കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്... വീഡിയോ

  • By രശ്മി നരേന്ദ്രൻ
Google Oneindia Malayalam News

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നിര്‍ണായക ദൃശ്യങ്ങള്‍ പുറത്ത്. പള്‍സര്‍ സുനിയുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിട്ടുള്ളത്.

സംഭവം നടന്ന് അഞ്ച് ദിവസമായിട്ടും പള്‍സര്‍ സുനിയെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ സുനിയിലേക്കെത്താനുള്ള നിര്‍ണായകമായ വഴിയാണ് ഇപ്പോള്‍ സിസിടിവി ദൃശ്യങ്ങളിലൂടെ പുറത്തായിട്ടുള്ളത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

മനോരമ ന്യൂസ് ആണ് സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വിട്ടിട്ടുള്ളത്.

സിസിടിവി ദൃശ്യങ്ങള്‍

പള്‍സര്‍ സുനി ആരേയോ കാണുന്നതിന്റെ നിര്‍മായകമായ സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിട്ടുള്ളത്. കൊച്ചിയിലെ ഒരു റസിഡന്‍ഷ്യല്‍ മേഖലയില്‍ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്ത് വന്നിട്ടുള്ളത്.

ആര്‍ദ്ധരാത്രിയ്ക്ക് ശേഷം

സംഭവം നടന്ന രാത്രി 12.29 ന് ശേഷം ആണ് പള്‍സര്‍ സുനി ഈ സ്ഥലത്തെത്തുന്നത്. ഒരു ഗുഡ്‌സ് ഓട്ടോറിക്ഷയിലാണ് സുനി എത്തിയത്.

ചെരുപ്പ് ഊരി, മതില്‍ ചാടിക്കടന്ന്

ഒരു വീടിന്റെ മുന്നിലാണ് വണ്ടി നിര്‍ത്തിയത്. അതില്‍ നിന്ന് ചെരുപ്പ് ഊരി കൈയ്യില്‍ പിടിച്ച നിലയിലാണ് സുനി പുറത്തിറങ്ങുന്നത്. അതിന് ശേഷം മതില്‍ ചാടി അകത്ത് കടക്കുന്നു.

20 മിനിട്ടിന് ശേഷം

സുനി മതില്‍ ചാടിക്കടന്നതിന് ശേഷം വാഹനം അവിടെ നിന്ന് മാറ്റിയിടുന്നുണ്ട്. 20 മിനിട്ടുകള്‍ക്ക് ശേഷം സുനി തിരിച്ചെത്തുമ്പോള്‍ വാഹനവും എത്തി. തുടര്‍ന്ന് വാഹനത്തിന്റെ ഡ്രൈവര്‍ പുറത്തിറങ്ങിപ്പോയി. തുടര്‍ന്ന് സുനി വാഹനത്തില്‍ കയറി അവിടെ നിന്നും പോയി.

പള്‍സര്‍ സുനി തന്നെയോ ഇയാള്‍

ഇപ്പോള്‍ പുറത്ത് വന്ന ദൃശ്യങ്ങളില്‍ അത് സുനി തന്നെ ആണോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. എന്നാല്‍ അത് സുനി ആകാമെന്ന നിഗമനത്തിലാണ് പോലീസ്.

ഒറ്റയ്ക്ക് പോയത് എന്തിന്

സംഭവം നടന്ന ദിവസം രാത്രി തന്നേയും വിജീഷിനേയും ഒഴിവാക്കി സുനി ആരെയോ കാണാന്‍ പോയിരുന്നതായി മണികണ്ഠന്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍ അത് ആരെയാണെന്ന് അറിയില്ലെന്നാണ് പറയുന്നത്.

പോലീസ് തിരച്ചില്‍ നടത്തി

മണികണ്ഠന്റെ മൊഴി പ്രകാരം പോലീസ് ഈ പ്രദേശത്ത് തിരച്ചില്‍ നട്ടി. പ്രദേശത്തെ വീടുകളില്‍ അന്വേഷിക്കുകയും ചെയ്തു. എന്നാല്‍ അങ്ങനെയൊരു സംഭവത്തെ കുറിച്ച് നാട്ടുകാര്‍ക്ക് ഒരു വിവരവും ഇല്ലെന്നാണ് ലഭിക്കുന്ന വിവരം

മൂവരും യാത്ര ചെയ്തത് ഗുഡ്‌സ് ഓട്ടോയില്‍

നടിയെ ആക്രമിച്ചതിന് ശേഷം സംവിധായകന്‍ ലാലിന്റെ വീടിനടുത്ത് ഉപേക്ഷിച്ച് സുനിയും സംഘവും അവിടെ നിന്ന് നീങ്ങുകയായിരുന്നു. ഇവര്‍ സഞ്ചരിച്ചിരുന്നത് ഒരു ഗുഡ്‌സ് ഓട്ടോറിക്ഷയിലായിരുന്നു എന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതേ ഓട്ടോറിക്ഷ തന്നെ ആയിരുന്നോ ഇപ്പോള്‍ ദൃശ്യങ്ങളില്‍ ഉള്ളത് എന്നും സംശയിക്കുന്നുണ്ട്.

ആരെ കണ്ടതാവും?

ആരെ ആയിരിക്കും സുനി അവിടെ വച്ച് കണ്ടത് എന്നത് സംബന്ധിച്ച് ഇപ്പോഴും ഒരു വിവരവും ഇല്ല. ദൃശ്യങ്ങളിലുള്ള വീട്ടിലുള്ളവരേയും പോലീസ് ചോദ്യം ചെയ്തിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇതാണ് മനോരമ ന്യൂസ് പുറത്തുവിട്ട ആ സിസിടിവി ദൃശ്യങ്ങള്‍.

English summary
Actress Kidnapping Case: Crucial CCTV Visuals Out. Manorama News revealed the video.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X