കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൃശൂരില്‍ അപരന്‍ തോല്‍ക്കുമോ... അതോ മുന്നണികളെ തോല്‍പ്പിക്കുമോ

  • By Desk
Google Oneindia Malayalam News

തൃശൂര്‍: പത്രിക സമര്‍പ്പണം പൂര്‍ത്തിയായപ്പോള്‍ അപരന്മാര്‍ വീണ്ടും രാജാക്കന്മാരാകുന്നു. കുന്നംകുളം മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി സിപി ജോണിനാണ് അപരന്റെ പേരില്‍ പേടി കൂടുതല്‍. 2011 ല്‍ ജോണ്‍ തോറ്റത് 481 വോട്ടിന്. പിവി ജോണ്‍ എന്ന അപരന് കിട്ടിയത് 860 വോട്ടുകള്‍. ഇത്തവണയും സിപി ജോണിന് ഭീഷണിയായി മറ്റൊരു ജോണുണ്ട്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എസി മൊയ്തീന് പകരക്കാരനായി മറ്റൊരു മൊയ്തീനുമുണ്ട്.

ഒല്ലൂരില്‍ യുഡി എഫിലെ എംപി വിന്‍സെന്റിന്റെ അപരന്‍ എംഡി വിന്‍സെന്റാണ്. എല്‍ഡിഎഫിലെ കെ രാജനെ തോല്‍പ്പിക്കാന്‍ കെജി രാജനുമുണ്ട്. ചാലക്കുടിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് എതിരെ എന്‍എ ദേവസി പത്രിക നല്‍കി. വടക്കാഞ്ചേരിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി അനില്‍ അക്കരയെ നേരിടുന്നത് സ്വതന്ത്രനായ മറ്റൊരു അനിലാണ്. ഗുരുവായൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് എതിരെ മറ്റൊരു അബ്ദുള്‍ഖാദര്‍ പത്രിക നല്‍കി.

thrissur-map

മെയ് രണ്ടിന് പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസവും കഴിയുന്നതോടെ അപരന്മാരുടെ ചിത്രം കൂടുതല്‍ വ്യക്തമാകും. എന്നാല്‍ അപരന്മാര്‍ ഇത്തവണ ഭീഷണി ഉയര്‍ത്തില്ലെന്നാണ് മുന്നണി നേതാക്കളുടെ വിശ്വാസം. ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തില്‍ ഇത്തവണ സ്ഥാനാര്‍ത്ഥികളുടെ ചിത്രവും കൂടിയുണ്ടെന്നതാണ് ആശ്വാസം. ജനങ്ങളുടെ വിധിയെഴുത്തില്‍ ജയം ഒപ്പം നില്‍ക്കുന്നത് വരെ ആത്മവിശ്വാസം നല്ലതാണെന്ന് അപരന്മാരെ നിര്‍ത്തിയവര്‍ മനസില്‍ പറയുന്നു.

English summary
Assembly Election 2016: Candidates of Thrissur also face the 'Other' threat.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X