മൂന്നു ദിവസം മുങ്ങിനടന്ന ആളൂർ ഒടുവിൽ പൊങ്ങി!കണക്കിന് ശാസിച്ച് മജിസ്ട്രേറ്റ്, നടക്കാത്തത് പറയരുതെന്ന്

  • By: ഡെന്നീസ്
Subscribe to Oneindia Malayalam

കൊച്ചി: ഒടുവിൽ പൾസർ സുനിക്ക് വേണ്ടി അഡ്വക്കേറ്റ് ബിഎ ആളൂർ കോടതിയിൽ വീണ്ടും ഹാജരായി. കഴിഞ്ഞ മൂന്നു തവണയും പൾസർ സുനിയുടെ ജാമ്യാപേക്ഷ പരിഗണിച്ചപ്പോൾ ആളൂർ അങ്കമാലി കോടതിയിൽ ഹാജരായിരുന്നില്ല. ആളൂർ ഹാജരാകാത്തതിനെ തുടർന്ന് ജാമ്യാപേക്ഷയിലുള്ള വാദം കേൾക്കൽ മൂന്നു തവണയും മാറ്റിവെച്ചിരുന്നു.

സൗദിയിലെ സൂപ്പർമാർക്കറ്റുകളിലും സ്വദേശിവൽക്കരണം!മലയാളികൾക്ക് ഇരുട്ടടി!വിദേശികളുടെ കടകൾ അടച്ചുപൂട്ടും

അടിച്ചു പൂസായി വനിതാ ഡോക്ടർ അഴിഞ്ഞാടി!വാഹനങ്ങൾ ഇടിച്ചുതെറിപ്പിച്ചു,കൊല്ലത്തെ പണച്ചാക്കായ ഡോക്ടർ...

അതിനിടെ, കോടതിയിൽ വാദം തുടരുന്നതിനിടെ ബിഎ ആളൂരിനെ അങ്കമാലി ജുഡീഷ്യൽ മജിസ്ട്രേറ്റ് ലീന റിയാസ് ശാസിക്കുകയും ചെയ്തു. കോടതിക്കെതിരെ ആളൂർ നടത്തിയ പരാമർശമാണ് മജിസ്ട്രേറ്റിനെ പ്രകോപിപ്പിച്ചത്.

ദിലീപിന്റെ മാനേജർ അപ്പുണ്ണി നിലമ്പൂരിൽ!പോലീസ് പിന്നാലെ...ഉടൻ വലയിലാകും!മലപ്പുറത്ത് വൻ പോലീസ് പട...

പ്രോസിക്യൂഷന് വാദിക്കാൻ കൂടുതൽ സമയം അനുവദിച്ചതോടെയാണ് ആളൂർ കോടതിയിൽ വിവാദ പരാമർശങ്ങൾ നടത്തിയത്. കൂടുതൽ കേസുകൾ പരിഗണിക്കാനുണ്ടെന്ന് പറഞ്ഞാണ് മജിസ്ട്രേറ്റ് പ്രോസിക്യൂഷന് വാദിക്കാൻ സമയം നൽകിയത്. എന്നാൽ കഴിഞ്ഞ മൂന്നു ദിവസം താൻ നൽകിയില്ലേ എന്നും, അന്നു കേസുകൾ പരിഗണിക്കാമായിരുന്നില്ലേ എന്നുമാണ് ആളൂർ കോടതിയോട് ചോദിച്ചത്.

പൊട്ടിക്കരഞ്ഞ് കാവ്യ! കരച്ചിൽ കാര്യമാക്കാതെ പോലീസ്! ചോദിച്ചത് ദിലീപിന്റെ ആ രഹസ്യങ്ങൾ...

സുനിക്ക് വേണ്ടി...

സുനിക്ക് വേണ്ടി...

നടിയെ ആക്രമിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന പൾസർ സുനിക്ക് വേണ്ടിയാണ് അഡ്വക്കേറ്റ് ബിഎ ആളൂർ കോടതിയിൽ ഹാജരാകുന്നത്.

മൂന്നു തവണ ഹാജരായില്ല...

മൂന്നു തവണ ഹാജരായില്ല...

