കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയെ അക്രമിച്ചാൽ കൂടുതൽ താമരകൾ വിരിയും!അമിത് ഷാ തറക്കല്ലിട്ടത് കേരളത്തിലെ 'എൻഡിഎ സർക്കാരിന്'...

സിപിഎമ്മിനെയും പിണറായി സർക്കാരിനെയും കടന്നാക്രമിക്കുന്നതായിരുന്നു അമിത് ഷായുടെ പ്രസംഗം.

Google Oneindia Malayalam News

തിരുവനന്തപുരം: ഇടതുസർക്കാരിന്റെ നേതൃത്വത്തിൽ സിപിഎം ബിജെപി എതിരെ അക്രമം അഴിച്ചുവിട്ടാൽ അത് കേരളത്തിൽ കൂടുതൽ താമരകൾ വിരിയുന്നതിന് വഴിതുറക്കുമെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ. തിരുവനന്തപുരത്ത് ബിജെപി ആസ്ഥാന മന്ദിരത്തിന് തറക്കല്ലിട്ട ശേഷം സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിപിഎമ്മിനെയും പിണറായി സർക്കാരിനെയും കടന്നാക്രമിക്കുന്നതായിരുന്നു അമിത് ഷായുടെ പ്രസംഗം. കേരളത്തിൽ രാഷ്ട്രീയ പ്രവർത്തനം നടത്താൻ ബിജെപി പ്രവർത്തകർ വലിയ പ്രയാസം നേരിടുകയാണ്. അക്രമത്തിലൂടെ ബിജെപിയെ തകർക്കാമെന്ന് പിണറായി വിജയൻ കരുതേണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ബിജെപി ആസ്ഥാനമന്ദിരത്തിന് തറക്കല്ലിട്ട ശേഷം അമിത് ഷാ തൈക്കാടുള്ള ബിജെപി പ്രവർത്തകന്റെ വീട്ടിലെത്തി പ്രഭാത ഭക്ഷണം കഴിച്ചു. പിന്നീട് ബിജെപി ബൂത്ത് കമ്മിറ്റി യോഗത്തിലും പങ്കെടുത്തു. നേരത്തെ നിശ്ചയിച്ചിരുന്ന വാർത്താസമ്മേളനം മാറ്റിവെച്ചെങ്കിലും മാധ്യമ മേധാവികളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാകും അദ്ദേഹം ദില്ലിയിലേക്ക് മടങ്ങുക.

കൂടുതൽ താമരകൾ വിരിയും...

കൂടുതൽ താമരകൾ വിരിയും...

ഇടതുസർക്കാരിന്റെ നേതൃത്വത്തിൽ സിപിഎം ബിജെപിക്കെതിരെ അക്രമം അഴിച്ചുവിട്ടാൽ അത് കേരളത്തിൽ കൂടുതൽ താമരകൾ വിരിയാനേ വഴിത്തുറക്കുവെന്നാണ് അമിത് ഷാ പറഞ്ഞത്.

സിപിഎമ്മിനെ കടന്നാക്രമിച്ച്...

സിപിഎമ്മിനെ കടന്നാക്രമിച്ച്...

സിപിഎമ്മിനെ കടന്നാക്രമിക്കുന്നതായിരുന്നു അമിത് ഷായുടെ പ്രസംഗം. കേരളത്തിലെ ബിജെപി പ്രവർത്തകർ രാഷ്ട്രീയ പ്രവർത്തനം നടത്താൻ പ്രയാസം അനുഭവിക്കുകയാണെന്നും, അക്രമത്തിലൂടെ ബിജെപിയെ ഇല്ലാതാക്കാമെന്ന് സിപിഎമ്മും പിണറായി വിജയനും കരുതേണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

മുഖ്യമന്ത്രിയുടെ മണ്ഡലത്തിലും കൊലപാതകം...

മുഖ്യമന്ത്രിയുടെ മണ്ഡലത്തിലും കൊലപാതകം...

കേരളത്തിൽ സിപിഎം അധികാരത്തിൽ വന്നപ്പോഴെല്ലാം ബിജെപി പ്രവർത്തകർക്കെതിരെ അക്രമം അഴിച്ചുവിട്ടിട്ടുണ്ട്. ഈ വർഷം മാത്രം പതിമൂന്ന് ബിജെപി പ്രവർത്തകരാണ് കേരളത്തിൽ കൊല്ലപ്പെട്ടത്. മുഖ്യമന്ത്രിയുടെ മണ്ഡലത്തിലും കൊലപാതകമുണ്ടായി.

