കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അരുവിക്കരയില്‍ കോണ്‍ഗ്രസിന് ആരുമില്ലേ... കാര്‍ത്തികേയന്റെ മകന് സാധ്യത?

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: സ്പീക്കര്‍ ജി കാര്‍ത്തികേയന്റെ മരണത്തെത്തുടര്‍ന്ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന അരുവിക്കര മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ തീരുമാനം വൈകുന്നു. കാര്‍ത്തികേയന്റെ ഭാര്യ ഡോ സുലേഖ മത്സരിയ്ക്കാന്‍ തയ്യാറാല്ലാത്ത സാഹചര്യത്തില്‍ കോണ്‍ഗ്രസ് വലിയ പ്രതിസന്ധി നേരിടുകയാണ്.

കാര്‍ത്തികേയന്റെ ഭാര്യ മത്സരിയ്ക്കാന്‍ തയ്യാറല്ലാത്ത പക്ഷം അദ്ദേഹത്തിന്റെ മകന്‍ ശബരിനാഥിനെ മത്സരിപ്പിക്കാനുള്ള നീക്കങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. ഇത് സംബന്ധിച്ച് ചര്‍ച്ചകള്‍ പുരോഗമിയ്ക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

G Karthikeyan

ജി കാര്‍ത്തികേയന്റെ കുടുംബത്തില്‍ നിന്ന് ഉള്ള ഒരാളെ തന്നെ മത്സരിപ്പിച്ചാലെ അരുവിക്കരയില്‍ എന്തെങ്കിലും പ്രതീക്ഷയ്ക്ക് വകയുള്ളൂ എന്ന് തന്നെയാണ് കോണ്‍ഗ്രസ് കരുതുന്നത്. എന്നാല്‍ ഇത്തരമൊരു നീക്കത്തിനെതിരെ പാര്‍ട്ടിയ്ക്കുള്ളില്‍ വലിയ എതിര്‍പ്പുകള്‍ രൂപം കൊണ്ടിട്ടുണ്ട്.

പണ്ട് കെ കരുണാകരന്റെ കുടുംബ വാഴ്ചയ്‌ക്കെതിരെ തിരുത്തല്‍വാദവുമായി ഉയര്‍ന്നുവന്ന നേതാവാണ് ജി കാര്‍ത്തികേയന്‍. അങ്ങനെയുള്ള കാര്‍ത്തികേയന്റെ ഭാര്യയേയോ മകനേയോ സഹതാപ തരംഗം മുതലെടുക്കാന്‍ മത്സര രംഗത്തിറക്കുന്നതിനോട് അദ്ദേഹത്തോട് അടുപ്പമുളള പലര്‍ക്കും വിയോജിപ്പുണ്ടെന്നാണ് റിപ്പോര്‍ട്ട്.

കാര്‍ത്തികേയന്റെ ഇളയ മകനാണ് ശബരിനാഥ്. പറയത്തക്ക രാഷ്ട്രീയ പ്രവര്‍ത്തന പരിചയം ഒന്നും ശബരിനാഥിന് അവകാശപ്പെടാനില്ല. സിപിഎം ആണെങ്കില്‍ എം വിജയകുമാറിനെ സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ച് പ്രവര്‍ത്തനങ്ങള്‍ ഇതിനകം തന്നെ തുടങ്ങുകയും ചെയ്തിട്ടുണ്ട്.

English summary
Aruvikkara By Election: G Karthikeyan's son may contest for Congress-Report. Karthikeyan's wife doctor Sulekha is not willing to participate in Election.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X