കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അപ്പുണ്ണിയുടെ അപ്രതീക്ഷിത നീക്കം..! ദിലീപിനെ രക്ഷിക്കും..!! പോലീസ് ത്രിശങ്കുവില്‍ !

  • By Anamika
Google Oneindia Malayalam News

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനി പോലീസിനെ ഏറെ വട്ടം കറക്കിയ ശേഷമാണ് പിടിയിലായത്. അതും കോടതിയില്‍ കീഴടങ്ങാന്‍ എത്തിയപ്പോള്‍ അതിന് സമ്മതിക്കാതെ ബലപ്രയോഗത്തിലൂടെ സുനിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ദിലീപിന്റെ മനസാക്ഷി സൂക്ഷിപ്പുകാരനായ അപ്പുണ്ണി എന്ന സുനില്‍ രാജും ചിന്തിക്കുന്നത് പള്‍സര്‍ സുനിയുടെ വഴി തന്നെയാണ്. സുനിക്ക് സംഭവിച്ചത് തന്നെയാണോ അപ്പുണ്ണിക്കും സംഭവിക്കുക എന്നത് മാത്രമാണ് അറിയാനുള്ളത്.

റിമി ടോമിയെ ചോദ്യം ചെയ്യും..?? ദിലീപുമായി അടുത്ത ബന്ധം..സാമ്പത്തിക ഇടപാട്..! നടിയുമായി അകൽച്ച..!റിമി ടോമിയെ ചോദ്യം ചെയ്യും..?? ദിലീപുമായി അടുത്ത ബന്ധം..സാമ്പത്തിക ഇടപാട്..! നടിയുമായി അകൽച്ച..!

അപ്പുണ്ണിയെ കിട്ടിയിട്ടില്ല

അപ്പുണ്ണിയെ കിട്ടിയിട്ടില്ല

രണ്ടാം ഘട്ട കേസന്വേഷണത്തിന്റെ ആദ്യനാളുകളില്‍ ദിലീപിനും നാദിര്‍ഷായ്ക്കും ഒപ്പം അപ്പുണ്ണിയേയും ആലുവ പോലീസ് ക്ലബ്ബില്‍ വിളിച്ച് വരുത്തി പോലീസ് ചോദ്യം ചെയ്തിരുന്നു. മാരത്തണ്‍ ചോദ്യം ചെയ്യലിന് ശേഷം വിട്ടയയ്ക്കുകയും ചെയ്തു. എന്നാല്‍ അപ്പുണ്ണിക്ക് മേല്‍ ഒരു കണ്ണ് വെയ്ക്കുന്നതില്‍ പോലീസ് പരാജയപ്പെട്ടു.

അപ്പുണ്ണി ഒളിവിലെന്ന്

അപ്പുണ്ണി ഒളിവിലെന്ന്

അതുകൊണ്ട് തന്നെ ദിലീപ് അറസ്റ്റിലായതിന് പിന്നാലെ അപ്പുണ്ണി മുങ്ങുകയും ചെയ്തു. കേസില്‍ ദിലീപിനെ കണ്ണിചേര്‍ക്കുന്ന പ്രധാന വ്യക്തിയാണ് അപ്പുണ്ണി. അപ്പുണ്ണി വഴിയാണ് സുനിയെ ദിലീപ് ബന്ധപ്പെട്ടിരുന്നത് എന്നതിന് അടക്കം പോലീസിന് തെളിവ് ലഭിച്ചിട്ടുണ്ട്.

അപ്പുണ്ണിയുടെ പങ്ക്

അപ്പുണ്ണിയുടെ പങ്ക്

അപ്പുണ്ണിയെ കണ്ടെത്താന്‍ സാധിക്കാത്തത് പോലീസിന് കേസന്വേഷണത്തില്‍ വലിയ തലവേദന ആയിരിക്കുകയാണ്. കേസിലെ ഗൂഢാലോചന സംബന്ധിച്ച് വ്യക്തമായ അറിവ് അപ്പുണ്ണിക്ക് ഉണ്ടായിരുന്നുവെന്നാണ് പോലീസ് മനസ്സിലാക്കിയിരിക്കുന്നത്.

