കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇത് ശരിയാകില്ലെന്ന് ഡിവൈഎഫ്ഐ താക്കീത്! എഎൻ ഷംസീർ മുട്ടുമടക്കി! മകനെ സർക്കാർ സ്കൂളിൽ ചേർക്കും....

മകനെ സ്വകാര്യ വിദ്യാലയത്തിൽ ചേർത്തിയ കാര്യത്തിൽ ഷംസീറിന് പിശക് പറ്റിയതാണെന്നും, സംഭവിച്ചത് പിശകാണെന്ന് മനസിലായപ്പോൾ അത് തിരുത്തുകയാണെന്നുമാണ് എം സ്വരാജ് പറഞ്ഞത്.

  • By ഡെന്നീസ്
Google Oneindia Malayalam News

തിരുവനന്തപുരം: ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് എഎൻ ഷംസീർ എംഎൽഎയുടെ മകനെ സർക്കാർ സ്കൂളിൽ ചേർക്കും. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എം സ്വരാജാണ് ഇക്കാര്യം അറിയിച്ചത്. എഎൻ ഷംസീറിന്റെ മകൻ സ്വകാര്യ വിദ്യാലയത്തിൽ പഠിക്കുന്നത് വിവാദമായതിന്റെ പശ്ചാത്തലത്തിലാണ് ഡിവൈഎഫ്ഐ വിഷയത്തിൽ ഇടപെട്ടത്.

അഴിമതിയിൽ മുങ്ങി കേരളത്തിലെ ബിജെപി! മെഡിക്കൽ കോളേജ് അഴിമതിയിലൂടെ നേതാക്കൾ തട്ടിയത് അഞ്ച് കോടി...അഴിമതിയിൽ മുങ്ങി കേരളത്തിലെ ബിജെപി! മെഡിക്കൽ കോളേജ് അഴിമതിയിലൂടെ നേതാക്കൾ തട്ടിയത് അഞ്ച് കോടി...

ജനപ്രിയന് ജാമ്യം ലഭിക്കും, ഇന്ന് പുറത്തിറങ്ങും?ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കുംജനപ്രിയന് ജാമ്യം ലഭിക്കും, ഇന്ന് പുറത്തിറങ്ങും?ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

മകനെ സ്വകാര്യ വിദ്യാലയത്തിൽ ചേർത്തിയ കാര്യത്തിൽ ഷംസീറിന് പിശക് പറ്റിയതാണെന്നും, സംഭവിച്ചത് പിശകാണെന്ന് മനസിലായപ്പോൾ അത് തിരുത്തുകയാണെന്നുമാണ് എം സ്വരാജ് പറഞ്ഞത്. അനാവശ്യ വിവാദങ്ങളുണ്ടാക്കി മാധ്യമങ്ങൾ തന്നെ നിരന്തരം വേട്ടയാടുകയാണെന്നാണ് ഷംസീർ പ്രതികരിച്ചത്. എഎൻ ഷംസീർ എംഎൽയുടെ മകൻ വീടിനടുത്ത സ്വകാര്യ വിദ്യാലയത്തിലാണ് പഠിക്കുന്നതെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെയാണ് വിവാദം ഉടലെടുത്തത്. തുടർന്ന് സംഘടനയ്ക്കുള്ളിൽ നിന്നും ഷംസീറിനെതിരെ വിമർശനമുയർന്നിരുന്നു.

കലണ്ടർ വിവാദം...

കലണ്ടർ വിവാദം...

എഎൻ ഷംസീറിന്റെ ചിത്രമുള്ള കലണ്ടർ മണ്ഡലത്തിലെ എല്ലാ വിദ്യാലയങ്ങളിലും തൂക്കണമെന്ന നിർദേശം വന്നതോടെയാണ് വിവാദം ആരംഭിക്കുന്നത്.

പൊതുവിദ്യാലയങ്ങൾക്കൊപ്പം...

പൊതുവിദ്യാലയങ്ങൾക്കൊപ്പം...

എല്ലാവരും സർക്കാർ പൊതു വിദ്യാലയങ്ങൾക്കൊപ്പം നിൽക്കണമെന്ന് ആഹ്വാനം ചെയ്യുന്ന കലണ്ടറിലാണ് ഷംസീറിന്റെ ചിത്രവും ഉൾക്കൊള്ളിച്ചിരുന്നത്.

മകൻ പഠിക്കുന്നത്...

മകൻ പഠിക്കുന്നത്...

പൊതുവിദ്യാലയങ്ങൾക്കൊപ്പം നിൽക്കാൻ ആവശ്യപ്പെടുന്ന എംഎൽഎയുടെ കലണ്ടർ പുറത്തിറങ്ങിയതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ മകൻ പഠിക്കുന്നത് സ്വകാര്യ വിദ്യാലയത്തിലാണെന്ന വാർത്ത പുറത്തുവന്നത്.

സ്വകാര്യ വിദ്യാലയത്തിൽ...

സ്വകാര്യ വിദ്യാലയത്തിൽ...

ഷംസീറിന്റെ വീടനടുത്തുള്ള പ്ലേ സ്കൂളിലാണ് അദ്ദേഹത്തിന്റെ മകൻ ആദ്യം പഠിച്ചിരുന്നത്. പിന്നീട് കിന്റർഗാർട്ടനിലും ഒന്നാം ക്ലാസിലും അതേ സ്വകാര്യ വിദ്യാലയത്തിൽ തന്നെ തുടരുകയായിരുന്നു.

ഡിവൈഎഫ്ഐ ഇടപെട്ടു...

ഡിവൈഎഫ്ഐ ഇടപെട്ടു...

ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റിന്റെ മകൻ പഠിക്കുന്നത് സ്വകാര്യ വിദ്യാലയത്തിലാണെന്നത് സംഘടനയെ പ്രതിരോധത്തിലാക്കിയിരുന്നു. സംഘടനയ്ക്കുള്ളിൽ നിന്ന് ഷംസീറിനെതിരെ രൂക്ഷവിമർശനമാണുയർന്ന്. സംഭവം വലിയ വിവാദമായതോടെയാണ് ഡിവൈഎഫ്ഐ വിഷയത്തിൽ ഇടപെട്ടത്.

സർക്കാർ വിദ്യാലയത്തിലേക്ക്...

സർക്കാർ വിദ്യാലയത്തിലേക്ക്...

മകനെ സ്വകാര്യ വിദ്യാലയത്തിൽ നിന്ന് എത്രയും പെട്ടെന്ന് മാറ്റണമെന്ന് ഡിവൈഎഫ്ഐ ഷംസീറിന് കർശന നിർദേശം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഷംസീറിന്റെ മകനെ സർക്കാർ സ്കൂളിൽ ചേർക്കുമെന്ന് സെക്രട്ടറി എം സ്വരാജും വ്യക്തമാക്കിയത്.

പിശക് തിരുത്തുന്നു...

പിശക് തിരുത്തുന്നു...

ഷംസീർ ചെയ്തത് ഒരു മഹാഅപരാധമല്ലെന്നാണ് സ്വരാജ് പറഞ്ഞത്. ഇക്കാര്യത്തില്‍ ഷംസീറിന് പിശക് പറ്റിയെന്നും പിശകാണെന്ന് മനസിലായപ്പോള്‍ അത് തിരുത്തുകയാണെന്നും എം സ്വരാജ് കൂട്ടിച്ചേർത്തു.

English summary
an shamseer mla's son will take admission in government school.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X