കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോടികള്‍ സ്വത്ത്...പാവപ്പെട്ടവന്റെ പിച്ചച്ചട്ടിയിലും കൈയിട്ടോ..? ദിലീപിന് അടുത്ത കെണി!

  • By Anamika
Google Oneindia Malayalam News

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ അകത്തായതോടെ ദിലീപിനെതിരെ നിരവധി ആരോപണങ്ങളാണ് നാനാഭാഗത്ത് നിന്നും ഉയര്‍ന്നു വന്നുകൊണ്ടിരിക്കുന്നത്. സാമ്പത്തിക ഇടപാടുകളും ഭൂമി കയ്യേറ്റവും സിനിമയിലെ ഒതുക്കലുകളും പഴയ ക്വട്ടേഷനുകളും അങ്ങനെ പല വിധ ആരോപണങ്ങളാണ് ദിലീപിനെതിരെ ഉയര്‍ന്ന് വന്നിരിക്കുന്നത്. ഇപ്പോഴിതാ പാവങ്ങള്‍ക്കുള്ള മിച്ചഭൂമിയും ദിലീപ് കയ്യടക്കി വെച്ചിരിക്കുന്നു എന്ന വാര്‍ത്ത കൈരളി പീപ്പിളാണ് പുറത്ത് വിട്ടിരിക്കുന്നത്.

സംയുക്തയ്ക്കും ഗീതുവിനും ദിലീപിന്റെ ക്വട്ടേഷന്‍..?? സംഭവിച്ചത് !! നടുക്കുന്ന വെളിപ്പെടുത്തല്‍..!സംയുക്തയ്ക്കും ഗീതുവിനും ദിലീപിന്റെ ക്വട്ടേഷന്‍..?? സംഭവിച്ചത് !! നടുക്കുന്ന വെളിപ്പെടുത്തല്‍..!

ദിലീപുമായി പിരിയാന്‍ കാരണം ആ നടിയല്ല..! ദിലീപേട്ടന്റെ തീരുമാനങ്ങള്‍ നല്ലതാവട്ടേ..!ആ പോസ്റ്റ് വീണ്ടുംദിലീപുമായി പിരിയാന്‍ കാരണം ആ നടിയല്ല..! ദിലീപേട്ടന്റെ തീരുമാനങ്ങള്‍ നല്ലതാവട്ടേ..!ആ പോസ്റ്റ് വീണ്ടും

അനധികൃത ഭൂമി

അനധികൃത ഭൂമി

ദിലീപിന്റെ ഭൂമി ഇടപാട് സംബന്ധിച്ച് രജിസ്‌ട്രേഷന്‍ വകുപ്പ് രേഖകള്‍ ശേഖരിച്ചിരുന്നു. ഈ രേഖകളില്‍ നിന്നാണ് മിച്ചഭൂമി അനധികൃതമായി കൈവശം വെച്ചിരിക്കുന്നു എന്ന വിവരം അധികൃതര്‍ക്ക് ലഭിച്ചിരിക്കുന്നത്.

നിയമലംഘനമെന്ന്

നിയമലംഘനമെന്ന്

ഭൂപരിഷ്‌കരണ നിയമം ലംഘിച്ച് ആറ് ഏക്കര്‍ 67 സെന്റ് ഭൂമി നടന്റേയും കുടുംബത്തിന്റേയും കൈവശമുണ്ട് എന്നാണ് രേഖകള്‍ സൂചിപ്പിക്കുന്നത്. കുടുംബത്തിന്റെ പേരിലുള്ള ആകെ ഭൂമി 21.67 ഏക്കറാണ്.

അളവിൽ കൂടുതൽ ഭൂമി

അളവിൽ കൂടുതൽ ഭൂമി

പരമാവധി 15 ഏക്കര്‍ മാത്രമാണ് നിയമപ്രകാരം ഒരു കുടുംബത്തിന് കൈവശം വെക്കാനുള്ള പരിധി. അളവില്‍ കൂടുതല്‍ ഭൂമി ഉണ്ടെങ്കില്‍ റവന്യൂ വകുപ്പ് സബ് രജിസ്ട്രാറെ അറിയക്കണം എന്നാണ് നിയമം.

സഹായം ലഭിച്ചു

സഹായം ലഭിച്ചു

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടെ സഹായം ദിലീപിന്റെ നിയമ വിരുദ്ധ ഭൂമി ഇടപാടുകള്‍ക്ക് ലഭിച്ചിട്ടുണ്ട് എന്നാണ് ആരോപിക്കപ്പെടുന്നത്. ദിലീപിന്റെ വിഷയത്തില്‍ റവന്യൂ വകുപ്പ് ഇതുവരെ നടപടിയൊന്നും സ്വീകരിച്ചിട്ടില്ല.

പറവൂരിലെ കയ്യേറ്റം

പറവൂരിലെ കയ്യേറ്റം

ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് നടനെതിരെ നിരവധി ആരോപണങ്ങൾ നിലനിൽക്കുന്നുണ്ട്. പറവൂര്‍ കരുമാല്ലൂരിലെ ഒരേക്കറോളം വരുന്ന പുഴ പുറമ്പോക്ക് ദിലീപ് കയ്യേറിയതായി ആരോപണം ഉയര്‍ന്നിരുന്നു.കയ്യേറ്റ ഭൂമിയെന്ന് ആരോപിക്കപ്പെടുന്ന പറവൂരിലെ സ്ഥലത്ത് സിപിഎം പ്രവര്‍ത്തകര്‍ കൊടി നാട്ടിയിരിക്കുകയാണ്

കുമരകത്തെ കയ്യേറ്റം

കുമരകത്തെ കയ്യേറ്റം

കുമരകം വില്ലേജിലെ സര്‍ക്കാര്‍ ഭൂമി ദിലീപ് കയ്യേറിയതായും പരാതി നിലനിർക്കുന്നുണ്ട്. 2007ലാണ് ദിലീപ് പ്രസ്തുത ഭൂമി വാങ്ങിയത്. സെന്റിന് 70, 000 രൂപയ്ക്കായിരുന്നു കച്ചവടം. സര്‍ക്കാര്‍ ഭൂമി കയ്യേറിയെന്ന പരാതി കോടതിയില്‍ എത്തിയെങ്കിലും കയ്യേറ്റം ഒഴിപ്പിക്കുന്നതിന് ഹൈക്കോടതിയില്‍ നിന്നും നടന്‍ സ്‌റ്റേ സമ്പാദിച്ചു.

ലോകായുക്തയുടെ നോട്ടീസ്

ലോകായുക്തയുടെ നോട്ടീസ്

തൃശ്ശൂരിലെ തിയറ്റർ സമുച്ചയമായ ഡി സിനിമാസ് ഭൂമിയും കയ്യേറിയതാണെന്ന പരാതി അന്വേഷണത്തിന് കീഴിലാണ്. ഭൂമി അളക്കാൻ തീരുമാനിച്ചിട്ടുണ്ട്. കയ്യേറ്റം സംബന്ധിച്ച പരാതിയിൽ ലോകായുക്തയും ദിലീപിന് നോട്ടീസ് അയച്ചിരിക്കുകയാണ്. കെട്ടിട നിർമ്മാണത്തിലും ക്രമക്കേട് നടന്നതായി പരാതിയുണ്ട്.

English summary
Another allegation against actor Dileep in relation with land.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X