അജു വര്‍ഗ്ഗീസിന് രക്ഷയില്ല: നടി സഹായിച്ചാലും കോടതി വെറുതേ വിടില്ല, എഫ്‌ഐആര്‍ റദ്ദാക്കില്ലെന്ന്

  • By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

കൊച്ചി: ആക്രമിക്കപ്പെട്ട നടിയുടെ പേര് ഫേസ്ബുക്കില്‍ പരസ്യമായി പറഞ്ഞ അജു വര്‍ഗ്ഗീസിന് അത്ര പെട്ടെന്ന രക്ഷപ്പെടാനാവില്ലെന്ന് റിപ്പോര്‍ട്ട്. അങ്ങനെയെങ്കില്‍ കുടുങ്ങുക അജു വര്‍ഗ്ഗീസ് മാത്രം ആവില്ല എന്നാണ് സൂചന. നടി റീമ കല്ലിങ്ങലും പേര് ഫേസ്ബുക്കില്‍ പരസ്യപ്പെടുത്തിയിരുന്നു.

പേര് വെളിപ്പെടുത്തിയ കേസിലെ എഫ്‌ഐആര്‍ റദ്ദാക്കണം എന്നാവശ്യപ്പെട്ട് അജു വര്‍ഗ്ഗീസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. തനിക്ക് ഇക്കാര്യത്തില്‍ പ്രശ്‌നമൊന്നും ഇല്ലെന്ന് കാണിച്ച് ആക്രമിക്കപ്പെട്ട നടിയും സത്യവാങ്മൂലം നല്‍കിയിരുന്നു.

എന്നാല്‍ അതുകൊണ്ടൊന്നും കാര്യമില്ലെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്. ഒത്തുതീര്‍പ്പുണ്ടാക്കിയതുകൊണ്ട് മാത്രം കേസ് ഇല്ലാതാകില്ലെന്നും കോടതി വ്യക്തമാക്കി.

പേര് പറഞ്ഞത്

പേര് പറഞ്ഞത്

ദിലീപിനെതിരെ വ്യാപകമായ ആക്ഷേപങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ ആയിരുന്നു അജു വര്‍ഗ്ഗീസിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ദിലീപിനെ പിന്തുണച്ചുകൊണ്ടാണ് അജു വര്‍ഗ്ഗീസ് അന്ന് രംഗത്ത് വന്നത്. അതില്‍ നടിയടെ പേര് പരാമര്‍ശിച്ചിരുന്നു.

വിവാദമായി... കേസ് ആയി

വിവാദമായി... കേസ് ആയി

സംഗതി പെട്ടെന്ന് തന്നെ വിവാദമായി. പരാതിയായി പോലീസിന്റെ മുന്നില്‍ എത്തി. പോലീസിന് പിന്നെ കേസ് എടുക്കാതെ നിവൃത്തിയില്ലാത്ത സ്ഥിതിയും ആയി.

മൊഴിയെടുത്തു

മൊഴിയെടുത്തു

ഈ സംഭവത്തില്‍ അജു വര്‍ഗ്ഗീസിന്റെ മൊഴിയും പോലീസ് വിളിച്ചുവരുത്തി രേഖപ്പെടുത്തിയിരുന്നു. അജുവിന്റെ ഫോണും പോലീസ് പിടിച്ചെടുത്തു. അതിന് മുമ്പ് തന്നെ അജു ഇക്കാര്യത്തില്‍ മാപ്പ് പറയുകയും ചെയ്തു.

നടിയ്ക്ക് കുഴപ്പമില്ല

നടിയ്ക്ക് കുഴപ്പമില്ല

അജു വര്‍ഗ്ഗീസിനെതിരെയുളള കേസ് റദ്ദാക്കുന്നതില്‍ തനിക്ക് എതിര്‍പ്പില്ല എന്ന് പറഞ്ഞാണ് നടി കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്. അജു വര്‍ഗ്ഗീസ് തന്റെ സുഹൃത്താണെന്നും ദുരുദ്ദേശപരമായിട്ടല്ല പേര് വെളിപ്പെടുത്തിയത് എന്നും നടി വ്യക്തമാക്കിയിട്ടുണ്ട്.

ഒത്തുതീര്‍പ്പുകൊണ്ട് കാര്യമില്ല

ഒത്തുതീര്‍പ്പുകൊണ്ട് കാര്യമില്ല

എന്നാല്‍ ഒത്തുതീര്‍പ്പുണ്ടാക്കിയതുകൊണ്ട് കേസ് ഇല്ലാതാവില്ല എന്നാണ് കോടതി നിരീക്ഷിച്ചത്. കേസില്‍ സ്റ്റേ ഉത്തരവ് നല്‍കാനും കോടതി വിസമ്മതിച്ചു.

ഗിരീഷ് ബാബുവിന്റെ പരാതി

ഗിരീഷ് ബാബുവിന്റെ പരാതി

കളമശ്ശേരി സ്വദേശിയായ ഗിരീഷ് ബാബു ആയിരുന്നു അജു വര്‍ഗ്ഗീസിനെതിരെ പോലീസില്‍ പരാതി നല്‍കിയത്. വിമണ്‍ ഇന്‍ സിനിമ കളക്ടീവും പൊതുവായ പരാതി നല്‍കിയിരുന്നു.

നിലപാട് പ്രധാനം

നിലപാട് പ്രധാനം

കേസില്‍ പരാതിക്കാരന്റെ നിലപാട് ആയിരിക്കും ഇനി നിര്‍ണായകമാവുക. ഗിരീഷ് ബാബുവിന്റെ നിലപാട് അറിയിക്കാന്‍ കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.

ആവശ്യമെങ്കില്‍ അറസ്റ്റ്

ആവശ്യമെങ്കില്‍ അറസ്റ്റ്

ഒരിക്കല്‍ അജു വര്‍ഗ്ഗീസിനെ കളമശ്ശേരി പോലീസ് സ്‌റ്റേഷനില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്തതായിരുന്നു. ആവശ്യമെങ്കില്‍ അറസ്റ്റ് നടപടികളുമായി മുന്നോട്ട് പോകും എന്നായിരുന്നു അന്ന് പോലീസ് വ്യക്തമാക്കിയത്.

അജു കുടുങ്ങിയാല്‍

അജു കുടുങ്ങിയാല്‍

അജു വര്‍ഗ്ഗീസ് കുടുങ്ങുകയാണെങ്കില്‍ ആക്രമിക്കപ്പെട്ട നടിയുടെ സുഹൃത്ത് കൂടിയായ റീമ കല്ലിങ്ങലും കുടുങ്ങിയേക്കും. പേര് വെളിപ്പെടുത്തിയ സംഭവത്തില്‍ റീമ കല്ലിങ്ങലിനെതിരേയും പരാതിയുണ്ട്.

Appunni made the revelations
English summary
Attack against actress: High Court refused to issue stay on case against Aju Varghese
Please Wait while comments are loading...