കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദിലീപ് ഇനി ദൈവവിശ്വാസം വെടിയുമോ? കൊടുങ്ങല്ലൂരമ്മയും ജഡ്ജിയമ്മാവനും തോറ്റാല്‍ പിന്നെ ആര്?

  • By രശ്മി നരേന്ദ്രൻ
Google Oneindia Malayalam News

കൊച്ചി: കടുത്ത ഈശ്വര വിശ്വാസിയാണ് ദിലീപ്. നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലാകുന്നതിന് മുമ്പും അതിന് ശേഷവും വിശ്വാസത്തിന് ഒരു കുറവും വന്നിരുന്നില്ല. ജയിലില്‍ കിടക്കുമ്പോഴും പ്രാര്‍ത്ഥനകളുമായി മുന്നോട്ട് പോവുകയായിരുന്നു.

എന്നാല്‍ ഇപ്പോള്‍ ഈശ്വരനിലുള്ള വിശ്വാസം ദിലീപിന് നഷ്ടപ്പെടുമോ എന്നാണ് പലരും ചോദിക്കുന്നത്. അതിന് കാരണവും ഉണ്ട്. മാധ്യമങ്ങള്‍ കൊട്ടി ഘോഷിച്ച ദിലീപിന് വേണ്ടിയുള്ള പ്രാര്‍ത്ഥനകള്‍ ഒന്നും ഫലം കണ്ടില്ല.

അറസ്റ്റിലാകുന്നതിന് മുമ്പ് ദിലീപ് ഭാര്യ കാവ്യമാധവനും ഒന്നിച്ച് കൊടുങ്ങല്ലൂര്‍ ശ്രീ കുറുംബ ഭഗവതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയിരുന്നു. കോടതിയില്‍ നിന്ന് അനുകൂല വിധിയുണ്ടാകാന്‍ ദിലീപിന്റെ സഹോദരന്‍ പൊന്‍കുന്നത്തെ ജഡ്ജിയമ്മാവന്‍ ക്ഷേത്രത്തിലും എത്തിയത്. എന്നാല്‍ രണ്ട് പേരും ദിലീപിനെ തുണച്ചില്ല എന്ന് തന്നെ പറയേണ്ടിവരും.

ദൈവം ആര്‍ക്കൊപ്പം?

ദൈവം ആര്‍ക്കൊപ്പം?

ദൈവം ആര്‍ക്കൊപ്പം എന്ന ചോദ്യം ഈ വിഷയത്തില്‍ ആദ്യം ചോദിച്ചത് ദിലീപ് കൊടുങ്ങല്ലൂര്‍ ക്ഷേത്രം സന്ദര്‍ശിച്ചപ്പോള്‍ ആയിരുന്നു. അന്ന് ഭാര്യ കാവ്യ മാധവനൊപ്പം ആയിരുന്നു ദിലീപിന്റെ ക്ഷേത്ര സന്ദര്‍ശനം.

അറസ്റ്റിന് മുമ്പ്

അറസ്റ്റിന് മുമ്പ്

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ ചോദ്യം ചെയ്തതിന് ശേഷം ആയിരുന്നു ക്ഷേത്ര സന്ദര്‍ശനം. അധികം ആരും അറിയാതെ ആയിരുന്നു ദിലീപും കാവ്യ മാധവനും അന്ന് കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തില്‍ എത്തിയത.്

ശത്രുസംഹാര പൂജ

ശത്രുസംഹാര പൂജ

അന്ന് ദിലീപും കാവ്യയും ശത്രു സംഹാര പൂജ അടക്കം ഒട്ടേറെ വഴിപാടുകള്‍ കഴിച്ചാണത്രെ അവിടെ നിന്ന് മടങ്ങിയത്. സ്വര്‍ണത്താലിയും സമര്‍പ്പിച്ചിരുന്നു.

ഒറ്റയ്ക്ക് പോയിട്ടും രക്ഷയില്ല

ഒറ്റയ്ക്ക് പോയിട്ടും രക്ഷയില്ല

ഇതിന് ശേഷം ദിലീപ് ഒറ്റയ്ക്കും ഒരു ക്ഷേത്രദര്‍ശനം നടത്തി. ആലുവയ്ക്ക് അടുത്തുള്ള കടുങ്ങല്ലൂര്‍ ദേവീ ക്ഷേത്രത്തില്‍ ആയിരുന്നു അത്. പക്ഷേ അതുകൊണ്ടും കാര്യമൊന്നും ഉണ്ടായില്ല. ദിവസങ്ങള്‍ക്കകം ദിലീപ് അറസ്റ്റിലായി.

