കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഇനി 'ദേശീയ ഗെയിംസ്'!!! ആ ഗെയിംസ് അല്ല ഈ ഗെയിംസ്

  • By Desk
Google Oneindia Malayalam News

തൃശ്ശൂര്‍: ലോക്കല്‍, മണ്ഡലം നേതാക്കള്‍ മുതല്‍ സംസ്ഥാന നേതാക്കള്‍ വരെ വോട്ട് ചെയ്യണമെന്ന അഭ്യര്‍ഥനകളുമായി വോട്ടര്‍മാരെ തിരക്കിയെത്തി. ഇനി കളിക്കളത്തില്‍ ഇറങ്ങാന്‍ പോകുന്നത് ദേശീയ നേതാക്കളാണ്. അവസാന ഇടിമുഴക്കങ്ങള്‍ സൃഷ്ടിക്കാനുള്ള വരവിലാണ് ഇവര്‍. കോണ്‍ഗ്രസ്, സിപിഎം, ബിജെപി നേതാക്കളാണ് ജില്ലയിലെ വിവിധ മണ്ഡലങ്ങളില്‍ പര്യടനത്തിന് എത്തുന്നത്.

എഐസിസി വര്‍ക്കിങ് കമ്മിറ്റി അംഗം എംകെ ആന്റണി ഏഴിന് വടക്കാഞ്ചേരി, കുന്നംകുളം, കാഞ്ഞാണി, ഇരിങ്ങാലക്കുട, അന്നമനട, ചാലക്കുടി എന്നിവിടങ്ങളിലെ യുഡിഎഫ് പ്രചാരണ യോഗങ്ങളില്‍ പങ്കെടുക്കും. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ഒമ്പതിന് തേക്കിന്‍കാട് മൈതാനിയില്‍ പ്രസംഗിക്കും.

Election Parties

സിപിഎം പോളിറ്റ്ബ്യൂറോ അംഗം സുഭാഷിണി അലി എട്ടിന് പുതുക്കാട്, വടക്കാഞ്ചേരി, കുന്നംകുളം, ഏങ്ങണ്ടിയൂര്‍ എന്നിവിടങ്ങളില്‍ പങ്കെടുക്കും. പിബിഅംഗമായ ഹനന്‍മൊല്ല ഒമ്പതിന് ഒല്ലൂര്‍, പുതുക്കാട്, നാട്ടിക എന്നിവിടങ്ങളിലും മണിക് സര്‍ക്കാര്‍ ചാലക്കുടി, ഇരിങ്ങാലക്കുട, നാട്ടിക എന്നിവിടങ്ങളിലുമുണ്ടാകും. സിപിഎം മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പത്തിന് ഗുരുവായൂര്‍, കുന്നംകുളം, ഇരിങ്ങാലക്കുട എന്നീ മണ്ഡലങ്ങളില്‍ പ്രസംഗിക്കും. വൃന്ദകാരാട്ട് 11 ന് പുതുക്കാട്, ചേലക്കര, വടക്കാഞ്ചേരി, മണലൂര്‍ എന്നിവിടങ്ങളിലാണ് എത്തുന്നത്.

എന്‍ഡിഎക്ക് വേണ്ടി കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ് ഏഴിന് പുതുക്കാടെത്തും. വെങ്കയ്യ നായിഡു വടക്കാഞ്ചേരി, കുന്നംകുളം, ചേലക്കര എന്നിവിടങ്ങളിലുണ്ടാകും. സ്മൃതി ഇറാനി എട്ടിന് ഗുരുവായൂരിലും ചാലക്കുടിയിലും പ്രസംഗിക്കും. നിര്‍മല സീതാരാമന്‍ എട്ടിന് കൊടുങ്ങല്ലൂരിലുണ്ടാകും. ബിജെപി. അധ്യക്ഷന്‍ അമിത് ഷാ പത്തിന് കയ്പമംഗലത്തും മണലൂരിലും പ്രചാരണ യോഗങ്ങളില്‍ പങ്കെടുക്കും. കേന്ദ്രമന്ത്രി ജെപി നദ്ദ 11 ന് ഇരിങ്ങാലക്കുടയിലും തൃശ്ശൂരിലും പ്രസംഗിക്കും.

കേന്ദ്ര നേതാക്കള്‍ എത്തുന്നതോടെ മുന്നണി സംവിധാനങ്ങള്‍ ഒന്ന് കൂടി ഊര്‍ജ്ജിതമാകും. പുതിയ വാഗ്ദാനങ്ങളും കുറ്റപ്പെടുത്തലുകളും അടുത്ത ദിവസങ്ങളില്‍ വോട്ടര്‍മാരെ തേടിയെത്തും.

English summary
Assembly Election 2016: National Leaders are in Thrissur for campaign
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X