കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലപ്പുറത്ത് നിന്നു കൊച്ചിയിലേക്ക് നിരോധിത നോട്ട്; ആറംഗ സംഘം പിടിയില്‍, സ്ത്രീയും

  • By Ashif
Google Oneindia Malayalam News

ആലുവ: നിരോധിത നോട്ടുകളുമായി സ്ത്രീയടക്കം ആറു പേര്‍ അറസ്റ്റില്‍. മലപ്പുറത്ത് നിന്നു എറണാകുളത്തേക്ക് കള്ളനോട്ട് എത്തുന്നുവെന്ന വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സംഘം വലിയിലായത്.

പരിശോധനയ്ക്കിടെ ആലുവ മാര്‍ത്താണ്ഡ വര്‍മ പാലത്തിന് സമീപം വച്ച് സംശയകരമായി കണ്ട കാര്‍ പോലീസ് നിര്‍ത്താന്‍ ആവശ്യപ്പെട്ടു. എന്നാല്‍ നിര്‍ത്താതെ പോകുകയായിരുന്നു. പിന്തുടര്‍ന്ന പോലീസ് പാലസിന് സമീപം വച്ചാണ് വാഹനം തടഞ്ഞത്.

Blackmoney

കുറുപംപടി രായമംഗലം കണ്ണോത്ത് വീട്ടില്‍ നന്ദകുമാര്‍, കടമറ്റം തുരുത്തേറ്റ് വീട്ടില്‍ അനൂപ്, ആലുവ ചുണങ്ങംവേലി നാലാംമൈലില്‍ കോലഞ്ചേരി വീട്ടില്‍ ജിജു, മലപ്പുറം രണ്ടത്താണി സ്വദേശികളായ പൂക്കയില്‍ അലി, അമ്പലത്തിങ്കല്‍ അമീര്‍, ആലുവ സ്വദേശിനി ലൈല എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പിടികൂടുമ്പോള്‍ വാഹനത്തില്‍ സ്ത്രീയുണ്ടായിരുന്നില്ല.

കാര്‍ പരിശോധിച്ചപ്പോള്‍ നിരോധിത നോട്ട് കണ്ടെത്തുകയായിരുന്നു. ആയിരത്തിന്റെ 122 കെട്ടുകളും അഞ്ഞൂറിന്റെ 299 കെട്ടുകളുമാണുണ്ടായിരുന്നത്. മൊത്തം രണ്ടേ മുക്കാല്‍ കോടി രൂപയാണുണ്ടായിരുന്നതെന്ന് പോലീസ് പറഞ്ഞു.

പ്രതികളെ ചോദ്യം ചെയ്തപ്പോഴാണ് ലൈല പറഞ്ഞിട്ടാണ് പണം കൊണ്ടുവന്നതെന്ന വിവരം ലഭിച്ചത്. ലൈലയുടെ എടയപ്പുറത്തുള്ള തയ്യല്‍ കേന്ദ്രത്തിലെത്തിയാണ് പോലീസ് അവരെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്യാന്‍ എത്തുമ്പോള്‍ ലൈല പണം കാത്തുനില്‍ക്കുകയായിരുന്നുവെന്നാണ് പോലീസ് പറഞ്ഞത്.

English summary
Aluva police seized 2.75 crore banned note
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X