കാവ്യ മാധവനും

കാവ്യ മാധവനും

ദിലീപ് അറസ്റ്റിലായകിന് ശേഷം കാവ്യ മാധവനേയും അമ്മയേയും പോലീസ് ചോദ്യം ചെയ്തതായി റിപ്പോര്‍ട്ടുകള്‍ വന്നു. കാവ്യയും അമ്മയും അറസറ്റിലായേക്കും എന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ ആയിരുന്നു കാവ്യയും കുടുംബവും തളിപ്പറമ്പില്‍ എത്തിയത്.

 രാജരാജേശ്വര ക്ഷേത്രത്തില്‍ പൊന്നിന്‍കുടം

രാജരാജേശ്വര ക്ഷേത്രത്തില്‍ പൊന്നിന്‍കുടം

കാവ്യയും കുടുംബവും ഒരുമിച്ചാണ് തളിപ്പറമ്പില്‍ എത്തിയത് എങ്കിലും ക്ഷേത്രദര്‍ശനത്തിന് കാവ്യ എത്തിയിരുന്നില്ല. പ്രസിദ്ധമായ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തില്‍ കാവ്യക്കും അമ്മയ്ക്കും വേണ്ടി പൊന്നിന്‍കുടം സമര്‍പ്പണവും നടത്തി.

ജഡ്ജിയമ്മാവന്‍ ക്ഷേത്രം

ജഡ്ജിയമ്മാവന്‍ ക്ഷേത്രം

അതിനൊക്കെ ശേഷം ആണ് ദിലീപിന്റെ സഹോദരന്‍ അനൂപ് പൊന്‍കുന്നത്തിന് അടുത്തുള്ള ജഡ്ജിയമ്മാവന്‍ ക്ഷേത്രത്തില്‍ എത്തി വഴിപാട് നടത്തിയത്. കോടതി വ്യവഹാരങ്ങളില്‍ നിന്ന് രക്ഷ തേടിയാണ് പലരും ഇവിടെ എത്താറുള്ളത്.

ദിലീപ് നേരിട്ട് വരുമെന്ന്

ദിലീപ് നേരിട്ട് വരുമെന്ന്

കേസില്‍ ജാമ്യം കിട്ടിയാല്‍ ദിലീപ് നേരിട്ട ജഡ്ജിയമ്മാവന്‍ ക്ഷേത്രത്തില്‍ എത്തുമെന്ന് അനൂപ് അന്ന് ഉറപ്പ് പറഞ്ഞിരുന്നത്രെ. ഇനിയെന്തായാലും പെട്ടെന്ന് അങ്ങോട്ട് പോകേണ്ടി വരില്ലെന്ന് ഉറപ്പായി.

ജയിലില്‍ സങ്കീര്‍ത്തനം വായന!

ജയിലില്‍ സങ്കീര്‍ത്തനം വായന!

ദിലീപ് ജയില്‍ സെല്ലില്‍ കിടന്ന് കഴിഞ്ഞ ദിവസങ്ങളില്‍ സങ്കീര്‍ത്തനം വായന ആയിരുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്. പ്രാര്‍ത്ഥനയ്ക്കും കുറവുണ്ടായിരുന്നില്ലത്രെ. ജയില്‍ പുള്ളികള്‍ക്കായി എത്തിച്ച സങ്കീര്‍ത്തനം ആയിരുന്നു ദിലീപ് വായിച്ചിരുന്നത്.

ദൈവം ആര്‍ക്കൊപ്പം?

ദൈവം ആര്‍ക്കൊപ്പം?

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് കുറ്റക്കാരനാണോ എന്ന കാര്യത്തില്‍ ഇപ്പോഴും ഒന്നും പറയാറായിട്ടില്ല. ഇനി, ദൈവം ഉണ്ടെങ്കില്‍ തന്നെ, ആര്‍ക്കൊപ്പം ആയിരിക്കും ദൈവം നില്‍ക്കുക?

English summary
Attack against actress: Dileep's prayers in vein.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X