കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിമണ്‍ കളക്ടീവ്: ലക്ഷ്മി പ്രിയ പറഞ്ഞ കാര്യങ്ങള്‍ ശരിയെന്ന് സജിത മഠത്തില്‍; സമയമാകുമ്പോള്‍ അറിയിക്കും

  • By രശ്മി നരേന്ദ്രൻ
Google Oneindia Malayalam News

കൊച്ചി: വിമണ്‍ ഇന്‍ സിനിമ കളക്ടീവ് എന്ന പേരില്‍ സിനിമയലെ സ്ത്രീകള്‍ക്കായി സംഘടന തുടങ്ങിയത് ഒരുപാട് പേരെ ചൊടിപ്പിച്ചിട്ടുണ്ട്. സിനിമയിലെ ചില സ്ത്രീകള്‍ തന്നെ ഇതിനെതിരെ രംഗത്ത് വരികയും ചെയ്തു. എന്നാല്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില# കൃത്യമായ നിലപാടുകളുമായി സിനിമ കളക്ടീവ് മുന്നോട്ട് പോവുകയാണ്.

അതിനിടയിലാണ് നടി ലക്ഷ്മി പ്രിയ ഡബ്ല്യുസിസിയ്‌ക്കെതിരെ രംഗത്ത് വന്നത്. സിനിമ രംഗത്തെ മറ്റുള്ള സ്ത്രീകളെ അറിയിക്കാതെയാണ് സംഘടന രൂപീകരിച്ചത് എന്നതായിരുന്നു ലക്ഷ്മിയുടെ പ്രധാന ആരോപണം.

ലക്ഷ്മി പ്രിയ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് കൃത്യമായ മറുപടിയുമായി ഇപ്പോള്‍ സജിത മഠത്തില്‍ രംഗത്തെത്തിയിട്ടുണ്ട്. വിമണ്‍ ഇന്‍ സിനിമ കളക്ടീവിന്റെ സജീവ അംഗമാണ് സജിത. മനോരമ ന്യൂസ് ഡോട്ട് കോമിന് നല്‍കിയ അഭിമുഖത്തിലാണ് സജിത കാര്യങ്ങള്‍ വിശദീകരിച്ചിട്ടുള്ളത്.

എല്ലാവരേയും അറിയിക്കാന്‍ പറ്റില്ല

എല്ലാവരേയും അറിയിക്കാന്‍ പറ്റില്ല

സംഘടനകള്‍ രൂപീകരിക്കുന്നത് ആ മേഖലയിലെ എല്ലാവരേയും അറിയിച്ചുകൊണ്ടാരിക്കില്ല എന്ന മറുപടിയാണ് സജിത മഠത്തില്‍ മുന്നോട്ട് വയ്ക്കുന്നത്. വളരെ കുറച്ച് പേരുടെ മനസ്സില്‍ ആയിരിക്കും സംഘടന എന്ന ചിന്ത തന്നെ വരിക.

ആദ്യ ഘട്ടത്തില്‍

ആദ്യ ഘട്ടത്തില്‍

വിമണ്‍ ഇന്‍ സിനിമ കളക്ടീവ് എന്ന സംഘടന അതിന്റെ ആദ്യ ഘട്ടത്തില്‍ ആണ്. എങ്ങനെയായിരിക്കണം പ്രവര്‍ത്തനം, ആരൊക്കെ അംഗങ്ങളാകണം തുടങ്ങിയ കാര്യങ്ങളെല്ലാം വഴിയേ വരും എന്നാണ് സൂചന.

ലക്ഷ്മി പ്രിയ പറഞ്ഞത് സത്യം

ലക്ഷ്മി പ്രിയ പറഞ്ഞത് സത്യം

സിനിമ മേഖലയിലെ പല സ്ത്രീകളും സംഘടന രൂപവത്കരിക്കുന്ന കാര്യം അറിഞ്ഞിട്ട് പോലും ഉണ്ടായിരുന്നില്ല എന്നായിരുന്നു ലക്ഷ്മി പ്രിയ പറഞ്ഞിരുന്നത്. അത് സത്യമാണെന്ന് സജിത മഠത്തില്‍ സമ്മതിക്കുന്നുണ്ട്. എങ്ങനെയാണ് സംഘട ഉണ്ടായത് എന്നും വിശദീകരിക്കുന്നുണ്ട്.

