കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തില്‍ സായുധ മാവോയിസ്റ്റുകള്‍

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: കേരളത്തില്‍ സായുധ പോരാളികളെ വിന്യസിച്ചിട്ടുള്ളതായി മാവോയിസ്റ്റ് നേതാവ്. ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിട്ടുള്ളത്.

കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാവോയിസ്റ്റിന്റെ ബസ്തര്‍ മേഖല കമാണ്ടര്‍ ആയ ദേവയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍ എറണാകുളത്ത് നീറ്റാ ജലാറ്റിന്‍ ഓഫീസ് ആക്രമിച്ചത് തങ്ങളല്ലെന്നാണ് ദേവ പറയുന്നത്.

CPI Maoist

കേരളത്തിലെ ജനകീയ പ്രശ്‌നങ്ങളില്‍ സംഘടന സജീവമായി ഇടപെടുമെന്ന് നേരത്തെ തന്നെ മാവോയിസ്റ്റുകള്‍ വ്യക്തമാക്കിയിരുന്നു. ദേവ ഇക്കാര്യം ഉറപ്പിക്കുകയും ചെയ്തു. നീറ്റ ജലാറ്റിന്റെ കാര്യത്തില്‍ പോലീസ് പറയുന്നത് വിശ്വസിക്കരുതെന്നാണ് ദേവ പറയുന്നത്. പോലീസുകാര്‍ നുണപറയുകയാണെന്നാണ് ഇദ്ദേഹം പറയുന്നത്. എന്നാല്‍ ഓഫീസ് ആക്രമിക്കപ്പെട്ട സ്ഥലത്ത് നിന്ന് മാവോയിസ്റ്റ് ലഘുലേഘകള്‍ ലഭിച്ചിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്.

ഛത്തീസ്ഗഢിലെ ബസ്തര്‍ വനമേഖലയിലെ ശക്തനായ മാവോയിസ്റ്റ് നേതാവാണ് ദേവ. ഇദ്ദേഹത്തിനായി പോലീസും കേന്ദ്ര ഏജന്‍സികളും അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്. ഛത്തീസ്ഗഢിലെ കോണ്‍ഗ്രസ് നേതാക്കളെ വധിച്ച കേസില്‍ പ്രതിയാണ് ദേവ. ബസ്തറിലെ ഉള്‍ വനത്തില്‍ ചെന്നാണ് ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ അഭിമുഖം നടത്തിയിട്ടുള്ളത്.

വയനാട്ടിലെ വിവധ ഭാഗങ്ങളില്‍ മാവോയിസ്റ്റ് സാന്നിധ്യമുളളതായി നേരത്തേ റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇവരെ കണ്ടെത്താന്‍ ഇതുവരെ പോലീസിന് കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ദിവസം വയനാട്ടിലെ ഒരു റിസോര്‍ട്ടിന് നേര്‍ക്കുണ്ടായ ആക്രമണത്തിന് പിന്നിലും മാവോയിസ്റ്റുകളാണെന്നാണ് പോലീസ് സംശയിക്കുന്നത്.

English summary
Armed Cadres of CPI Maoist deployed all over Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X