കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒടുവില്‍ പിന്മാറ്റം,വിവാദമായ ഭൂനിയമ ഭേദഗതി സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിച്ചു

  • By Sruthi K M
Google Oneindia Malayalam News

തിരുവനന്തപുരം: മലയോര മേഖലയില്‍ 2005 ജൂണ്‍ ഒന്നു വരെ കൈവശം വച്ചിരിക്കുന്നവര്‍ക്കെല്ലാം ഉടമസ്ഥാവകാശം നല്‍കാനുള്ള വിജ്ഞാപനം സര്‍ക്കാര്‍ പിന്‍വലിച്ചു. വിജ്ഞാപനം പുറത്തുവന്നശേഷം പല ഭാഗത്തുനിന്നും എതിര്‍പ്പ് ഉയര്‍ന്ന സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ ഈ പിന്മാറ്റം.

കര്‍ഷക താത്പാര്യം മുന്‍നിര്‍ത്തിയാണ് സര്‍ക്കാര്‍ ഭേദഗതി കൊണ്ടുവന്നതെന്നും കര്‍ഷകരെ സഹായിക്കുകയാണ് ഇതുകൊണ്ട് ഉദ്ദേശിച്ചതെന്നും റവന്യൂ മന്ത്രി അടൂര്‍ പ്രകാശ് തിരുവനന്തപുരത്ത് അറിയിച്ചു. മുഖ്യമന്ത്രിയുമായി ആലോചിച്ച ശേഷമാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. ഉത്തരവില്‍ പാളിച്ചകള്‍ ഉണ്ടെങ്കില്‍ അത് പരിശോധിക്കും.

adoorprakash

സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കോണ്‍ഗ്രസില്‍ നിന്നടക്കം ശക്തമായ എതിര്‍പ്പുകള്‍ ഉയര്‍ന്നിരുന്നു. കര്‍ഷകില്‍ നിന്നും ഒട്ടേറെ നിവേദനങ്ങളും ലഭിച്ചിരുന്നു. തുടര്‍ന്നാണ് സര്‍ക്കാര്‍ ഭേദഗതി പിന്‍വലിച്ചിരിക്കുന്നത്. വിവാദ ഉത്തരവ് കാരണം മൂന്നാര്‍ കൈയേറ്റങ്ങള്‍ സംബന്ധിച്ച കേസുകള്‍ ദുര്‍ബലമാവുമെന്ന വിമര്‍ശനം സര്‍ക്കാര്‍ മാനിക്കുന്നതായും അടൂര്‍ പ്രകാശ് പറഞ്ഞു.

അടൂര്‍ പ്രകാശ് കൈയേറ്റക്കാരെ സഹാക്കുന്ന ആളാണന്ന് ആരും പറയരുതെന്ന് ആഗ്രഹമുണ്ട്. തെറ്റ് ചൂണ്ടിക്കാണിക്കുന്നവരോട് നന്ദി മാത്രമേയുള്ളൂ. കര്‍ഷകര്‍ക്ക് കൈവശ ഭൂമി വേണമെന്നുള്ള ഉദ്ദേശത്തോടെയാണ് ഭേദഗതി കൊണ്ടുവന്നത്. എന്നാല്‍ ഇത് തെറ്റിദ്ധരിപ്പിക്കപ്പെടുകയായിരുന്നെന്നും മന്ത്രി പറഞ്ഞു.

English summary
Amendment made to land assignment rules government cancelled
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X