി കൃഷ്ണദാസ് എവിടെ?

പിന്നീട് വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചതിനെ തുടര്‍ന്ന് സമരം അവസാനിച്ചെങ്കിലും പെണ്‍കുട്ടികളെ കുറിച്ച് പ്രിന്‍സിപ്പല്‍ നടത്തിയ പരാമര്‍ശങ്ങളാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. സമരം നടത്തിയ എസ്എഫ്‌ഐ പ്രവര്‍ത്തകരെ പൊളിറ്റിക്കല്‍ ഇഡിയറ്റ്‌സ് എന്നാണ് പ്രിന്‍സിപ്പല്‍ വിശേഷിപ്പിച്ചത്. പ്രിന്‍സിപ്പലിനെതിരെ എസ്എഫ്‌ഐ ഭാരവാഹികളും രംഗത്തെത്തിയിട്ടുണ്ട്.

നഴ്‌സിംഗ് കോളേജ്...

കൊല്ലത്തെ വെള്ളാപ്പള്ളി നടേശന്‍ ഷഷ്ടിപൂര്‍ത്തി സ്മാരക നഴ്‌സിംഗ് കോളേജിലെ ദുരിതങ്ങള്‍ സഹിക്കാതായതോടെയാണ് വിദ്യാര്‍ത്ഥിനികള്‍ സമരത്തിനിറങ്ങിയത്. 250ഓളം വരുന്ന വിദ്യാര്‍ത്ഥിനികള്‍ക്ക് ആകെയുള്ളത് ഒരൊറ്റ ശുചിമുറി മാത്രം. അവധി ദിവസങ്ങളിലും വിദ്യാര്‍ത്ഥിനികളെ നിര്‍ബന്ധിച്ച് ആശുപത്രിയില്‍ ഡ്യൂട്ടിക്ക് കൊണ്ടുപോകുന്നു തുടങ്ങിയവയെല്ലാമാണ് വിദ്യാര്‍ത്ഥിനികളെ സമരത്തിലേക്ക് നയിച്ച പ്രശ്‌നങ്ങള്‍.

പ്രിന്‍സിപ്പല്‍...

സമരം നടക്കുന്നതിനിടയിലാണ് പ്രിന്‍സിപ്പല്‍ ആര്‍ രേഖ വിദ്യാര്‍ത്ഥിനികളെ അപമാനിക്കുന്ന രീതിയില്‍ സംസാരിച്ചത്. കോളേജില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് വേണ്ടിയാണ് സമരം ചെയ്യുന്നതെന്നായിരുന്നു ആദ്യം പറഞ്ഞത്. പെണ്‍കുട്ടികള്‍ സ്വവര്‍ഗരതിക്കാരാണെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞതായി വിദ്യാര്‍ത്ഥിനികള്‍ ആരോപിക്കുന്നു.

സമരം ചെയ്യുന്നത് ഒളിച്ചോടാന്‍...

സമരം ചെയ്യുന്ന എസ്എഫ്‌ഐക്കാരുമായി ഒളിച്ചോടാനാണ് പെണ്‍കുട്ടികളുടെ ഉദ്ദേശ്യമെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞതായി ആരോപണമുണ്ട്. ഇതിന് മുന്‍പും പ്രിന്‍സിപ്പല്‍ സമാനരീതിയില്‍ അപമാനകരമായ രീതിയില്‍ സംസാരിക്കാറുണ്ടെന്ന് വിദ്യാര്‍ത്ഥിനികളും പറയുന്നു. എന്നാല്‍ പെണ്‍കുട്ടികള്‍ പരസ്പരം ബ്രസ്റ്റില്‍ പിടിക്കുന്നതായി പരാതി ലഭിച്ചിട്ടുണ്ടെന്നും, ഇതിനെ സംബന്ധിച്ചാണ് താന്‍ പറഞ്ഞതെന്നുമായിരുന്നു പ്രിന്‍സിപ്പലിന്റെ വിശദീകരണം.

സമരം അവസാനിച്ചു...

പ്രതിഷേധം ശക്തമായതോടെ മാനേജ്‌മെന്റ് വിദ്യാര്‍ത്ഥി സംഘടനകളുമായി ചര്‍ച്ചയ്ക്ക് തയ്യാറായി. വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ അംഗീകരിക്കാനും മാനേജ്‌മെന്റ് സമ്മതിച്ചു. ഇതിനിടയിലാണ് സമരം ചെയ്യുന്ന എസ്എഫ്‌ഐക്കാര്‍ പൊളിറ്റിക്കല്‍ ഇഡിയറ്റ്‌സാണെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞത്. എന്നാല്‍ ഇത് വീണ്ടും വിവാദമായതോടെ താനും പഴയ എസ്എഫ്‌ഐക്കാരിയാണെന്ന് പറഞ്ഞ് തലയൂരാനായിരുന്നു പ്രിന്‍സിപ്പലിന്റെ ശ്രമം. സമരം അവസാനിച്ചെങ്കിലും പെണ്‍കുട്ടികളെ അപമാനിക്കുന്ന രീതിയില്‍ സംസാരിച്ച പ്രിന്‍സിപ്പലിനെതിരെ നടപടി വേണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. പ്രിന്‍സിപ്പലിന്റെ പ്രസ്താവനകള്‍ക്കെതിരെ എസ്എഫ്‌ഐ ഭാരവാഹികളും രംഗത്തെത്തിയിട്ടുണ്ട്.

English summary
Allegations against Vellappally nateshan nursing college and principal.
Please Wait while comments are loading...