കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദിലീപിന് മരണം വരെ ജയിലില്‍ കിടക്കാം... ചെയ്ത കുറ്റങ്ങള്‍ അത്രയും അധമം; ആരാധകര്‍ പോലും പൊറുക്കില്ല

  • By രശ്മി നരേന്ദ്രൻ
Google Oneindia Malayalam News

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ പോലീസ് കുടുക്കിയത് പഴുതുകളില്ലാതെയെന്ന് റിപ്പോര്‍ട്ട്. തെളിയിക്കപ്പെടാന്‍ ഏറ്റവും ബുദ്ധിമുള്ള ക്രിമിനല്‍ ഗൂഢാലോചനയില്‍ പോലും പോലീസ് വലിയ കുരുക്കാണ് ഒരുക്കിയിട്ടുള്ളത്.

ഏത് വലിയ അഭിഭാഷകന്‍ വന്നാലും, കോടതിയില്‍ തെളിവുകളാവും സംസാരിക്കുക. ദിലീപിനെതിരെ ചുമത്തിയിട്ടുള്ള വകുപ്പുകള്‍ പ്രകാരം മരണം വരെ ജയിലില്‍ കിടക്കാനുള്ള ശിക്ഷകള്‍ കിട്ടാനുള്ള സാധ്യതയുണ്ട്.

ഏത് കടുത്ത ആരാധകനും വെറുത്ത് പോകും ദിലീപിനെതിരെ പോലീസ് തയ്യാറാക്കിയ റിപ്പോര്‍ട്ട് കണ്ടാല്‍. അത്രത്തോളം അധമ വികാരങ്ങളുള്ള ആളുകള്‍ പോലും നാണിച്ച് പോകും. എന്നാല്‍ കേസില്‍ ദിലീപ് കുറ്റക്കാരനല്ലെന്ന് തെളിഞ്ഞാല്‍ ഇതിനെല്ലാം മറുപടിയും പറയേണ്ടി വരും.

ഇപ്പോള്‍ 11-ാം പ്രതി

ഇപ്പോള്‍ 11-ാം പ്രതി

കേസില്‍ ഇപ്പോള്‍ ദിലീപ് 11-ാം പ്രതി മാത്രമാണ്. എന്നാല്‍ പുതുക്കിയ കുറ്റപത്രം സമര്‍പ്പിക്കുമ്പോള്‍ ദിലീപിനെ രണ്ടാം പ്രതിയാക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

പള്‍സറിന് രക്ഷയില്ല

പള്‍സറിന് രക്ഷയില്ല

ഗൂഢാലോചന കേസില്‍ ദിലീപ് കുറ്റക്കാരന്‍ ആണെന്ന് തെളിഞ്ഞാലും പള്‍സര്‍ സുനിക്ക് വലിയ കാര്യമൊന്നും ഉണ്ടാവില്ല. സുനി അനുഭവിക്കേണ്ട ശിക്ഷയില്‍ കാര്യമായ ഇളവൊന്നും ലഭിക്കുകയും ഇല്ല.

സുനിക്കും ദിലീപിനും ഒരേ ശിക്ഷ?

സുനിക്കും ദിലീപിനും ഒരേ ശിക്ഷ?

കുറ്റം സംശയാതീതമായി തെളിയിക്കപ്പെട്ടാല്‍ ഒന്നാം പ്രതിയായ പള്‍സര്‍ സുനിക്ക് ലഭിക്കാവുന്ന ശിക്ഷകള്‍ എല്ലാം തന്നെ ദിലീപിനും ലഭിച്ചേക്കും. ആ ശിക്ഷകള്‍ ഞെട്ടിപ്പിക്കുന്നവ തന്നെ ആണ്.

മരണം വരെ ജയിലില്‍

മരണം വരെ ജയിലില്‍

ചുമത്തപ്പെട്ട വകുപ്പുകള്‍ എല്ലാം ശരിവയ്ക്കപ്പെട്ടാല്‍ ദിലീപിന് ഒരു പക്ഷേ ജയിലില്‍ നിന്ന് അടുത്ത കാലത്തൊന്നും പുറത്തിറങ്ങാന്‍ പറ്റില്ല. അത്രയും നീണ്ട ജയില്‍ ശിക്ഷ തന്നെ അനുഭവിക്കേണ്ടി വന്നേക്കും.

ക്രിമിനല്‍ ഗൂഢാലോചന

ക്രിമിനല്‍ ഗൂഢാലോചന

ഐപിസി 120 (ബി) പ്രകാരം ദിലീപിനെചിരെ കേസ് എടുത്തിട്ടുണ്ട്. ഒരുപക്ഷേ ജീവപര്യന്തം തടവ് ശിക്ഷ വരെ ലഭിക്കാന്‍ ഇടയുള്ള വകുപ്പാണിത്. തെളിയിക്കപ്പെടാന്‍ ഏറ്റവും ബുദ്ധിമുട്ടുള്ള വകുപ്പും ഇത് തന്നെ.

ഭീഷണിപ്പെടുത്തല്‍- രണ്ട് വര്‍ഷം

ഭീഷണിപ്പെടുത്തല്‍- രണ്ട് വര്‍ഷം

ഐപിസി 506(1) പ്രകാരം ഭീഷണിപ്പെടുത്തലിനും ദിലീപിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. രണ്ട് വര്‍ഷം വരെ തടവ് ശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമാണിത്.

