കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമ്മയും കാല് മാറി? താരത്തിന് മമ്മൂട്ടിയുടെ ഒപ്പില്‍ പിന്തുണക്കത്ത്; നിര്‍മാതാക്കള്‍ മുമ്പേ പറന്നു

Google Oneindia Malayalam News

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവത്തില്‍ ജനപ്രിയ നായകന്‍ ദിലീപിനെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്നതായി സിനിമ മേഖല ആരോപിക്കുന്നു. നേരത്തെ ദിലീപും അതിന് ശേഷം നിര്‍മാതാക്കളടെ സംഘടനയും ഇപ്പോള്‍ താര സംഘടനയായ അമ്മയും ഇതേ കാര്യമാണ് പറയുന്നത്.

തന്നെ ആരും ചോദ്യം ചെയ്തില്ലെന്നും തന്റെ വീട്ടില്‍ യൂണിഫോമിലോ മഫ്തിയിലോ പോലീസുകാര്‍ ആരും വന്നില്ലെന്നും ദിലീപ് ഫേസ്ബുക്കിലൂടെ വ്യക്തമാക്കിയിരുന്നു. അതിന് ശേഷം ആണ് നിര്‍മാതാക്കളുടെ സംഘടന രംഗത്ത് വരുന്നത്.

എന്തായാലും താര സംഘടനയായ അമ്മ ദിലീപിന്റെ പേര് പറയാതെയാണ് പത്രക്കുറിപ്പ് പുറത്തിറക്കിയിരിക്കുന്നത്. അതില്‍ തന്നേയും കുറ്റം മാധ്യമങ്ങള്‍ക്കാണ്.

 അമ്മയ്ക്ക് വേണ്ടി മമ്മൂട്ടി

അമ്മയ്ക്ക് വേണ്ടി മമ്മൂട്ടി

അമ്മയുടെ പ്രസിഡന്റ് ഇന്നസെന്റ് ജനറല്‍ സെക്രട്ടറി മമ്മൂട്ടി എന്നിവരുടെ സംയുക്ത പ്രസ്താവന എന്നരീതിയില്‍ ആണ് പത്രക്കുറിപ്പ്. അമ്മയ്ക്ക് വേണ്ടി ഇതില്‍ ഒപ്പിട്ടിരിക്കുന്നത് ജനറല്‍ സെക്രട്ടറിയായ മമ്മൂട്ടിയാണ്.

മാധ്യമ വിചാരണ?

മാധ്യമ വിചാരണ?

തങ്ങളുടെ സംഘടനയില്‍ അംഗമായ മറ്റൊരു അഭിനേതാവിന് നേരെ നിന്ദ്യമായ വ്യക്തിഹത്യയും മാധ്യമ വിചാരണയും ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത് എന്നാണ് ആക്ഷേപം. ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കും സോഷ്യല്‍ മീഡിയയ്ക്കും ആണ് കുറ്റം മുഴുവന്‍.

അടിസ്ഥാനമില്ലാത്ത ജല്‍പനങ്ങള്‍

അടിസ്ഥാനമില്ലാത്ത ജല്‍പനങ്ങള്‍

സോഷ്യല്‍ മീഡിയകളിലും ഓണ്‍ലൈന്‍ മാധ്യമങ്ങളിലും പ്രത്യക്ഷപ്പെടുന്ന അടിസ്ഥാന രഹിതമായ ജല്‍പനങ്ങള്‍ മുഖ്യധാരാ മാധ്യമങ്ങള്‍ കൂടി ഏറ്റെടുക്കുന്നത് ഖേദകരമായ കാഴ്ചയാണ് എന്നാണ് അമ്മ പറയുന്നത്. ദിലീപില്‍ നിന്ന് മൊഴിയെടുത്തു എന്ന രീതിയിലുള്ള വാര്‍ത്തകള്‍ മാതൃഭൂമിയം മനോരമയും അടക്കമുള്ള മുഖ്യധാര മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു.

കാത്തിരിക്കുന്നത്

കാത്തിരിക്കുന്നത്

നടിയെ ആക്രമിച്ചവര്‍ പിടിക്കപ്പെട്ടു എന്ന വാര്‍ത്തയ്ക്ക് വേണ്ടിയാണ് പ്രാര്‍ത്ഥനയോടെ തങ്ങളും കേരള സമൂഹവും കാത്തിരിക്കുന്നത് എന്നാണ് പത്രക്കുറിപ്പില്‍ പറയുന്നത്.

കെട്ടുകഥകളില്‍ അഭിരമിച്ചവര്‍

കെട്ടുകഥകളില്‍ അഭിരമിച്ചവര്‍

യഥാര്‍ത്ഥ കുറ്റവാളികള്‍ പിടിയിലാവുകയം സംഭവങ്ങളുടെ സത്യാവസ്ഥ പറത്ത് വരികയും ചെയ്യുമ്പോള്‍ കെട്ടുകഥകളില്‍ അഭിരമിച്ചവര്‍ ഈ നാടിന് മുന്നില്‍ തലതാഴ്‌ത്തേണ്ടിവരും എന്ന് തങ്ങള്‍ക്ക് തീര്‍ച്ചയുണ്ടെന്ന് പറഞ്ഞുകൊണ്ടാണ് അമ്മയുടെ പ്രസ്താവന അവസാനിപ്പിക്കുന്നത്.

ഇതാണ് അത്

ഇതാണ് അത്

ഇതാണ് അമ്മയുടെ പ്രസിഡന്റും ജനറല്‍ സെക്രട്ടറിയും ചേര്‍ന്ന് പുറത്തിറക്കിയ പത്രക്കുറിപ്പ്.

English summary
Amma support actor, alleges fake news on Actress Kidnap Case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X