കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുസ്ലീം പേരുള്ള സിനിമാപ്രവര്‍ത്തകര്‍ അനുഭവിച്ചതും അസഹിഷ്ണുതയാണെന്ന് ആഷിക് അബു

  • By Sruthi K M
Google Oneindia Malayalam News

കൊച്ചി: പ്രശസ്ത ബോളിവുഡ് താരം ആമിര്‍ ഖാന്റെ വിഷയത്തില്‍ സംവിധായകന്‍ ആഷിക് അബു വീണ്ടും പ്രതകരിക്കുന്നു. ആമിര്‍ ഖാന്‍ അദ്ദേഹത്തിന്റെ ചിത്രത്തിലെ ഒരു ഡയലോഗ് പറഞ്ഞതാണെന്ന പോസ്റ്റായിരുന്നു ആഷിക് നേരത്തെ പോസ്റ്റ് ചെയ്തത്. എന്നാല്‍, ഇപ്പോള്‍ അദ്ദേഹം പറയുന്നത് മുസ്ലീം ജനങ്ങള്‍ക്കുണ്ടാകുന്ന പ്രശ്‌നങ്ങളെക്കുറിച്ചാണ്.

മുസ്ലീം പേരുള്ള സിനിമാപ്രവര്‍ത്തകര്‍ അനുഭവിച്ചതും അസഹിഷ്ണുതയാണെന്ന് ആഷിക് അബു പറയുന്നു. എആര്‍ റഹ്മാന്‍, വിപി റെജീന തുടങ്ങിയ പേരുകള്‍ ഉദാഹരണമായി പറഞ്ഞാണ് ആഷിക് പ്രതികരിച്ചത്..

മുസ്ലീം പേരുള്ള സിനിമാപ്രവര്‍ത്തകര്‍

മുസ്ലീം പേരുള്ള സിനിമാപ്രവര്‍ത്തകര്‍

സംഗീത ചക്രവര്‍ത്തി എആര്‍ റഹ്മാനും വിപി റെജീനയ്ക്കും ഷാരൂഖിനും ഉണ്ടായതു പോലെ തന്നെയാണ് മറ്റുള്ളവര്‍ക്കും സംഭവിച്ചു കൊണ്ടിരിക്കുന്നത്. ഇവരൊക്കെ മുസ്ലീം ആണെന്നുള്ളതാണ് ചൂണ്ടിക്കാണിക്കുന്നത്. മുസ്ലീം പേരുള്ള സിനിമാപ്രവര്‍ത്തകര്‍ അനുഭവിച്ചതും അസഹിഷ്ണുത തന്നെയാണെന്ന് ആഷിക് പറയുന്നു.

വര്‍ഗീയ മന്ദബുദ്ധികള്‍

ഭൂരിപക്ഷ വര്‍ഗീയ മന്ദബുദ്ധികളെ പോലെ അപകടകാരികള്‍ തന്നെയാണ് ന്യൂനപക്ഷ മന്ദബുദ്ധികളെന്നും സംവിധായകന്‍ പറയുന്നു.

അസഹിഷ്ണുത വളരുന്നു

അസഹിഷ്ണുത വളരുന്നു

ആമിര്‍ ഖാന്‍, ഷാരൂഖ് ഖാന്‍, ശ്രി അദ്വാനി, രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി തുടങ്ങിയവര്‍ ഇന്ത്യയില്‍ അസഹിഷ്ണുത വളരുന്നു എന്നു പറഞ്ഞപ്പോള്‍ അതില്‍ ഇതെല്ലാം ഉള്‍പ്പെടുമെന്നും ആഷിക് പറയുന്നു.

രംഗ് ദെ ബസന്തി

രംഗ് ദെ ബസന്തിയിലെ ഡയലോഗാണ് ആമിര്‍ ഖാന്‍ പറഞ്ഞതെന്നുള്ള പ്രതികരണമാണ് സംവിധായകന്‍ ആഷിക് അബുവിന്റെ ഭാഗത്തുനിന്നു നേരത്തെ ഉണ്ടായത്.

ഒരു രാജ്യവും പരിപൂര്‍ണമല്ല

ഒരു രാജ്യവും പരിപൂര്‍ണമല്ല

ഒരു രാജ്യവും പരിപൂര്‍ണമല്ല, അതിനെ അങ്ങനെയാക്കി മാറ്റാനാണ് നാം ശ്രമിക്കേണ്ടതെന്നും ആഷിക് പറഞ്ഞിരുന്നു.

ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ

ഫോളോ ട്വിറ്റര്‍

English summary
director ashiq abu talk about actor aamir khan issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X