എന്നാൽ പൾസർ സുനി സമർപ്പിച്ച ജാമ്യാപേക്ഷ പരിഗണിച്ച കഴിഞ്ഞ മൂന്നു ദിവസവും ആളൂർ കോടതിയിൽ ഹാജരായിരുന്നില്ല. ഇതോടെ ആളൂർ കേസ് ഉപേക്ഷിച്ചെന്ന് വരെ അഭ്യൂഹങ്ങൾ പരന്നിരുന്നു.

ബുധൻ,വെള്ളി,തിങ്കൾ...

ബുധൻ,വെള്ളി,തിങ്കൾ...

കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സുനിയുടെ ജാമ്യാപേക്ഷ ആദ്യം പരിഗണിക്കേണ്ടിയിരുന്നത്. എന്നാൽ അന്ന് ആളൂർ ഹാജരാകാത്തതിനെ തുടർന്ന് വെള്ളിയാഴ്ചത്തേക്ക് മാറ്റിവെച്ചു. വെള്ളിയാഴ്ചയും ആളൂർ കോടതിയിൽ ഹാജരായില്ല. തുടർന്ന് തിങ്കളാഴ്ചത്തേക്ക് മാറ്റിയെങ്കിലും, അന്നും ആളൂർ കോടതിയിലെത്തിയില്ല.

ഒടുവിൽ ചൊവ്വാഴ്ച...

ഒടുവിൽ ചൊവ്വാഴ്ച...

ഒടുവിൽ ചൊവ്വാഴ്ചയാണ് ആളൂർ കോടതിയിൽ ഹാജരായത്. ജാമ്യാപേക്ഷയിൽ വാദിക്കാനായി ആളൂർ കൂടുതൽ സമയമെടുക്കുകയും ചെയ്തു.

പ്രോസിക്യൂഷൻ ഇടപെട്ടു...

പ്രോസിക്യൂഷൻ ഇടപെട്ടു...

ആളൂർ വാദത്തിന് കൂടുതൽ സമയമെടുത്തതോടെ പ്രോസിക്യൂഷൻ ഇടപെട്ടു. തുടർന്ന് കോടതി പ്രോസിക്യൂഷന് വാദിക്കാൻ അവസരം നൽകി.

കൂടുതൽ സമയം വേണമെന്ന്...

കൂടുതൽ സമയം വേണമെന്ന്...

എന്നാൽ പ്രോസിക്യൂഷന് അവസരം നൽകിയതിനെ ആളൂർ എതിർത്തു. തന്റെ വാദം പൂർത്തിയാക്കാൻ കൂടുതൽ സമയം അനുവദിക്കണമെന്നാണ് ആളൂർ കോടതിയോട് ആവശ്യപ്പെട്ടത്.

കേസുകളുണ്ടെന്ന്....

കേസുകളുണ്ടെന്ന്....

ഇനിയും കുറേ കേസുകൾ പരിഗണിക്കാനുണ്ടെന്നും, അതിനാൽ പ്രോസിക്യൂഷൻ വാദം തുടരട്ടെയെന്നുമാണ് മജിസ്ട്രേറ്റ് ആളൂരിനോട് പറഞ്ഞത്.

ആളൂരിന്റെ ഡയലോഗ്...

ആളൂരിന്റെ ഡയലോഗ്...

എന്നാൽ കഴിഞ്ഞ മൂന്നു ദിവസം താൻ നൽകിയില്ലേയെന്നും, അന്ന് ഈ കേസുകളെല്ലാം പരിഗണിക്കാമായിരുന്നില്ലേയെന്നും ആളൂർ അഭിപ്രായപ്പെട്ടു.

മജിസ്ട്രേറ്റിന്റെ ശാസന...

മജിസ്ട്രേറ്റിന്റെ ശാസന...

ആളൂരിന്റെ അഭിപ്രായ പ്രകടനത്തെയാണ് കോടതി ശാസിച്ചത്. കോടതിയിൽ നടക്കാത്ത കാര്യങ്ങൾ പറയരുതെന്നും മജിസ്ട്രേറ്റ് ആളൂരിന് മുന്നറിയിപ്പ് നൽകി.

Dileep's emotional reaction on bail rejection
English summary
angamaly magistrate given warning to advocate ba aloor.
Please Wait while comments are loading...