കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആര്‍എസ്എസ്സുകാര്‍ മാത്രം മതി? ഏഷ്യാനെറ്റ് ന്യൂസില്‍ നിലവില്‍ അങ്ങനെയൊന്നും ഇല്ലെന്ന് എഡിറ്റര്‍

ജൂപ്പിറ്റര്‍ ക്യാപ്പിറ്റല്‍സിന്‍റെ കീഴിലുള്ള സ്ഥാപനങ്ങളിലേക്ക് പുതിയതായി എടുക്കുന്നവര്‍ എല്ലാം രാജീവ് ചന്ദ്രേശഖറിന്‍റെ പ്രത്യയശാസ്ത്രത്തോട് ചേര്‍ന്ന് നില്‍ക്കുന്നവരായിക്കണം എന്നായിരുന്നത്രെ ഇമെയില്‍.

Google Oneindia Malayalam News

തിരുവനന്തപുരം: എന്‍ഡിഎയുടെ കേരളത്തിലെ വൈസ് ചെയര്‍മാന്‍ ആണ് ഏഷ്യാനെറ്റ് ന്യൂസ് ചെയര്‍മാന്‍ രാജീവ് ചന്ദ്രശേഖര്‍. ബെംഗളുരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജൂപ്പിറ്റര്‍ ക്യാപിറ്റലിന്റെ കീഴിലാണ് ഏഷ്യാനെറ്റ് ന്യൂസും കന്നഡയിലെ സുവര്‍ണ ന്യൂസും കന്നഡ പ്രഭ പത്രവും ഓണ്‍ലൈന്‍ വിഭാഗവും എല്ലാം.

ഇനി സ്ഥാപനത്തില്‍ ജോലിക്കെടുക്കുന്നവരെല്ലാം ചെയര്‍മാന്റെ രാഷ്ട്രീയ നിലപാടുകള്‍ക്ക് യോജിച്ചവരാകണം എന്ന രീതിയില്‍ എഡിറ്റോറിയല്‍ തലവന്‍മാര്‍ക്ക് കമ്പനിയുടെ ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ ഇമെയില്‍ സന്ദേശം അയച്ചു എന്നാണ് വാര്‍ത്ത. ന്യൂസ് ലോണ്ടറി എന്ന വാര്‍ത്ത പോര്‍ട്ടല്‍ ആണ് ഇമെയില്‍ ചോര്‍ന്ന വിവരം വച്ച് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

ഇത് സംബന്ധിച്ച് ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റര്‍ എംജി രാധാകൃഷ്ണന്‍ വണ്‍ ഇന്ത്യയോട് പ്രതികരിച്ചു. ഇമെയിലിന്റെ കാര്യത്തില്‍ എന്തൊക്കെയോ ചില കണ്‍ഫ്യൂഷന്‍സ് ഉണ്ടായതാണ്. നിലവില്‍ തങ്ങള്‍ക്ക് മേല്‍ അത്തരം സമ്മര്‍ദ്ദങ്ങള്‍ ഒന്നും ഇല്ലെന്നാണ് എംജി രാധാകൃഷ്ണന്‍ പറഞ്ഞത്

സംഘി ചാനല്‍

സംഘി ചാനല്‍

ജൂപ്പിറ്റര്‍ ക്യാപിറ്റലിന്റെ കീഴിലുള്ള സ്ഥാപനങ്ങളില്‍ പുതിയതായി എടുക്കുന്ന മാധ്യമ പ്രവര്‍ത്തകര്‍ ഏത് തരത്തില്‍ ഉള്ളവരാകണം എന്ന രീതിയില്‍ കമ്പനി സിഇഒ എഡിറ്റോറിയല്‍ തലവന്‍മാര്‍ക്ക് ഇമെയില്‍ അയച്ചു എന്നാണ് വാര്‍ത്തകള്‍. എന്നാല്‍ സിഇഒ തന്നെ ഇക്കാര്യത്തില്‍ വ്യത്യസ്തമായ ഒരു വിശദീകരണം നല്‍കിയിട്ടുണ്ട്.

എങ്ങനെയുള്ളവരെ

എങ്ങനെയുള്ളവരെ

എഡിറ്റോറിയല്‍ നിലപാട് വലുപക്ഷ നിലപാട് ആയിരക്കണം എന്നാണത്രെ ആദ്യത്തെ മാനദണ്ഡം. രാജ്യത്തേയും സൈന്യത്തേയും അനുകൂലിക്കുന്ന നിലപാടുള്ളവരായിരിക്കണം എന്നതാണത്രെ രണ്ടാമത്തെ കാര്യം.

പ്രത്യയശാസ്ത്രം

പ്രത്യയശാസ്ത്രം

ചെയര്‍മാന്‍ രാജീവ് ചന്ദ്രശേഖറിന്റെ പ്രത്യയശാസ്ത്രത്തോട് ചേര്‍ന്ന് നില്‍ക്കുന്നവരെ ആയിരിക്കണം എടുക്കേണ്ടത് എന്നാണത്രെ അടുത്ത നിര്‍ദ്ദേശം. എന്താണ് ചെയര്‍മാന്‍ പ്രത്യയ ശാസ്ത്രം- അദ്ദേഹമാണല്ലോ ഇപ്പോള്‍ കേരളത്തിലെ എന്‍ഡിഎ വൈസ് ചെയര്‍മാന്‍!

