കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദിലീപ് ജനപ്രിയനല്ല, മര്യാദരാമനും!! ആലുവക്കാര്‍ പറയുന്നത് ഞെട്ടിക്കും!! ഇതാണ് യഥാര്‍ഥ ദിലീപ്...

സ്വന്തം കാര്യം സിന്ദാബാദെന്നതാണ് ദിലീപിന്‍റെ സ്വഭാവമെന്ന് നാട്ടുകാര്‍

  • By Sooraj
Google Oneindia Malayalam News

ആലുവ: സാധാരണക്കാരനായി തുടങ്ങി, അയല്‍ വീട്ടിലെ പയ്യനും പിന്നീട് ജനപ്രിയനുമായി വളര്‍ന്ന ദിലീപിനെക്കുറിച്ച് സ്വന്തം നാട്ടുകാര്‍ക്ക് നല്ലതൊന്നും പറയാനില്ല. നടിയെ ആക്രമിച്ച കേസില്‍ ദിലീപ് ജയിലിലായതിനു പിറകെ ഇത്രയും നാള്‍ മൗനം പാലിച്ച നാട്ടുകാര്‍ രംഗത്തുവന്നിരിക്കുകയാണ്. വളരെ മോശം കാര്യങ്ങള്‍ മാത്രമേ ഗോപാലകൃഷ്ണനെന്ന ദിലീപിനെക്കുറിച്ച് ആലുവയിലെ നാട്ടുകാര്‍ക്കു പറയാനുള്ളൂ. കോടികളുടെ സമ്പാദ്യം ദിലീപിനുണ്ടായിരുന്നെങ്കിലും നാട്ടുകാര്‍ക്കായി ഒരു കാര്യം പോലും ചെയിതിട്ടില്ലെന്ന് ആലുവക്കാര്‍ പറയുന്നു. കേരള കൗമുദിയാണ് ദിലീപിനു നാട്ടുകാര്‍ക്കിടയിലെ മോശം പ്രതിച്ഛായയെക്കുറിച്ച് റിപ്പോര്‍ട്ട് വന്നിരിക്കുന്നത്.

ജയിലില്‍ രാത്രി ഉറങ്ങാതെ ദിലീപ്!! പോലീസുകാര്‍ വന്നപ്പോള്‍ കണ്ടത്...അവര്‍ക്കു മുന്നില്‍ കരഞ്ഞു!!ജയിലില്‍ രാത്രി ഉറങ്ങാതെ ദിലീപ്!! പോലീസുകാര്‍ വന്നപ്പോള്‍ കണ്ടത്...അവര്‍ക്കു മുന്നില്‍ കരഞ്ഞു!!

സ്വന്തം കാര്യം സിന്ദാബാദ്

സ്വന്തം കാര്യം സിന്ദാബാദ്

സ്വന്തം കാര്യം സിന്ദാബാദ് എന്നതായിരുന്നു ദിലീപിന്റെ നയമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. സ്വന്തം കാര്യം മാത്രം നോക്കി നടക്കുന്ന ഒരു സ്വാര്‍ഥനാണ് ജനം ജനപ്രിയനെന്നു ഓമനപ്പേരിട്ട ദിലീപെന്നാണ് നാട്ടുകാര്‍ പറയുന്നത്.

വന്ന വഴി മറക്കും

വന്ന വഴി മറക്കും

വന്ന വഴികള്‍ മറക്കുന്നതാണ് ദിലീപിന്റെ സ്വഭാവം. മാത്രമല്ല, ഇരിക്കാന്‍ ഇടം നല്‍കിയവരെ ചവിട്ടി പുറത്താക്കുകയും ചെയ്യും. സിനിമയില്‍ മാത്രമല്ല മിമിക്രിയിലും ഇതു തന്നെയായിരുന്നു അവസ്ഥയെന്ന് പലരും ചൂണ്ടിക്കാട്ടി

ചവിട്ടിത്താഴ്ത്തും

ചവിട്ടിത്താഴ്ത്തും

തന്നെ എതിര്‍ക്കുന്നവരെ ചവിട്ടിത്താഴ്ത്താന്‍ ദിലീപിന് പ്രത്യേക മിടുക്ക് തന്നെയുണ്ടായിരുവെന്നാണ് പരിചയമുള്ളവര്‍ പറയുന്നത്. ദിലീപിനെ അറസ്റ്റ് ചെയ്ത ശേഷം പലരും പരസ്യമായി ഇക്കാര്യം പറയുകയും ചെയ്തിരുന്നു.

