മുരുകന് ചികിത്സ നിഷേധിക്കാന്‍ കാരണം...ഒടുവില്‍ അത് പുറത്ത്!! വെളിപ്പെടുത്തല്‍!!

  • By: Sooraj
Subscribe to Oneindia Malayalam

കൊല്ലം: ചികിത്സ നിഷേധിക്കപ്പെട്ട് ആംബുലന്‍സില്‍ വച്ചു തമിഴ്‌നാട് സ്വദേശിയായ മുരുകന്‍ മരിച്ച സംഭവത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. അന്ന് മുരുകനെയും കൊണ്ട് നിരവധി ആശുപത്രികളിലേക്ക് ചീറിപ്പാഞ്ഞ ആംബുലന്‍സ് ഡ്രൈവര്‍ രാഹുലാണ് നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയത്. ചികില്‍സ ലഭിക്കാതെ ഏഴു മണിക്കൂറോളം ആംബുലന്‍സിനകത്തു കിടന്നാണ് മുരുകന്‍ അന്ത്യശ്വാസം വലിച്ചത്. സ്വകാര്യ ആശുപത്രികളെയും മെഡിക്കല്‍ കോളേജിനെയും സമീപിച്ചെങ്കിലും പല കാരണങ്ങള്‍ പറഞ്ഞ് ചികില്‍സ നിഷേധിക്കപ്പെടുകയായിരുന്നു.

ദിലീപിനെതിരേ ഉന്നയിക്കപ്പെട്ട ആരോപണങ്ങള്‍ കള്ളം!! ഗൂഡാലോചന നടന്നത് താരത്തെ കുടുക്കാന്‍!!

മെഡിസിറ്റി അധികൃതര്‍ ചെയ്തത്

മെഡിസിറ്റി അധികൃതര്‍ ചെയ്തത്

മുരുകന്‍ തമിഴ്‌നാട് സ്വദേശിയാണെന്ന് അറിഞ്ഞതിനെ തുടര്‍ന്നാണ് കൊല്ലത്തെ മെഡിസിറ്റി ആശുപത്രി വെന്റിലേറ്റര്‍ നിഷേധിച്ചതെന്ന് രാഹുല്‍ മാധ്യമങ്ങളോടു വെളിപ്പെടുത്തി.

 പോര്‍ട്ടബിള്‍ വെന്റിലേറ്ററുണ്ടായിരുന്നു

പോര്‍ട്ടബിള്‍ വെന്റിലേറ്ററുണ്ടായിരുന്നു

മെഡിസിറ്റി ആശുപത്രിയില്‍ പോര്‍ട്ടബിള്‍ വെന്റിലേറ്ററുണ്ടായിരുന്നു. എന്നിട്ടും അതു ലഭ്യമാക്കാന്‍ അധികൃതര്‍ തയ്യാറായില്ലെന്നും രാഹുല്‍ പറഞ്ഞു.

ശസ്ത്രക്രിയ വേണ്ടിയിരുന്നു

ശസ്ത്രക്രിയ വേണ്ടിയിരുന്നു

അടിയന്തര ശസ്ത്രക്രിയ നടത്തിയിരുന്നെങ്കില്‍ മുരുകന്റെ ജീവന്‍ രക്ഷിക്കാന്‍ സാധിക്കുമായിരുന്നു. എന്നാന്നാല്‍ ചികില്‍സ നല്‍കാന്‍ അവര്‍ തയയാറായില്ലെന്ന് രാഹുല്‍ തുറന്നടിച്ചു.

വിളിച്ചുചോദിച്ചു

വിളിച്ചുചോദിച്ചു

വെന്റിലേറ്റര്‍ സൗകര്യമുണ്ടോയെന്ന് വിളിച്ച് ഉറപ്പു വരുത്തിയ ശേഷമാണ് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയത്. എന്നാല്‍ മെഡിക്കല്‍ കോളേജിലെത്തിയപ്പോള്‍ വെന്റിലേറ്റര്‍ ഇല്ലെന്നായിരുന്നു അധികൃതരുടെ മറുപടിയെന്നും രാഹുല്‍ പറഞ്ഞു.

 ഡോക്ടറുടെ പ്രതികരണം

ഡോക്ടറുടെ പ്രതികരണം

മുരുകന്റെ കാര്യത്തില്‍ ആശുപത്രിക്ക് വീഴ്ച പറ്റിയിട്ടില്ലെന്നായിരുന്നു നേരത്തേ മെഡിസിറ്റിയിലെ ഡോക്ടറായ ബിലാല്‍ പറഞ്ഞത്. മെഡിസിറ്റിയിലെത്തിച്ച മുരുകനെ പരിശോധിച്ചതും ബിലാലായിരുന്നു.

കൂട്ടിരിപ്പുകാര്‍ വേണെന്ന് ആവശ്യപ്പെട്ടിട്ടില്ല

കൂട്ടിരിപ്പുകാര്‍ വേണെന്ന് ആവശ്യപ്പെട്ടിട്ടില്ല

മുരുകന് ആശുപത്രിയില്‍ കൂട്ടിരിപ്പുകാര്‍ വേണമെന്ന് താന്‍ ആവശ്യപ്പെട്ടന്ന ആരോപണം ബിലാല്‍ തള്ളിക്കളഞ്ഞിരുന്നു. വെന്റിലേറ്റര്‍ ഒഴിവില്ലെന്ന് അറിയിച്ചത് ആശുപത്രി അധികൃതരാണ്. നഴ്‌സിങ് അസിസ്റ്റന്റിനും ഇതേക്കുറിച്ച് അറിയാമായിരുന്നുവെന്നും ബിലാന്‍ വ്യക്തമാക്കിയിരുന്നു.

മെഡിക്കല്‍ കോളേജിനും ഗുരുതര വീഴ്ച

മെഡിക്കല്‍ കോളേജിനും ഗുരുതര വീഴ്ച

തിരുവനന്തപുരം മെഡിക്കല്‍ കോളേജും ഗുരുതരമായ പിഴവാണ് മുരുകന്റെ കാര്യത്തില്‍ വരുത്തിയതെന്നും ആരോപണമുണ്ട്. രണ്ട് വെന്റിലേറ്ററുകള്‍ ഇവിടെയുണ്ടായിരുന്നിട്ടും ഒഴിവില്ലെന്ന് പറഞ്ഞ് മടക്കി ആയിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Murugan, Tamil Nadu native lost his life after rejecting proper treatment from 6 hospitals in Kollam.
English summary
Murugan's death: Ambulance driver revealation.
Please Wait while comments are loading...