കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാണികളെ ആകര്‍ഷിച്ച് കൊച്ചി ദര്‍ബാര്‍ ഹാള്‍

  • By Sruthi K M
Google Oneindia Malayalam News

കൊച്ചി:കൊച്ചിയിലെ കലാ മാമാങ്കം കാണികള്‍ക്ക് വ്യത്യസ്ത കാഴ്ചകള്‍ നല്‍കി കടന്നു പോകുകയാണ്. 108 ദിവസം നീളുന്ന കൊച്ചി മുസ്സിരിസ് ബിനാലെ കണ്ടിറങ്ങുന്ന ജനങ്ങള്‍ക്ക് ബിനാലെയിലെ കാഴ്ചകളെക്കുറിച്ച് വാ തോരാതെ പറയാനുണ്ട്. ഇത്തവണ കൊച്ചി ദര്‍ബാര്‍ ഹാളിലെ കാഴ്ചയാണ് കാണികളെ ആകര്‍ഷിച്ചത്.

art

ദര്‍ബാര്‍ ഹാളില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന വീ ഓള്‍ ആര്‍ ആസ്‌ട്രോനട്ട്‌സ് എന്ന കലാ വിന്യാസം ഒരു നവ്യാനുഭവം തന്നെ നല്‍കി. ഫ്രെഞ്ച്-സ്വിസ് കലാകാരനായ ജൂലിയന്‍ ഷാരിയേര്‍ ആണ് ഈ അത്ഭുത കാഴ്ച ഒരുക്കിയത്.

ആഗോളവത്ക്കരിക്കപ്പെട്ട ലോകത്തില്‍ മാറിമറിയുന്ന സമയത്തെയും സ്ഥലത്തെയും കുറിച്ചുള്ള അന്വേഷണമാണ് ഈ കലാവിന്യാസം സൂചിപ്പിക്കുന്നത്. വെള്ള നിറത്തില്‍ കുറേയേറെ ഭൂഗോളങ്ങള്‍. ഒരു സ്വപ്‌നത്തിലെ കാഴ്ചകള്‍ പോലെ തോന്നിക്കും വിധമായിരുന്നു ആ കാഴ്ച.

artistjuliancharrieres

ലളിത കലാ അക്കാദമിയുമായി ചേര്‍ന്നാണ് ബിനാലെ ഫൗണ്ടേഷന്‍ എറണാകുളം ദര്‍ബാര്‍ ഹാള്‍ നവീകരിച്ചത്. 30 വിദേശ രാജ്യങ്ങളില്‍ നിന്നായി വ്യത്യസ്ത തരം കലാ സൃഷ്ടികളാണ് മേളയില്‍ ഒരുക്കിയിരിക്കുന്നത്.

English summary
French Swiss artist Julian Charriere work, We are all Astronauts displayed at the Darbar Hall venue of the on going Kochi Muziris Biennale
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X