പണത്തോട് ആര്‍ത്തി

പണത്തോട് ആര്‍ത്തി

സ്വന്തം നാടായ ആലുവയില്‍ ഏതെങ്കിലുമൊരു ചെറിയ പരിപാടിയില്‍ പങ്കെടുക്കണമെങ്കില്‍ വലിയ തുകയാണ് ദിലീപ് വാങ്ങിയിരുന്നതെന്ന് നാട്ടുകാര്‍ പറയുന്നു.

വീട്ടിലേക്ക് പ്രവേശനമില്ല

വീട്ടിലേക്ക് പ്രവേശനമില്ല

ദിലീപിന്റെ ആലുവയിലെ വീട്ടിലേക്ക് ആര്‍ക്കും പ്രവേശനമുണ്ടായിരുന്നില്ല. ഗുണ്ടാ സ്റ്റൈലിലുള്ള കാവല്‍ക്കാരെയാണ് വീടിനു മുന്നില്‍ നിര്‍ത്തിയിരുന്നതത്രേ.

ഭീഷണിപ്പെടുത്തി

ഭീഷണിപ്പെടുത്തി

കൊട്ടാരക്കടവിലെ ദിലീപിന്റെ വീട് സ്ഥിതി സ്ഥലത്തു പുറമ്പോക്ക് സ്ഥലമുണ്ടെന്നു കണ്ടെത്തിയിരുന്നു. അന്നു റവന്യു സംഘത്തോടൊപ്പമെത്തിയ മാധ്യമപ്രവര്‍ത്തകര്‍ ഫോട്ടോ എടുക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നു ദിലീപിന്റെ അനുചരന്‍മാര്‍ ഭീഷണിപ്പെടുത്തിയിരുന്നു.

കൂകി വിളിച്ചു പരിഹസിച്ചു

കൂകി വിളിച്ചു പരിഹസിച്ചു

ആലുവ പോലീസ് ക്ലബ്ബിലും സബ് ജയിലിലുമെല്ലാം ദിലീപിനെ എത്തിച്ചപ്പോള്‍ കൂകി വിളിച്ചാണ് നാട്ടുകാര്‍ പരിഹസിച്ചത്. സ്‌ക്രീനില്‍ നായക കഥാപാത്രമാണ് ചെയ്യാറുള്ളതെങ്കിലും പുറമെ താരം ക്രൂരനാണെന്നാണ് നാട്ടുകാര്‍ പറയുന്നത്.

നാലു വീട് മാത്രം

നാലു വീട് മാത്രം

കേരള ആക്ഷന്‍ ഫോഴ്‌സുമായി ചേര്‍ന്നു 1000 നിര്‍ധനര്‍ക്കു വീട് വച്ചു കൊടുക്കുകയെന്ന ലക്ഷ്യത്തോടെ ദിലീപ് ഒരു വര്‍ഷം മുമ്പ് ജിപി ഫൗണ്ടേഷന്‍ ആരംഭിച്ചിരുന്നു. എന്നാല്‍ ഇതുവരെ ആകെ നാലു വീടുകള്‍ മാത്രമാണ് നിര്‍മിച്ചു നല്‍കിയത്. ദിലീപിന്റെ ഭാഗത്തു നിന്നുണ്ടായ ഏക സേവന പ്രവര്‍ത്തി കൂടിയായിരുന്നു ഇത്.

English summary
Aluva people says about dileep's real character
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X