നിയമപരമായി നേരിടും...

നിയമപരമായി നേരിടും...

അക്രമത്തിലൂടെ ബിജെപിയെ ഇല്ലാതാക്കാമെന്നത് വ്യാമോഹമാണ്. ബിജെപി പ്രവർത്തകരെ വേട്ടയാടുന്ന സിപിഎമ്മിനെ തങ്ങൾ നിയമപരമായി നേരിടുമെന്നും അമിത് ഷാ പറഞ്ഞു.

തറക്കല്ലിട്ടത് എൻഡിഎ സർക്കാരിന്...

തറക്കല്ലിട്ടത് എൻഡിഎ സർക്കാരിന്...

കേരളത്തിലെ ബിജെപി ആസ്ഥാന മന്ദിരത്തിന് മാത്രമല്ല, കേരളത്തിലെ എൻഡിഎ സർക്കാരിനാണ് താൻ തറക്കല്ലിട്ടതെന്നായിരുന്നു അമിത് ഷാ പറഞ്ഞത്. 2019ഓടെ രാജ്യത്തെ എല്ലാ ജില്ലകളിലും ബിജെപി കാര്യാലങ്ങൾ നിലവിൽ വരുമെന്നും അദ്ദേഹം വ്യക്തമാക്കി.

തിരുവനന്തപുരത്ത്...

തിരുവനന്തപുരത്ത്...

തിരുവനന്തപുരത്ത് പുതിയ ബിജെപി ആസ്ഥാന മന്ദിരത്തിന് തറക്കല്ലിട്ട ശേഷം സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്. സമ്മേളനത്തിന് ശേഷം തൈക്കാട്ടെ ബിജെപി പ്രവർത്തകന്റെ വീട്ടിലെത്തിയാണ് അദ്ദേഹം പ്രഭാത ഭക്ഷണം കഴിച്ചത്.

ഞായറാഴ്ച മടക്കം...

ഞായറാഴ്ച മടക്കം...

2019 ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംഘടിപ്പിക്കുന്ന ഭാരതപര്യടനത്തിന്റെ ഭാഗമായുള്ള മൂന്നു ദിവസത്തെ സന്ദർശനത്തിനാണ് അമിത് ഷാ കേരളത്തിലെത്തിയത്. തിരുവനന്തപുരത്ത് ബിജെപി ബൂത്ത് യോഗത്തിൽ പങ്കെടുത്ത ശേഷം മാധ്യമ മേധാവികളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഞായറാഴ്ച വൈകീട്ടോടെ കേരളത്തിൽ നിന്നും മടങ്ങും.

കൂടുതൽ വാർത്തകൾ വൺഇന്ത്യയിലൂടെ...

കൂടുതൽ വാർത്തകൾ വൺഇന്ത്യയിലൂടെ...

കേരളം കരുതിയിരിക്കണം; കലാപം നടക്കും, അമിത് ഷാ പോയ ഇടങ്ങളിലെല്ലാം കലാപമുണ്ടായിട്ടുണ്ടെന്ന് ലീഗ്!!കേരളം കരുതിയിരിക്കണം; കലാപം നടക്കും, അമിത് ഷാ പോയ ഇടങ്ങളിലെല്ലാം കലാപമുണ്ടായിട്ടുണ്ടെന്ന് ലീഗ്!!

'രാജീവേ... ഒരു കോപ്പിലെ ചാനലും കേന്ദ്രഭരണവും ഉണ്ടെന്ന് കരുതി ഉണ്ടാക്കാന്‍ വരല്ലേ'... ട്വിറ്റർ വിശേഷം'രാജീവേ... ഒരു കോപ്പിലെ ചാനലും കേന്ദ്രഭരണവും ഉണ്ടെന്ന് കരുതി ഉണ്ടാക്കാന്‍ വരല്ലേ'... ട്വിറ്റർ വിശേഷം

പുറത്താക്കലും വിലക്കുമൊന്നും ലേഡി സൂപ്പര്‍ സ്റ്റാറിനോട് വേണ്ട, മഞ്ജു വാര്യരെ കൈവിടാതെ പ്രേക്ഷകര്‍ !!

English summary
amit shah speech against cpim and ldf goverment in thiruvananthapuram.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X