കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തലങ്ങും വിലങ്ങും വികസനം!!! അപ്പോള്‍ നാട്ടില്‍ വികസനമില്ലെന്ന് പറയുന്നത് വെറുതെയാണോ...?

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: ഒട്ടുമിക്ക മണ്ഡലങ്ങളിലും എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ രാഷ്ട്രീയമാണു പറയുന്നത്. അതാണ് മുന്നണിയുടെ ശീലവും. എന്നാല്‍, ഇവിടെയൊരു മണ്ഡലത്തില്‍ മുന്നണി സംസാരിക്കുന്നത് വികസനം മാത്രം. അതെ, കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തില്‍. അത്രയേറെ വികസന പ്രവര്‍ത്തനങ്ങള്‍ മണ്ഡലത്തില്‍ കൊണ്ടുവന്നുവെന്നാണ് എ പ്രദീപ് കുമാര്‍ എംഎല്‍എയുടെ വാദം. മുന്നണി ഇതു ശരിവയ്ക്കുകയും ചെയ്യുന്നു. അതുകൊണ്ട് പ്രചാരണങ്ങളെല്ലാം വികസനത്തില്‍ ഊന്നിയുള്ളതുതന്നെ.

എന്നാല്‍, വികസനം പറഞ്ഞു പറഞ്ഞ് വിനയാകുമോ എന്ന പേടിയിലാണിപ്പോള്‍ മുന്നണി. കാരണം ലളിതം. അയല്‍ മണ്ഡലങ്ങളിലെ ഇടത് എംഎല്‍എമാര്‍ എല്ലാവരും പറയുന്നത് യുഡിഎഫ് ഭരിക്കുന്നതു കാരണം നാട്ടില്‍ ഒരു വികസനവും ഇല്ലെന്നാണ്. പിന്നെ കോഴിക്കോട് നോര്‍ത്തില്‍ മാത്രം എങ്ങനെ ഇത്രയേറെ വികസനമുണ്ടായി? വിശദീകരിച്ച് കുഴയുകയാണ് എല്‍ഡിഎഫ് നേതാക്കള്‍.

Pradeep Kumar

എന്നാല്‍, അതിനും തല്‍ക്കാലം ഒരു പരിഹാരം കണ്ടെത്തി. കഴിഞ്ഞ 10 വര്‍ഷം കൊണ്ടാണ് മണ്ഡലത്തില്‍ ഇത്രയും വികസനം ഉണ്ടായതെന്നാണ് വാദം. അപ്പോള്‍, ഇത്തവണ എംഎല്‍എ ആയപ്പോള്‍ ഒന്നും ചെയ്തില്ലേ എന്നായി മറുചോദ്യം. ചെയ്തില്ല എന്നല്ല, കൂടുതല്‍ ചെയ്തത് ആദ്യത്തെ സര്‍ക്കാരിന്റെ കാലത്തെന്നായി മറുപടി. ഇങ്ങനെ വികസനം തലങ്ങും വിലങ്ങും കളിക്കുകയാണ് നോര്‍ത്ത് മണ്ഡലത്തില്‍.

പ്രിസം പദ്ധതിയും സരോവരം പാര്‍ക്കിന്റെ മൂന്നാം ഘട്ടവുമുള്‍പ്പെടെയുള്ള വികസന പദ്ധതികള്‍ ഉള്‍പ്പെടുത്തി എല്‍ഡിഎഫ് പ്രകടനപത്രികയുടെ പ്രകാശനനവും നടന്നു. കഴിഞ്ഞ 10 വര്‍ഷത്തിനിടെ കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തില്‍ 900 കോടി രൂപയുടെ വികസനപ്രവര്‍ത്തനങ്ങള്‍ കൊണ്ടുവന്നുവെന്നാണ് എ പ്രദീപ് കുമാര്‍ എംഎല്‍എ പറയുന്നത്.

സര്‍ക്കാര്‍ സ്‌കൂളുകളുടെ വികസനത്തിനായി ആവിഷ്‌കരിച്ച, ഏറെ പ്രശംസ നേടിയ പദ്ധതിയാണ് പ്രിസം. ഇത് കൂടുതല്‍ സ്‌കൂളുകളിലേയ്ക്ക് വ്യാപിപ്പിക്കുമെന്ന് വികസനരേഖ പ്രഖ്യാപിക്കുന്നു. എന്നാല്‍, ഈ പദ്ധതി ആനയ്ക്ക് മണി കെട്ടിയതുപോലെയാണെന്നാണ് ഡിസിസി പ്രസിഡന്റ് കെസി അബുവിന്റെ പരിഹാസം. ഫൈസല്‍ ആന്‍ഡ് ഷബാന ഫൗണ്ടേഷനാണ് സ്‌കൂള്‍ നവീകരിച്ച് അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്തിയത്. അതിന്റെ ഗെയ്റ്റില്‍ എ പ്രദീപ് കുമാര്‍ എംഎല്‍എയുടെ പ്രാദേശിക വികസന ഫണ്ട് എന്ന് ബോര്‍ഡ് വെച്ചാല്‍ ഇതില്‍കൂടുതല്‍ എന്താ പറയുകയെന്നും അദ്ദേഹം ചോദിക്കുന്നു. എന്നാല്‍, സംസ്ഥാന തലത്തില്‍ത്തന്നെ കൊണ്ടുവരേണ്ട മാതൃകാ പദ്ധതിയെന്ന് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതിയെ കെസി അബു വിമര്‍ശിക്കുന്നത് വിവരമില്ലായ്മയാണെന്നാണ് എംഎല്‍എയുടെ വാദം.

സരോവരം ബയോപാര്‍ക്ക് മൂന്നാം ഘട്ടം, മറൈന്‍ സീ ഫുഡ് സ്‌പോട്ട്, ഹെറിറ്റേജ് വോക്ക്, ഫുഡ്‌സ്ട്രീറ്റ്, കോഴിക്കോട് സിറ്റി പാക്കേജ്, പുഞ്ചപ്പാടം ശുദ്ധജല സ്രോതസ്, ഫുട്‌ബോള്‍ സിറ്റി, ഇന്റര്‍നാഷനല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍, സിറ്റി റോഡ് ഇംപ്രൂവ്‌മെന്റ് പ്രൊജക്റ്റ്, റോളര്‍ സ്‌കേറ്റിങ് പരിശീലനം, സ്റ്റോം വാട്ടര്‍ ഡ്രൈനേജ് സ്‌കീം, കനോലി കനാല്‍ സംരക്ഷണം തുടങ്ങിയവയൊക്കെ അടങ്ങിയതാണ് കോഴിക്കോട നോര്‍ത്ത് മണ്ഡലത്തിലെ എല്‍ഡിഎഫ് പ്രകടന പത്രിക.

English summary
Assembly Election 2016: Kozhikode North LDF candidate A Pradeep Kumar's election campaign are based on development.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X