കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അരുവിക്കരയില്‍ ജൂണ്‍ 27ന് ഉപതെരഞ്ഞെടുപ്പ്; ഇരുമുന്നണികളും ഒരുക്കം തുടങ്ങി

  • By Anwar Sadath
Google Oneindia Malayalam News

തിരുവനന്തപുരം: നിയമസഭാ സ്പീക്കറായിരുന്ന ജി കാര്‍ത്തികേയന്റെ അകാല നിര്യാണത്തെ തുടര്‍ന്ന് ഒഴിവുവന്ന അരുവിക്കരയില്‍ ജൂണ്‍ 27ന് ഉപതെരഞ്ഞെടുപ്പ് നടക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. ജൂണ്‍ 30ന് വോട്ടെണ്ണും. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ പെരുമാറ്റച്ചട്ടം നിലവില്‍വന്നു. ജൂണ്‍ 10വരെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാം, 11ന് സൂക്ഷ്മ പരിശോധന, 13 നാണ് പിന്‍വലിക്കാനുള്ള അവസാനി തീയതി.

തെരഞ്ഞെടുപ്പിനുള്ള പ്രഖ്യാപനം വന്നതോടെ ഇരുമുന്നണികളും പ്രചാരണ രംഗത്തേക്ക് ഇറങ്ങിക്കഴിഞ്ഞു. സ്ഥാനാര്‍ഥി നിര്‍ണയത്തിനുള്ള ആദ്യഘട്ട ചര്‍ച്ചകള്‍ പാര്‍ട്ടികള്‍ക്കകത്ത് നടക്കുകയാണ്. നേരത്തെ ആര്‍എസ്പി മത്സരിച്ച സീറ്റാണ് അരുവിക്കരയില്‍. ആര്‍എസ്പി മുന്നണി വിട്ടതോടെ ഇത്തവണ അത് സിപിഎം ഏറ്റെടുത്തു. മുന്‍ സ്പീക്കര്‍ എം വിജയകുമാര്‍ ഇടതുമുന്നണി സ്ഥാനാര്‍ഥിയാകുമെന്നാണ് സൂചന.

thiruvanadhapuram-map

അന്തരിച്ച കാര്‍ത്തികേയന്റെ ഭാര്യ സുലേഖയെ സ്ഥാനാര്‍ഥിയാക്കി സഹതാപ തരംഗം പിടിച്ചുപറ്റാണുള്ള ശ്രമത്തിലാണ് യുഡിഎഫ്. അഴിമതിയില്‍ മുങ്ങിയ മുന്നണിയെ സഹതാപ തരംഗം കാക്കുമെന്നാണ് യുഡിഎഫിന്റെ കണക്കുകൂട്ടല്‍. എന്നാല്‍, സ്ഥാനാര്‍ഥിയാകാന്‍ താത്പര്യമില്ലെന്ന് അവര്‍ പലവട്ടം യുഡിഎഫിനെ അറിയിച്ചിട്ടുണ്ട്.

ആര്‍എസ്പിയുടെ അമ്പലത്തറ ശ്രീധരന്‍ നായരായിരുന്നു കഴിഞ്ഞതവണ ജി കാര്‍ത്തികേയന്റെ മുഖ്യ എതിരാളി. 10674 വോട്ടിനായിരുന്നു അന്ന് ജയിച്ചത്. ഇത്തവണ ആര്‍എസ്പി യുഡിഎഫിലെത്തിയതോടെ അവരുടെ വോട്ടുകള്‍ വര്‍ദ്ധിക്കുമെന്ന് യുഡിഎഫ് കരുതുന്നു. അതേസമയം, സോളാര്‍, ബാര്‍ അഴിമതി ഉയര്‍ത്തിക്കാട്ടി സീറ്റ് പിടിച്ചെടുക്കുകയാകും എല്‍ഡിഎഫിന്റെ ലക്ഷ്യം.

English summary
Aruvikkara by-election announced
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X