കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിങ്കളാഴ്ച ദിലീപിന് നിര്‍ണായകം...പലതും വെളിപ്പെടും!! അയാള്‍ ഒറ്റുമോ ? പോലീസ് പ്രതീക്ഷയില്‍

അപ്പുണ്ണിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു

  • By Sooraj
Google Oneindia Malayalam News

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജയിലിലുള്ള ദിലീപിന് തിങ്കളാഴ്ച നിര്‍ണായക ദിവസമാണ്. ദിലീപിന്റെ മാനേജരായ അപ്പുണ്ണിയെ തിങ്കളാഴ്ച പോലീസ് ചോദ്യം ചെയ്യും. അന്വേഷണസംഘത്തിനു മുന്നില്‍ തിങ്കളാഴ്ട ഹാജരാവാന്‍ ഇയാളോട് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. അപ്പുണ്ണി നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ ശേഷമാണ് കോടതി മൊഴി നല്‍കാന്‍ ഹാജരാവണമെന്ന് ആവശ്യപ്പെട്ടത്. ദിലീപിനെ അറസ്റ്റ ചെയ്ത ശേഷം ഇയാള്‍ ഒളിവിലാണ്. ദിലീപിന്റെ മനസാക്ഷി സൂക്ഷിപ്പുകാരന്‍ കൂടിയാണ് അപ്പുണ്ണി.

ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊല....3 പേര്‍ കസ്റ്റഡിയില്‍!! നയിച്ചത് കൊടും ക്രിമിനല്‍!!ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊല....3 പേര്‍ കസ്റ്റഡിയില്‍!! നയിച്ചത് കൊടും ക്രിമിനല്‍!!

രാവിലെ ഹാജരാവണം

രാവിലെ ഹാജരാവണം

തിങ്കളാഴ്ച രാവിലെ 11 മണിക്കു അന്വേഷണസംഘത്തിനു മുന്നില്‍ ഹാജരാവാനാണ് കോടതി അപ്പുണ്ണിയോട് നിര്‍ദേശിച്ചിരിക്കുന്നത്. ഹാജരാവാന്‍ ആവശ്യപ്പെട്ട് നോട്ടീസ് അയക്കുകയും ചെയ്തിട്ടുണ്ട്.

ശനിയാഴ്ച ഹാജരാവേണ്ടതായിരുന്നു

ശനിയാഴ്ച ഹാജരാവേണ്ടതായിരുന്നു

വെള്ളിയാഴ്ച മുന്‍കൂര്‍ ജാമ്യം നിഷേധിക്കപ്പെട്ടിരുന്നതിനാല്‍ ശനിയാഴ്ച തന്നെ അപ്പുണ്ണി ചോദ്യം ചെയ്യലിന് ഹാജരാവേണ്ടതായിരുന്നു. എന്നാല്‍ ഹാജരാവണമെന്നാവശ്യപ്പെട്ടുള്ള കോടതിയുടെ നോട്ടീസ് ലഭിച്ചില്ലെന്ന് ഇയാളുടെ അഭിഭാഷകന്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് തിങ്കളാഴ്ച ഹാജരാവാന്‍ കോടതി ആവശ്യപ്പെട്ടത്.

നിയമപ്രകാരം മാത്രം ചോദ്യം ചെയ്യല്‍

നിയമപ്രകാരം മാത്രം ചോദ്യം ചെയ്യല്‍

തനിക്കു നേരെ പോലീസിന്റെ ഭാഗത്തു നിന്നു മൂന്നാം മുറ പ്രയോഗവും ഭീഷണിയും ഉണ്ടാവാന്‍ സാധ്യതയുണ്ടെന്ന് അപ്പുണ്ണി കോടിതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ നിയപ്രകാരം മാത്രമേ ഇയാളെ ചോദ്യം ചെയ്യുകയുള്ളൂവെന്നു പോലീസ് ഉറപ്പാക്കണമെന്ന് കോടതി നിര്‍ദേശിക്കുകയായിരുന്നു.

പ്രോസിക്യൂഷന്റെ വാദം

പ്രോസിക്യൂഷന്റെ വാദം

നടിയെ ആക്രമിച്ച സംഭവത്തിലെ ഗൂഡാലോചനയില്‍ പങ്കുണ്ടോയെന്നു വ്യക്തമാവാന്‍ അപ്പുണ്ണിയെ വിശദമായി തന്നെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ അറിയിച്ചത്.

പലതിലും വ്യക്തത വേണം

പലതിലും വ്യക്തത വേണം

നിലവില്‍ പല കാര്യങ്ങളിലും അന്വേഷണസംഘത്തിനു വ്യക്തത ലഭിച്ചിട്ടില്ല. അപ്പുണ്ണിയെ വിശദമായി ചോദ്യം ചെയ്താല്‍ ഇക്കാര്യങ്ങളില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിക്കുമെന്ന് പോലീസ് കണക്കുകൂട്ടുന്നു.

പ്രതി ചേര്‍ത്തേക്കും

പ്രതി ചേര്‍ത്തേക്കും

കേസില്‍ അപ്പുണ്ണി നിലവില്‍ പ്രതിപ്പട്ടികയിലില്ല. എന്നാല്‍ ചോദ്യം ചെയ്യലില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചാല്‍ ഇയാളെയും പ്രതി ചേര്‍ക്കാനാണ് പോലീസിന്റെ നീക്കം.

ഒരുമിച്ച് ചോദ്യം ചെയ്യാന്‍ ശ്രമിച്ചു

ഒരുമിച്ച് ചോദ്യം ചെയ്യാന്‍ ശ്രമിച്ചു

അപ്പുണ്ണിയെയും ദിലീപിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാന്‍ പോലീസിനു നേരത്തേ പദ്ധതിയുണ്ടായിരുന്നു. അതിനിടെയാണ് അപ്പുണ്ണി ഒളിവില്‍പ്പോയത്.

പോലീസ് തിരച്ചില്‍ വിഫലം

പോലീസ് തിരച്ചില്‍ വിഫലം

ഒളിവില്‍പ്പോയ അപ്പുണ്ണിക്കായി സംസ്ഥാനത്ത് ഉടനീളം പോലീസ് തിരച്ചില്‍ നടത്തിയിരുന്നു. എന്നാല്‍ ഒരു തുമ്പും ലഭിച്ചിരുന്നില്ല. ഇതിനിടെയാണ് മുന്‍കൂര്‍ ജാമ്യം തേടി അപ്പുണ്ണി ഹൈക്കോടതിയെ സമീപിച്ചത്.

അപ്പുണ്ണി എല്ലാത്തിനും സാക്ഷി

അപ്പുണ്ണി എല്ലാത്തിനും സാക്ഷി

കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിയുമായി ദിലീപ് കൂടിക്കാഴ്ച നടത്തിയപ്പോഴും സുനി ദിലീപിനെ ഫോള്‍ വിളിച്ചപ്പോഴുമെല്ലാം അപ്പുണ്ണി ഒപ്പമുണ്ടായിരുന്നതായാണ് വിവരം. അതുകൊണ്ടു തന്നെ ദിലീപ് വെളിപ്പെടുത്താത്ത പല കാര്യങ്ങളും ഇയാളില്‍ നിന്നും ലഭിക്കുമെന്നും പോലീസ് കണക്കുകൂട്ടുന്നു.

English summary
Dileep's manager Appunni to attend before investigation team on monday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X