കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മന്ത്രിയെ മണ്ടനെന്ന് പരിഹസിച്ച നേതാവിന് ഭ്രാന്ത്!! മൂന്നാറില്‍ സിപിഐ- സിപിഎം പോര് കനക്കുന്നു!!

മന്ത്രി ഇ ചന്ദ്രശേഖരന് ബുദ്ധിയില്ലെന്ന് പറഞ്ഞ സിപിഎം എംഎല്‍എ എസ് രാജേന്ദ്രന് ബുദ്ധിഭ്രമമാണെന്ന് ലേഖനത്തില്‍ പറയുന്നു.

  • By Gowthamy
Google Oneindia Malayalam News

തിരുവനന്തപുരം: മൂന്നാര്‍ ഭൂമികൈയ്യേറ്റ വിഷയത്തിലെ സിപിഎം സിപിഐ പോര് കനക്കുന്നു. റവന്യൂമന്ത്രി ഇ ചന്ദ്രശേഖരനെ വിമര്‍ശിച്ച സിപിഎം എംഎല്‍എ എസ് രാജേന്ദ്രനെതിരെ ആഞ്ഞടിച്ച് സിപിഐ മുഖപത്രമായ ജനയുഗം രംഗത്ത്. ദേവികയുടെ 'ഭൂ-ഭവനരഹിതര്‍ക്ക് മൂന്നേക്കര്‍ ഭൂമി,മൂന്നുനില വീട'് എന്ന തലക്കെട്ടിലെഴുതി ലേഖനത്തിലാണ് വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.

ഭൂമാഫിയയ്ക്കും റിസോര്‍ട്ട് ലോബിക്കും ചിലര്‍ ചൂട്ടുവെട്ടം തെളിയിക്കുകയാണെന്ന് ലേഖനത്തില്‍ ആരോപിക്കുന്നു. ഇരുവരും സ്വയം ഇടതുപപക്ഷമാണെന്ന് പ്രഖ്യാപിക്കുകയാണെന്നും ലേഖനത്തില്‍ വ്യക്തമാക്കിയിരിക്കുന്നു. റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന് ബുദ്ധിയില്ലെന്ന് പരിഹസിച്ച സിപിഎം നേതാവിന് ബുദ്ധിഭ്രമമാണെന്നും ലേഖനത്തില്‍ പറയുന്നു.

മന്ത്രിക്ക് പ്രശംസ

മന്ത്രിക്ക് പ്രശംസ

മന്ത്രി ഇ ചന്ദ്രശേഖരന് ബുദ്ധിയില്ലെന്ന് പറഞ്ഞ സിപിഎം എംഎല്‍എ എസ് രാജേന്ദ്രന് ബുദ്ധിഭ്രമമാണെന്ന് ലേഖനത്തില്‍ പറയുന്നു. നേതാവിന്റെ വാക്കുകള്‍ മാഫിയയില്‍ നിന്ന് കടമെടുത്തതാണെന്ന് ജനയുഗം പറയുന്നു. കൈയ്യേറ്റക്കാരെ മുഖം നോക്കാതെ ഒഴിപ്പിക്കുന്ന മന്ത്രിയുടെ നിലപാടിനെ കേരളീയ പൊതുസമൂഹം മുക്തകണ്ഠം പ്രശംസിക്കുമ്പോഴാണ് ഒരു നേതാവ് ഇങ്ങനെ അഭിപ്രായപ്പെട്ടിരിക്കുന്നതെന്നും ലേഖനം.

