കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആല്‍ത്തറയില്‍ മാത്രമല്ല നാലിടത്തു കൂടി റുമാനിയന്‍ സംഘം എടിഎം കവര്‍ച്ചയ്ക്ക് ശ്രമിച്ചു

  • By അക്ഷയ്‌
Google Oneindia Malayalam News

മുംബൈ: തിരുവനന്തപുരം എടിഎം കവര്‍ച്ചാ കേസിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ജില്ലയില്‍ നാലിടത്തു കൂടി കവര്‍ച്ചയ്ക്ക് ശ്രമിച്ചിരുന്നെന്ന് മുഖ്യപ്രതി ഗബ്രിയേല്‍ മരിയന്‍ പറഞ്ഞു. തിരുവനന്തപുരത്തെ സ്റ്റാച്യു, ഹൗസിങ് ബോര്‍ഡ് എന്നിവിടങ്ങളിലെ എടിഎമ്മുകളിലാണ് കവര്‍ച്ച നടത്താന്‍ ശ്രമിച്ചതെന്നാണ് വെളിപ്പെടുത്തല്‍.

എടിഎം തട്ടിപ്പ് പ്രതിയുടെ ആവശ്യങ്ങള്‍ കേട്ട് കണ്ണ് തള്ളി കേരള പോലീസ്!എടിഎം തട്ടിപ്പ് പ്രതിയുടെ ആവശ്യങ്ങള്‍ കേട്ട് കണ്ണ് തള്ളി കേരള പോലീസ്!

സമാന രീതിയില്‍ തായ്‌ലന്‍ഡിലും ജപ്പാനിലും മോഷണം നടത്തിയതായും ഇയാള്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. തായ്‌ലന്‍ഡില്‍ 70 കോടി രൂപയ്ക്ക് തുല്ല്യമായ മോഷണമാണ് സംഘം നടത്തിയത്. എന്നാല്‍ ആരും പിടിയിലായിട്ടില്ല. ഇതു സംബന്ധിച്ച് ഗബ്രിയേല്‍ നല്‍കിയ വിവരങ്ങള്‍ സംസ്ഥാന പോലീസ് ഇന്റര്‍പോളിന് കൈമാറും.

Gabriel Marian

ആല്‍ത്തറയിലെ എസ്ബിഐ എടിഎമ്മില്‍ ഉപകരണങ്ങള്‍ സ്ഥാപിച്ചാണ് ഗബ്രിയേല്‍ ഉള്‍പ്പെടുന്ന സംഘം ഹൈടെക് കവര്‍ച്ച നടത്തിയത്. സിസിടിവി ക്യാമറയില്‍ ദൃശ്യങ്ങള്‍ പതിഞ്ഞതിനെ തുടര്‍ന്നാണ് പിടിയിലായത്. കേരള മോഷണ സംഘത്തിന്റെ നേതാവ് ക്രിസ്റ്റിയന്‍ വിക്ടര്‍ എന്നയാളാണെന്നും മൊഴിയിലുണ്ട്. ഇയാള്‍ വിദേശത്തേക്ക് കടന്നതായാണ് സൂചന.

English summary
ATM heist: Accused reveals 4 other robbery bids in Thiruvananthapuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X