തിരച്ചിൽ ഊർജിതം

തിരച്ചിൽ ഊർജിതം

അപ്പുണ്ണിക്ക് വേണ്ടി അന്വേഷണ സംഘം ഊര്‍ജിതമായ തെരച്ചിലാണ് നടത്തിക്കൊണ്ടിരിക്കുകയാണ്. അതേസമയം അപ്പുണ്ണി പോലീസിന്റെ നിരീക്ഷണ വലയത്തിന് അകത്ത് തന്നെയാണ് ഉള്ളതെന്ന തരത്തിലും വാര്‍ത്തകള്‍ വരുന്നുണ്ട്

ഞെട്ടിക്കുന്ന നീക്കം

ഞെട്ടിക്കുന്ന നീക്കം

അതിനിടെ പോലീസിനെ ഞെട്ടിക്കുന്ന നീക്കം നടത്താനാണ് അപ്പുണ്ണിയുടെ ശ്രമം എന്നും സൂചനയുണ്ട്. പോലീസിന് പിടി കൊടുക്കാതെ നേരിട്ട് കോടതിയില്‍ കീഴങ്ങുക എന്ന തന്ത്രമാവും പള്‍സറിനെ പോലെ അപ്പുണ്ണിയും പയറ്റുക എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ഹൈക്കോടതി കനിഞ്ഞില്ല

ഹൈക്കോടതി കനിഞ്ഞില്ല

ദിലീപിന് ജാമ്യം ലഭിക്കുന്നത് വരെ പിടികൊടുക്കരുത് എന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് അപ്പുണ്ണി ഒളിവില്‍ പോയതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഹൈക്കോടതിയില്‍ നിന്നും ജാമ്യം ലഭിക്കുമെന്നായിരുന്നു പ്രതീക്ഷയെങ്കിലും അതുണ്ടായില്ല.

ദിലീപിന് തിരിച്ചടിയായി

ദിലീപിന് തിരിച്ചടിയായി

നടിയുടെ ദൃശ്യങ്ങള്‍ അടങ്ങിയ മൊബൈല്‍ ഫോണ്‍ ലഭിക്കാത്തതും അപ്പുണ്ണിയെ കണ്ടെത്താന്‍ സാധിക്കാത്തതും ദിലീപിന് ജാമ്യം ലഭിക്കാന്‍ തിരിച്ചടി ആവുകയാണ് ഉണ്ടായത്. ഇതോടെ അപ്പുണ്ണി കീഴടങ്ങേണ്ടത് ദിലീപിന്റെ കൂടി ആവശ്യമാണെന്ന് വന്നു.

പെട്ടെന്ന് കണ്ടെത്തണം

പെട്ടെന്ന് കണ്ടെത്തണം

അപ്പുണ്ണിയെ പെട്ടെന്ന് തന്നെ കണ്ടെത്തണം എന്ന് ഹൈക്കോടതിയും നിര്‍ദേശിച്ചിട്ടുണ്ട്. അപ്പുണ്ണിയേയും പള്‍സര്‍ സുനിയേയും ദിലീപിനേയും ഒരുമിച്ച് ചോദ്യം ചെയ്യുക എന്നതാണ് അന്വേഷണ സംഘം ലക്ഷ്യമിടുന്നത്. അങ്ങനെ വരുമ്പോൾ കൂടുതൽ കാര്യങ്ങളിൽ വ്യക്തത ലഭിക്കും

നിർണായക വിവരങ്ങൾ

നിർണായക വിവരങ്ങൾ

ആദ്യഘട്ട ചോദ്യം ചെയ്യലിന് ശേഷം അപ്പുണ്ണിയെ വിട്ടയച്ചതിന് പിന്നാലെയാണ് ഫോണ്‍ രേഖകള്‍ അടക്കമുള്ള നിര്‍ണായക വിവരങ്ങള്‍ പോലീസിന് ലഭിച്ചത്. തുടര്‍ന്ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് അയച്ചുവെങ്കിലും അപ്പുണ്ണി മുങ്ങിയിരുന്നു.

അപ്പുണ്ണിയുടെ പങ്ക്

അപ്പുണ്ണിയുടെ പങ്ക്

അപ്പുണ്ണി വിദേശത്തേക്ക് കടന്നു എന്നതടക്കമുളള വാര്‍ത്തകള്‍ പ്രചരിക്കപ്പെട്ടിരുന്നു. നടിയെ ആക്രമിക്കാന്‍ ഗൂഢാലോചന നടത്തിയ ദിലീപിന്റെ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് അപ്പുണ്ണിയും സംഭവത്തിന് പിന്നില്‍ വലിയൊരു പങ്ക് വഹിച്ചിട്ടുണ്ട് എ്ന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.

English summary
Dileep's Manager Appunni may surrender at Court.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X