ഉദ്യോഗസ്ഥനെതിരെ സമരാഭാസം

ഉദ്യോഗസ്ഥനെതിരെ സമരാഭാസം

ഏക്കറുകള്‍ കൈയ്യേറി ബഹുനില മന്ദിരങ്ങളും ആഡംബര റിസോര്‍ട്ടുകളും പണിതിട്ട് തങ്ങളും ഭൂരഹിതരും ഭവന രഹിതരുമെന്ന് അവകാശപ്പെടുന്നവര്‍ ഇതിനെ കുറിച്ച് അന്വേഷിക്കാനെത്തുന്ന ഉദ്യോഗസ്ഥരെ വാടക ക്രിമിനലുകളെ ഇറക്കി ആക്രമിക്കുകയാണെന്ന് ലേഖനത്തില്‍ ആരോപിക്കുന്നു. സര്‍ക്കാര്‍ ഭൂമിയില്‍ ക്വാറി മാഫിയ മൂന്നാറിന്റെ മാറ് തുരന്ന് കരിങ്കല്‍ ഖനനം നടത്തുമ്പോള്‍ നടപടി എടുക്കുന്ന ഉദ്യോഗസ്ഥരെ സ്ഥലം മാറ്റണമെന്നാവശ്യപ്പെട്ട് സമരാഭാസത്തിനിറങ്ങുക, ജനപ്രതിനിധികള്‍ തന്നെ അതിന് നേതൃത്വം നല്‍കുക എന്നിങ്ങനെ കാര്യങ്ങള്‍ നീങ്ങുന്നതും നീക്കുന്നതും ഇടതു കുപ്പായമണിഞ്ഞവര്‍ക്ക് ഭൂഷണമല്ലെന്നും ലേഖനത്തില്‍ വിമര്‍ശിക്കുന്നു.

 നൂല്‍പ്പാലത്തില്‍

നൂല്‍പ്പാലത്തില്‍

ഭൂമാഫിയകള്‍ക്കും റിസോര്‍ട്ട് ലോബികള്‍ക്കും ചൂട്ടുവെട്ടം തെളിയിക്കുന്ന ചിലര്‍ തങ്ങളും ഇടതുപക്ഷമാണെന്ന് പ്രഖ്യാപിക്കുകയാണെന്ന് മൂന്നാറില്‍ അതാണ് സംഭവിക്കുന്നതെന്നും ലേഖനത്തില്‍ പറയുന്നു. ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ ജനങ്ങള്‍ക്ക് മുന്നില്‍വച്ച പ്രകടന പത്രിക നടപ്പാക്കാന്‍ ചുരുക്കത്തില്‍ നൂല്‍പ്പാലത്തിലൂടെ സഞ്ചരിക്കേണ്ട അവസ്ഥയാണുളളതെന്നും ഇതിനിടെ മാഫിയപറ്റങ്ങള്‍ നൂല്‍പ്പാലം മുറിച്ച് കളയാന്‍ നോക്കുകയാണെന്നും ലേഖനം വ്യക്തമാക്കുന്നു.

 വിവേചന ബുദ്ധി കാണിക്കണം

വിവേചന ബുദ്ധി കാണിക്കണം

ദേവികുളം സബ്കളക്ടറുടേത് ജനവിരുദ്ധ നയങ്ങളെന്നാണ് രാജേന്ദ്രന്‍ എംഎല്‍എ പറയുന്നത്. മന്ത്രിയായാലും പാര്‍ട്ടി നേതാവായാലും വിവേചനബുദ്ധിയും പക്വതയും കാണിക്കണമെന്നും ആരെയെങ്കിലും സംരക്ഷിക്കേണ്ട ബാധ്യത മന്ത്രിക്കുണ്ടെങ്കില്‍ അത് സ്വന്തമായി ചെയ്യണമെന്നും അദ്ദേഹം പറയുന്നു. അതിനായി ദേവികുളം താലൂക്കിലെ ജനങ്ങളെ ദ്രോഹിക്കരുതെന്നും എംഎല്‍എ.റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ ബുദ്ധിയില്ലാത്തവനെന്നും എംഎല്‍എ പരിഹസിക്കുന്നു. പ്രദേശത്തെ പ്രശ്‌നങ്ങള്‍ പഠിക്കാതെ എടുത്ത മണ്ടന്‍ തീരുമാനങ്ങളാണ് നിയമസഭ സമിതിയുടേതെന്നും എംഎല്‍എ പറയുന്നു. മൂന്നാര്‍ ദൗത്യ സംഘത്തിന്റെ മുന്‍ തലവന്‍ കെ. സുരേഷ് കുമാറിന്റെ താത്പര്യ പ്രകാരമാണ് സബ്കളക്ടറും മന്ത്രിയും പ്രവര്‍ത്തിക്കുന്നതെന്ന് എംഎല്‍എ ആരോപിക്കുന്നു. ഇയാളുടെ മണ്ടന്‍ കണ്ടെത്തലുകളാണ് നിയമസഭ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടെന്നും അദ്ദേഹം.

English summary
janayugam criticise mla s rajendran on munnar issue.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X