വാട്‌സ് ആപ്പ് ഗ്രൂപ്പില്‍

വാട്‌സ് ആപ്പ് ഗ്രൂപ്പില്‍

ഒരു വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ ആണ് ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ തുടങ്ങിയതത്രെ. അതിലുള്ള 20 പേരാണ് ഇപ്പോള്‍ സംഘടനയില്‍ ഉള്ളത് എന്നും സജിത വ്യക്തമാക്കുന്നുണ്ട്.

രജിസ്‌ട്രേഷന്‍ കഴിയട്ടേ

രജിസ്‌ട്രേഷന്‍ കഴിയട്ടേ

സംഘടന രൂപീകരിച്ച് കഴിഞ്ഞാല്‍ ഏറ്റവും പ്രാഥമികമായി ചെയ്യേണ്ടത് രജിസ്‌ട്രേഷന്‍ ആണ്. അത് പൂര്‍ത്തിയായാല്‍ മെമ്പര്‍ഷിപ്പ് കാമ്പയിന്‍ തുടങ്ങും എന്നും സജിത വ്യക്തമാക്കുന്നുണ്ട്.

എല്ലാവരേയും ക്ഷണിക്കും... താത്പര്യമുള്ളവര്‍ക്ക് വരാം

എല്ലാവരേയും ക്ഷണിക്കും... താത്പര്യമുള്ളവര്‍ക്ക് വരാം

സെപ്തംബര്‍ മാസത്തോടെ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാകും. അതിന് ശേഷം സിനിമ രംഗത്തുള്ള എല്ലാ സ്ത്രീകളേയും സംഘടനയിലേക്ക് ക്ഷണിക്കും. അപ്പോള്‍ താത്പര്യമുള്ളവര്‍ക്ക് മുന്നോട്ട് വരാം എന്നും സജിത മഠത്തില്‍ പറയുന്നു.

കാത്തിരിക്കാന്‍ അഭ്യര്‍ത്ഥന

കാത്തിരിക്കാന്‍ അഭ്യര്‍ത്ഥന

പലരും സംഘടനയെ കുറിച്ച് അന്വേഷിക്കുന്നുണ്ട്. പലരും അംഗത്വം എടുക്കാന്‍ താത്പര്യവും പ്രകടിപ്പിക്കുന്നുണ്ട്. എല്ലാവരോടും സെപ്തംബര്‍ മാസം കഴിയുന്നതുവരെ കാത്തിരിക്കാന്‍ മാത്രമാണ് സജിത മഠത്തിലിന്റെ അഭ്യര്‍ത്ഥന.

ആരേയും ഒഴിവാക്കിയിട്ടില്ല

ആരേയും ഒഴിവാക്കിയിട്ടില്ല

സംഘടനയില്‍ നിന്ന് ആരേയും മനപ്പൂര്‍വ്വം ഒഴിവായിക്കിയിട്ടില്ലെന്നും ഭാഗ്യ ലക്ഷ്മി അടക്കമുള്ളവര്‍ സംഘടനയുടെ ഭാഗമാകും എന്നാണ് പ്രതീക്ഷിക്കുന്നത് എന്നും സജിത പറഞ്ഞിട്ടുണ്ട്.

എല്ലാം പെട്ടെന്നായിരുന്നു

എല്ലാം പെട്ടെന്നായിരുന്നു

സംഘടനയുടെ രൂപീകരണം വളരെ പെട്ടെന്നായിരുന്നു എന്നും സജിത മഠത്തില്‍ പറയുന്നു. ചര്‍ച്ചകള്‍ നേരത്തേ നടന്നിരുന്നു. നടി ആക്രമിക്കപ്പെട്ട സംഭവം ആയിരുന്നു വളരെ പെട്ടെന്ന് സംഘടന പ്രഖ്യാപിക്കാനുള്ള കാരണം എന്നും വ്യക്തമാക്കുന്നുണ്ട്..

എല്ലാം നിയമപരമായി

എല്ലാം നിയമപരമായി

ഫേസ്ബുക്കിലൂടെ മാത്രം പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയല്ല വിമണ്‍ ഇന്‍ കളക്ടീവ് എന്നും സജിത മഠത്തില്‍ വിശദീകരിക്കുന്നുണ്ട്. എല്ലാ കാര്യങ്ങളും നിയമപരമായി ചെയ്തതിന് ശേഷമാണ് ജനങ്ങളെ അറിയിക്കേണ്ട കാര്യങ്ങള്‍ ഫേസ്ബുക്കിലൂടെ പുറത്ത് വിടുന്നത് എന്നും സജിത വ്യക്തമാക്കി.

English summary
Attack Against Actress: Sajitha Madathil gives reply to Lakshmi Priya about WCC.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X