കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഏഷ്യാനെറ്റ് ന്യൂസുകാരെ ബിജെപി ഇറക്കിവിട്ടു

  • By Soorya Chandran
Google Oneindia Malayalam News

തൃശൂര്‍: ബിജെപിയുടെ പരിപാടി റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ഏഷ്യാനെറ്റ് വാര്‍ത്താ സംഘത്തെ ചടങ്ങില്‍ നിന്ന് ഇറക്കിവിട്ടു. ഏഷ്യാനെറ്റ് ന്യൂസ് ബഹിഷ്‌കാരിക്കാനുള്ള പാര്‍ട്ടി തീരുമാനത്തിന്റെ തുടര്‍ച്ചയായാണ് ഇതെന്ന് വിലയിരുത്തപ്പെടുന്നു.

തൃശൂരില്‍ ആണ് സംഭവം. അടിയന്തരാവസ്ഥ കാലത്ത് പീഡനങ്ങള്‍ അനുഭവിച്ചരുടെ സംഗമമായിരുന്നു ചടങ്ങ്. ബിജെപി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സാഹിത്യ അക്കാദമി ഹാളില്‍ വച്ചായിരുന്നു പരിപാടി.

Asianet News

ഏഷ്യാനെറ്റ് ന്യൂസിന്റെ തൃശൂര്‍ റിപ്പോര്‍ട്ടറായ ദീപ മഠത്തിലിനെയും ക്യാമറമാനേയും ആണ് പരിപാടി റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് തടഞ്ഞത്. ജില്ലാ ഭാരാവാഹികള്‍ തന്നെയാണ് വാര്‍ത്താ സംഘത്തോട് പരിപാടി റിപ്പോര്‍ട്ട് ചെയ്യേണ്ടതില്ലെന്ന് അറിയിച്ചത്. പാര്‍ട്ടി സംസ്ഥാന പ്രസിഡന്റിന്റെ നിര്‍ദ്ദേശപ്രകാരമാണ് നടപടിയെന്നും അറിയിച്ചു.

ബിജെപിക്കെതിരെ വാര്‍ത്തകള്‍ നല്‍കുന്നു എന്ന് പറഞ്ഞ് ഏഷ്യാനെറ്റ് ന്യൂസിനെ ബഹിഷ്‌കരിക്കാന്‍ പാര്‍ട്ടി സംസ്ഥാന സമിതിയാണ് തീരുമാനിച്ചത്. നരേന്ദ്ര മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തേയും സ്വച്ഛ ഭാരത് പദ്ധതിയേയും ഏഷ്യാനെറ്റ് മോശമാക്കി ചിത്രീകരിച്ചു എന്നും സംസ്ഥാന സമിതി വിലയിരുത്തിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസിലെ ചര്‍ച്ചാ പരിപാടികളില്‍ ബിജെപി നേതാക്കള്‍ പങ്കെടുക്കേണ്ടതില്ലെന്നും തീരുമാനിച്ചിരുന്നു. മഹാരാഷ്ട്ര, ഹരിയാന തിരഞ്ഞെടുപ്പ് ചര്‍ച്ചകളില്‍ ബിജെപി നേതാക്കളാരും തന്നെ ഏഷ്യാനെറ്റ് ന്യൂസില്‍ എത്തിയിരുന്നില്ല.

ബിജെപി രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്ത മലയാളി വ്യവസായി രാജീവ് ചന്ദ്രശേഖറാണ് ഏഷ്യാനെറ്റ് ന്യൂസിന്റെ ഉടമ. അതുകൊണ്ട് തന്നെ ഏഷ്യാനെറ്റ് ബിജെപി അനുകൂല വാര്‍ത്തകളാണ് നല്‍കുന്നതെന്ന് സോഷ്യല്‍ മീഡിയകളില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു.

English summary
Asianet News team sent out from BJP's function at Thrissur.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X