തട്ടിക്കൊണ്ടുപോകല്‍- 2 വര്‍ഷം

തട്ടിക്കൊണ്ടുപോകല്‍- 2 വര്‍ഷം

ഐപിസി 366 പ്രകാരം തട്ടിക്കൊണ്ടുപോകലിനും ദിലീപിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഈ കേസിലും രണ്ട് വര്‍ഷം വരെ തടവ് ശിക്ഷ അനുഭവിക്കേണ്ടി വരും.

കൂട്ട ബലാത്സംഗം- 20 വര്‍ഷം

കൂട്ട ബലാത്സംഗം- 20 വര്‍ഷം

ഏറ്റവും നിര്‍ണായകമായ വകുപ്പുകളില്‍ ഒന്നാണിത്. ഇന്ത്യന്‍ ശിക്ഷാ നിയമം 376 (ഡി) പ്രകാരം കൂട്ട ബലാത്സംഗത്തിനും കേസുണ്ട്. 20 വര്‍ഷം വരെ അഴിക്കുള്ളിലാക്കാന്‍ പറ്റും ഈ കേസില്‍.

ദൃശ്യങ്ങള്‍ പ്രചരിപ്പിക്കല്‍- 4 വര്‍ഷം

ദൃശ്യങ്ങള്‍ പ്രചരിപ്പിക്കല്‍- 4 വര്‍ഷം

അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിനും ദിലീപിനെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഐപിസി 67(ഓ) പ്രകാരം നാല് വര്‍ഷം വരെ ജയിലില്‍ കിടക്കാം.

സ്വകാര്യത ലംഘിക്കല്‍- 3 വര്‍ഷം

സ്വകാര്യത ലംഘിക്കല്‍- 3 വര്‍ഷം

നടിയുടെ സ്വകാര്യത ലംഘിച്ചതിനും ദിലീപിനെതിരെ കേസ് ഉണ്ട്. ഐപിസി 66(ഇ) പ്രകാരം ആണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. മൂന്ന് വര്‍ഷം അകത്ത് കിടക്കാനുള്ള വകുപ്പുണ്ട്.

തെളിവ് നശിപ്പിക്കല്‍- 7 വര്‍ഷം

തെളിവ് നശിപ്പിക്കല്‍- 7 വര്‍ഷം

കുറ്റകൃത്യത്തില്‍ പങ്കാളിയായി എന്ന് മാത്രമല്ല, ക്രൈമിന്റെ തെളിവ് നശിപ്പിക്കാനും ദിലീപ് മുന്നില്‍ നിന്നു എന്നാണ് പോലീസ് പറയുന്നത്. തെളിവ് നശിപ്പിക്കുന്നതില്‍ ഐപിസി 201 പ്രകാരം ഏഴ് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാം.

മോഷണമുതല്‍ കൈവശം വയ്ക്കല്‍- 3 വര്‍ഷം

മോഷണമുതല്‍ കൈവശം വയ്ക്കല്‍- 3 വര്‍ഷം

മോഷണമുതല്‍ കൈവശം വച്ചതിനും ദിലീപിനെതിരെ കേസ് ഉണ്ട്. ഇത് എന്താണെന്ന് ഇപ്പോഴും വ്യക്തമല്ല. എന്തായാലും തെളിയിക്കാന്‍ പെട്ടാല്‍ ഐപിസി 411 പ്രകാരം മൂന്ന് വര്‍ഷം വരെ ശിക്ഷ ലഭിക്കും.

കുറ്റവാളിയെ സംരക്ഷിക്കല്‍- 5 വര്‍ഷം

കുറ്റവാളിയെ സംരക്ഷിക്കല്‍- 5 വര്‍ഷം

ഗൂഢാലോചന നടത്തുക മാത്രമല്ല, കുറ്റവാളിയെ സംരക്ഷിക്കാനുള്ള ശ്രമങ്ങളും ദിലീപിന്റെ ഭാഗത്ത് നിന്ന് ഉണ്ടായി എന്നാണ് ആരോപണം. പോലീസ് ഐസിപി 212 പ്രകാരവും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അഞ്ച് വര്‍ഷം വരെ അകത്ത് കിടക്കാം.

അന്യായമായി തടങ്കല്‍ വയ്ക്കല്‍- 1 വര്‍ഷം

അന്യായമായി തടങ്കല്‍ വയ്ക്കല്‍- 1 വര്‍ഷം

അന്യായമായി നടിയെ തടങ്കല്‍ വച്ചതിനും ദിലീപിനെതിരെ കേസ് ഉണ്ട്. ഐപിസി 342 പ്രകാരം ഒരു വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. ഒരേ ലക്ഷ്യത്തോടെയുള്ള കുറ്റം ചെയ്യലിന് ഐപിസി 34 പ്രകാരവും ദിലീപിനെതിരെ കേസ് ഉണ്ട്.

തെളിയിക്കപ്പെട്ടാല്‍

തെളിയിക്കപ്പെട്ടാല്‍

ദിലീപിനെതിരെ ചുമത്തപ്പെട്ട എല്ലാ കുറ്റങ്ങളും കോടതിയില്‍ തെളിയിക്കപ്പെട്ടോളണം എന്നില്ല. ഇനി തെളിയിക്കപ്പെട്ടാലും എല്ലാ ശിക്ഷയും പ്രത്യേകം പ്രത്യേകം ്അനുഭവിക്കേണ്ടി വരും എന്നും ഇല്ല.

English summary
Attack against actress: Charges filed against Dileep.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X