അമൃതാനന്ദമയി മഠത്തിന് കേന്ദ്രസര്‍ക്കാരിന്റെ നികുതി ഇളവ്!700 കോടി വരുമാനമുണ്ടായിട്ടും നികുതി വേണ്ട...

യുപിഎ സര്‍ക്കാരിന്റെ കാലത്താണ് മഠത്തിന് ഇത്തരത്തിലുള്ള വിവാദമായ നികുതിയിളവ് ആനുകൂല്യം അനുവദിച്ചത്.

  • Updated:
  • By: Afeef Musthafa
Subscribe to Oneindia Malayalam

തിരുവനന്തപുരം: മാതാ അമൃതാനന്ദമയി മഠത്തിന് നികുതിയിളവ് നല്‍കിയ കേന്ദ്ര സര്‍ക്കാര്‍ നടപടി വിവാദത്തില്‍. ആദായ നികുതി വകുപ്പാണ് അമൃതനന്ദമയി മഠത്തിന് ഇളവ് നല്‍കിയിരിക്കുന്നത്. 700 കോടിയുടെ വരുമാനം ഉണ്ടായിട്ടും ഒരു ചില്ലിക്കാശ് പോലും നികുതിയിനത്തില്‍ നല്‍കേണ്ടെന്നാണ് ആദായ നികുതി വകുപ്പിന്റെ ഉത്തരവിലുള്ളത്.

യുപിഎ സര്‍ക്കാരിന്റെ കാലത്താണ് മഠത്തിന് ഇത്തരത്തിലുള്ള വിവാദമായ നികുതിയിളവ് ആനുകൂല്യം അനുവദിച്ചത്. കോടിക്കണക്കിന് രൂപയുടെ വരുമാനമുള്ള അമൃതനന്ദമയി മഠത്തിന് ഇത്തരത്തില്‍ അസാധാരണമായ ഉത്തരവിലൂടെ നികുതി ഇളവ് നല്‍കിയ നടപടി എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

ഉത്തരവ് പുറത്തിറക്കിയത് യുപിഎ സര്‍ക്കാര്‍

2010 മാര്‍ച്ചിലാണ് അമൃതാനന്ദമയി മഠത്തിന് നികുതി ഇളവ് നല്‍കിയുള്ള ഉത്തരവ് പുറത്തിറങ്ങിയത്. രണ്ടാം യുപിഎ സര്‍ക്കാരിന്‍റെ കാലത്ത് പുറത്തിറക്കിയ ഉത്തരവിലെ നികുതി ഇളവ് ഇപ്പോഴും തുടരുന്നുവെന്നാണ് വാര്‍ത്ത പുറത്ത് കൊണ്ടു വന്ന ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

നിക്ഷേപം 700 കോടിയോളം രൂപ...

വിവിധ ബാങ്കുകളിലായി 700 കോടിയോളം രൂപയുടെ നിക്ഷേപമാണ് അമൃതാനന്ദമയി മഠത്തിനുള്ളത്. ഇതിന്‍റെ പലിശയും കോടിക്കണക്കിന് രൂപ വരും. എന്നാല്‍ ഇതിനൊന്നും വര്‍ഷങ്ങളായി സര്‍ക്കാരിന് നല്‍കേണ്ട നികുതി നല്‍കുന്നില്ല.

ഇളവില്ലെന്ന് മഠം...

എന്നാല്‍ അമൃതാന്ദമയി മഠത്തിന് പ്രത്യേക നികുതി ഇളവ് നല്‍കുന്നില്ലെന്നും, എല്ലാ ചാരിറ്റിബിള്‍ ട്രസ്റ്റുകള്‍ക്കും നല്‍കുന്ന ഇളവേ തങ്ങള്‍ക്കുള്ളൂവെന്നുമാണ് മഠത്തിന്‍റെ സാമ്പത്തിക കാര്യ വക്താവ് ചാനലിലൂടെ പ്രതികരിച്ചത്.

പ്രത്യേക ഉത്തരവ്...

അമൃതാനന്ദമയി മഠത്തിന്‍റെ നിക്ഷേപങ്ങളില്‍ നിന്നോ, വരുമാനങ്ങളില്‍ നിന്നോ ആജീവനാന്ത കാലം നികുതി സ്വീകരിക്കേണ്ടന്നാണ് ആദായ നികുതി വകുപ്പ് പുറത്തിറക്കിയ പ്രത്യേക ഉത്തരവിലുള്ളത്.

English summary
According to a mdeia report income tax allowed tax concession for amrithananathamayi madam.
Please Wait while comments are loading...