കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെസി അബുവിന്‍റെ പദവിയ്ക്ക് നിരക്കാത്ത ആ ആരോപണം... എളമരം പറയുന്നത്

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തില്‍ സിപിഎം-ബിജെപി സഖ്യമാണെന്ന ഡിസിസിപ് രസിഡന്റ് കെസി അബുവിന്റെ ആരോപണം അടിസ്ഥാന രഹിതവും ബാലിശവുമാണെ് സിപിഎം കേന്ദ്രകമ്മറ്റി അംഗം എളമരം കരീം. ജില്ലാ കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്റ് എന്ന നിലയില്‍ അബുവിന്റെ സ്ഥാനത്തിന് നിരക്കാത്ത പ്രസ്താവനയാണത്. കോഴിക്കോട്ടുകാരോ കേരള ജനതയോ അത് വിശ്വസിക്കില്ലെന്നും എളമരം പറഞ്ഞു. കോഴിക്കോട് സിപിഎം ജില്ലാകമ്മറ്റി ഓഫീസില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു എളമരം കരീം.

Elamaram Kareem

കേരളത്തിലെന്നല്ല രാജ്യത്തുതന്നെ സിപിഎമ്മിന്റെ മുഖ്യ ശത്രുവാണ് ബിജെപി. ബിജെപി-ആര്‍എസ്എസ് സഖ്യത്തിന്റെ വോട്ടുവാങ്ങാന്‍ സിപിഎം ശ്രമിക്കുന്നുവെന്നുപറഞ്ഞാല്‍ ആരാണ് വിശ്വസിക്കുക. യഥാര്‍ത്ഥ വോട്ടുകച്ചവടം നടക്കുന്നത് കോഴിക്കോട് സൗത്ത് മണ്ഡലത്തില്‍ മുനീറും ബിജെപിയും തമ്മിലാണ്. അവിടെ കോണ്‍ഗ്രസും ഒത്താശ ചെയ്യുന്നു. ഇതിന്റെ സാഹചര്യത്തെളിവുകള്‍ നേരത്തെ തന്നെ സിപിഎം ജനങ്ങള്‍ക്ക് മുമ്പിലെത്തിച്ചതാണ്. കൂടുതല്‍ കാര്യങ്ങള്‍ അടുത്ത ദിവസം തന്നെ വെളിപ്പെടുത്തും.

കോഴിക്കോട്ടെ അഞ്ചുമണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥിയാവാന്‍ മോഹിച്ചിട്ട് നടക്കാതെ പോയതിന്റെ ജാള്യതയാണ് കെസി അബുവിന്. അത്തരമൊരു ജാള്യതയില്‍ നിന്നാണ് തോട്ടത്തില്‍ രവീന്ദ്രന് കോണ്‍ഗ്രസ് വോട്ടുമറിച്ചു നല്‍കി എന്ന ആരോപണവും.

ചക്കോരത്തുകുളം വാര്‍ഡില്‍ യുഡിഎഫ് മൂന്നാം സ്ഥാനത്തായത് കോണ്‍ഗ്രസ് ബിജെപിക്ക് വോട്ട് മറിച്ചതുകൊണ്ടാണ്. സ്വന്തം മുന്നണി സ്ഥാനാര്‍ഥിക്കു നല്‍കേണ്ട വോട്ടടക്കം ബിജെപിക്ക് മറിച്ചു നല്‍കിയിട്ട് വെട്ടിലാവുമെന്ന ഘട്ടം വന്നപ്പോള്‍ ഇടത് സ്ഥാനാര്‍ഥിക്കാണ് തങ്ങള്‍ വോട്ടു നല്‍കിയതെന്ന് പറയുന്നത് രാഷ്ട്രീയമായ മര്യാദയില്ലായ്മയാണെും എളമരം പറഞ്ഞു. എം.ഭാസ്‌കരനും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു

English summary
Assembly Election 2016: Elamaram Kareem against KC Abu on his remarks about local body election.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X