 വിശദീകരണം

വിശദീകരണം

എന്നാല്‍ ഇങ്ങനെ ഒരു ഇമെയില്‍ സന്ദേശം പുറത്ത് പോയിട്ടില്ലെന്ന് സിഒഒ അമിത് ഗുപ്ത നിഷേധിക്കുന്നില്ല. ഇമെയില്‍ ഹാക്ക് ചെയ്യപ്പെട്ടതാണ് എന്നാണ് അദ്ദേഹത്തിന്റെ പക്ഷമെന്ന് ന്യൂസ് ലോണ്ടറി റിപ്പോര്‍ട്ട് ചെയ്യുന്നു.

കാര്യമാക്കേണ്ട

കാര്യമാക്കേണ്ട

ആ ഇമെയില്‍ അവഗണിക്കാന്‍ ആവശ്യപ്പെട്ട് പിന്നീട് അമിത് ഗുപ്ത തന്നെ എല്ലാ എഡിറ്റോറിയല്‍ മേധാവികള്‍ക്കും സന്ദേശം അയച്ചു. ബുദ്ധിമുട്ടിന് ക്ഷമയും ചോദിച്ചു.

പ്രശ്‌നമില്ല

പ്രശ്‌നമില്ല

ഇമെയില്‍ സംബന്ധിച്ച് അമിത് ഗുപ്തയുടെ വിശദീകരണത്തോട് ചേര്‍ന്ന് നില്‍ക്കുന്നതുതന്നെ ആയിരുന്നു ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റര്‍ എംജി രാധാകൃഷ്ണന്റേത്. ഇതുവരെ തങ്ങള്‍ക്ക് ചെയര്‍മാന്റെ രാഷ്ട്രീയവുമായി ബന്ധപ്പെട്ട് ഒരു സമ്മര്‍ദ്ദവും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ബഹിഷ്‌കരണം

ബഹിഷ്‌കരണം

കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പ് കാലത്ത് ബിജെപി നേതാക്കള്‍ ഏഷ്യാനെറ്റ് ന്യൂസ് ബഹിഷ്‌കരിച്ചിരുന്നു. അന്നും മാനേജ്‌മെന്റിന്റെ ഭാഗത്ത് നിന്ന് സമ്മര്‍ദ്ദങ്ങള്‍ ഉണ്ടായിരുന്നില്ലെന്നാണ് എംജി രാധാകൃഷ്ണന്‍ വ്യക്തമാക്കുന്നത്. ഇമെയില്‍ സംബന്ധിച്ച് സിഒഒ തന്നെ കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ടല്ലോ എന്നും അദ്ദേഹം പ്രതികരിച്ചു.

സമ്മര്‍ദ്ദം കൊണ്ട്

സമ്മര്‍ദ്ദം കൊണ്ട്

എന്നാല്‍ ഇമെയില്‍ പിന്‍വലിക്കാനുള്ള കാരണം മറ്റൊന്നാണ് എന്നാണ് ന്യൂസ് ലോണ്ടറി ആരോപിക്കുന്നത്. എഡിറ്റോറിയല്‍ തലവന്‍മാരുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്നാണത്രെ നീക്കത്തില്‍ നിന്ന് പിന്തിരിഞ്ഞത്.

എല്ലാം സിപിഎമ്മുകാര്‍

എല്ലാം സിപിഎമ്മുകാര്‍

ഏഷ്യാനെറ്റ് ന്യൂസിവലെ മാധ്യമ പ്രവര്‍ത്തകര്‍ ഭൂരിപക്ഷവും സിപിഎം അനുകൂലികള്‍ ആണെന്ന് ബിജെപി നേരത്തേ ആരോപിച്ചിരുന്നു. പഴയ ബഹിഷ്‌കരണവും ഇത്തരം കാര്യങ്ങള്‍ ഉന്നയിച്ചായിരുന്നു. ഇപ്പോള്‍ ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎയുടെ വൈസ് ചെയര്‍മാന്‍ ആണ് ഏഷ്യാനെറ്റ് ന്യൂസിന്റെ ഉടമ എന്ന് കൂടി ചേര്‍ത്ത് വായിക്കാവുന്നതാണ്.

വേറേയും ആരോപണം

വേറേയും ആരോപണം

പാര്‍ലമെന്റിന്റെ പ്രതിരോധ ഉപസമിതിയില്‍ അംഗമായ രാജീവ് ചന്ദ്രശേഖറിന്റെ ജൂപ്പിറ്റര്‍ കാപ്പിറ്റല്‍സിന് ചില പ്രതിരോധ കമ്പനികളിലും നിക്ഷേപമുണ്ട്. അവയില്‍ ചിലത് കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് വലിയ ലാഭവും ഉണ്ടാക്കിയിട്ടുണ്ടത്രെ.

English summary
Asianet News in new controversy: COO asked to hire journalist with Chairman's Ideology-report.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X