കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വികസനം വേണോ എന്ന് തീരുമാനിക്കുന്ന തിരഞ്ഞെടുപ്പ്:വിഎം സുധീരന്‍

  • By Desk
Google Oneindia Malayalam News

തൊടുപുഴ : വികസനം വേണോ, പിന്നാക്കാവസ്ഥ വേണോ എന്ന് തീരുമാനിക്കുന്ന തെരഞ്ഞെടുപ്പാണിതെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍. യുഡിഎഫിന് ഭരണത്തുടര്‍ച്ച ഉറപ്പെന്നും സുധീരന്‍ പറഞ്ഞു. യുഡിഎഫ് സ്ഥാനാര്‍ത്ഥി പിജെ ജോസഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തോടനുബന്ധിച്ച് വണ്ണപ്പുറത്ത് നടന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇടുക്കി ജില്ലയില്‍ അഞ്ചില്‍ അഞ്ചുസീറ്റും ജയിക്കാനുള്ള എല്ലാ സാധ്യതയും നിലവിലുണ്ട്. യുഡിഎഫ് പഴയകാല പ്രതാപത്തിലേയ്ക്ക് തിരിച്ചു വരുമെന്ന ഉത്തമ ബോധ്യമുണ്ട്. സംസ്ഥാനത്ത് യുഡിഎഫ് ഇത്തവണ വമ്പിച്ച വിജയം നേടും. ജനങ്ങള്‍ക്ക് വേണ്ടി ഒട്ടേറെ നല്ലകാര്യങ്ങള്‍ നടപ്പാക്കി. വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍വ്വാധികം ശക്തിയോടെ മുന്നോട്ടു കൊണ്ടുപോകുവാനും കേരളത്തെ മാതൃകാസംസ്ഥാനമായി മാറ്റുവാനും യുഡിഎഫ് അധികാരത്തിലെത്തേണ്ടതുണ്ടെന്നും സുധീരന്‍ പറഞ്ഞു.

vm-sudheeran

ജനങ്ങളെ തമ്മിലടിപ്പിച്ച് വര്‍ഗ്ഗീയമായി തരംതിരിച്ച് രാജ്യത്തെ പ്രാകൃതമായ കാലഘട്ടത്തിലേയ്ക്ക് നയിക്കുകയാണ് എന്‍ഡിഎ. നിഷേധാത്മക രാഷ്ട്രീയത്തിന്റെ വക്താക്കളായി സിപിഎം. മാറിയിരിക്കുന്നു. മോദി സര്‍ക്കാര്‍ വര്‍ഗ്ഗീയത വളര്‍ത്തുന്നു. വര്‍ഗ്ഗീയ ഫാസിസ്റ്റുകള്‍ കല്‍പ്പിക്കുന്നത് മറ്റുള്ളവര്‍ അനുസരിക്കണം എന്നത് അടിച്ചേല്‍പ്പിക്കുകയാണ്- സുധീരന്‍ പറഞ്ഞു.

ബിജെപി സര്‍ക്കാര്‍ കാര്‍ഷികമേഖലയെ തകര്‍ത്തു. റബര്‍ അടക്കമുള്ള ഉത്പ്പന്നങ്ങള്‍ക്ക് വിലയിടിവ് ഉണ്ടായിട്ടും യാതൊരാനുകൂല്യവും കര്‍ഷകര്‍ക്ക് നല്‍കിയില്ല. ക്രൂഡ് ഓയില്‍ വില കുറഞ്ഞിട്ടും പെട്രോളിന്റെയും ഡീസലിന്റെയും വില കുറക്കാന്‍ തയ്യാറായില്ല. വിലക്കയറ്റത്തിലേയ്ക്ക് രാജ്യത്തെ തള്ളി വിടുകയാണ് ബിജെപി സര്‍ക്കാര്‍ ചെയ്തത്. മതേതര മൂല്യങ്ങള്‍ ഉയര്‍ത്തി പിടിക്കുന്ന, ജനങ്ങള്‍ക്കുവേണ്ടി സത്ഭരണം നടത്താന്‍ യുഡിഎഫ് സര്‍ക്കാരിനേ കഴിയൂവെന്നും സുധീരന്‍ പറഞ്ഞു.

യോഗത്തില്‍ പിഎം ഇല്ല്യാസ് പഴേരിയില്‍ അദ്ധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് റോയി കെ പൗലോസ്, മാത്യു കുഴല്‍നാടന്‍, അഡ്വ എസ് അശോകന്‍, ഡീന്‍ കുര്യാക്കോസ്, ജോണ്‍ നെടിയപാല, കെഎംഎ ഷുക്കൂര്‍, പ്രൊഫ എംജെ.ജേക്കബ്ബ് പങ്കെടുത്തു. ഉപ്പുതറയില്‍ നടന്ന യോഗത്തിലും സുധീരന്‍ പ്രസംഗിച്ചു.

English summary
Assembly Election 2016: This is the Election to decide for development - VM Sudheeran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X