കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞു; വിമതരെകൊണ്ട് പൊറുതിമുട്ടി യുഡിഎഫ്

Google Oneindia Malayalam News

കൊച്ചി: നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം അവസാനിച്ചപ്പോള്‍ വിമതരുടെ ശല്ല്യം കൂടുതലും യുഡിഎഫിന്. ഏഴ് മണ്ഡലങ്ങളില്‍ യുഡിഎഫിന് ശക്തമായ വെല്ലുവിളി ഉയര്‍ത്തി വിമത സ്ഥാനാര്‍ത്ഥികള്‍ രംഗത്തുണ്ട്.

കണ്ണൂരില്‍ എന്‍പി സത്താര്‍, ഇരിക്കൂറില്‍ അഡ്വ. ബിനോയ് തോമസ്, പേരാവൂരില്‍ സികെ ജോസഫ്, അഴിക്കോട് പികെ രാഗേഷ്, കൊച്ചിയില്‍ കെജെ ലീനസ്, ചെങ്ങന്നൂരില്‍ ശോഭനാ ജോര്‍ജ്, ഏറ്റുമാനൂരില്‍ ജോസ്‌മോന്‍ മുണ്ടക്കല്‍, കുട്ടനാട് ജോസ് കോയിപ്പള്ളി എന്നിവരാണ് യുഡിഎഫിന് വെല്ലുവിളി ഉയര്‍ത്തുന്ന വിമത സ്ഥാനാര്‍ത്ഥികള്‍.

Election

കണ്ണൂരില്‍ മാത്രം നാലിടത്താണ് യുഡിഎഫിന്റെ വിമതര്‍ മത്സരിക്കുന്നത്. പികെ രാഗേഷ് അഴീക്കോട് മത്സരിക്കാനുള്ള തീരുമാനം പിന്‍വലിച്ചില്ല എന്നത് യുഡിഎഫിന് ഏറെ ഞെട്ടലുണ്ടാക്കുന്നുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പ് മുതല്‍ രാഗേഷ് യുഡിഎഫിന്റെ വിമതനായി മത്സരിച്ച് കോലിളക്കം സൃഷ്ടിച്ചിരുന്നു.

ചെങ്ങന്നൂരില്‍ ശോഭന ജോര്‍ജും നാമനിര്‍ദേശ പത്രിക പിന്‍വലിച്ചിട്ടില്ല. വടകരയില്‍ മത്സരിക്കുന്ന ആര്‍എംപി സ്ഥാനാര്‍ത്ഥി കെകെ രമയ്ക്ക് വെല്ലുവിളി ഉയര്‍ത്തിയേക്കാവുന്ന കെകെ രമ എന്ന അപര സ്ഥാനാര്‍ത്ഥിയും മത്സര രംഗത്തു നിന്നും പിന്‍മാറിയിട്ടില്ല. അതേസമയം തൃശ്ശൂര്‍, കുന്നുംകുളം എന്നീ മണ്ഡലങ്ങളില്‍ എല്‍ഡിഎഫിനും യുഡിഎഫിനും വെല്ലുവിളി ഉയര്‍ത്തി മത്സര രംഗത്തുണ്ടായിരുന്ന സിപി ജോണിന്റെയും എസി മൊയ്തീന്റെയും അപരന്മാര്‍ നാമ നിര്‍ദേശ പത്രിക പിന്‍വലിച്ചിട്ടുണ്ട്.

English summary
Assembly Election 2016: Seven rebel candidates against UDF.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X