ഏഷ്യാനെറ്റിലെ വിനു ആണാണോ എന്ന്, വിനുവിന്റെ ഭാര്യയെ പോലും അധിക്ഷേപിച്ച് സീരിയല്‍ നടിയുടെ വീഡിയോ

  • By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

കൊച്ചി/തിരുവനന്തപുരം: ദിലീപ് അറസ്റ്റ് ചെയ്യപ്പെട്ടതിന് ശേഷം മാധ്യമങ്ങള്‍ നടത്തിയ വിചാരണ അല്‍പം കടന്നുപോയിരുന്നു എന്ന് എല്ലാവര്‍ക്കും അഭിപ്രായമുണ്ട്. എന്നാല്‍ ദിലീപിന്റെ കാര്യം ചര്‍ച്ച ചെയ്യാന്‍ പോലും പാടില്ല എന്നാണ് ചിലര്‍ പറയുന്നത്.

ദിലീപിന് വേണ്ടി ഇപ്പോള്‍ പല അര്‍ദ്ധ സെലിബ്രിറ്റികളും രംഗത്തിറങ്ങുന്ന കാലമാണ്. അതിന് വേണ്ടി പിആര്‍ ഏജന്‍സി പണം കൊടുക്കുന്നുണ്ട് എന്നും ആരോപണമുണ്ട്. ഈ വേളയിലാണ് സീരിയല്‍ നടി അനിത ഏഷ്യാനെറ്റ് ന്യൂസിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ആയ വിനു വി ജോണിനെതിരെ രംഗത്ത് വന്നിരിക്കുന്നത്.

വിനു വി ജോണിനേയും കുടുംബത്തേയും വ്യക്തിപരമായി അധിക്ഷേപിക്കുന്ന പരാമര്‍ശങ്ങളാണ് ഇവര്‍ നടത്തിയിട്ടുള്ളത്. ഒരുപക്ഷേ നിയമ നടപടി പോലും ക്ഷണിച്ച് വരുത്തിയേക്കാവുന്ന അതി ഗുരുതരമായ തെറിവിളി തന്നെ.

ഞാന്‍ അനിത

ഞാന്‍ അനിത

ഞാന്‍ ആക്ട്രസ് അനിത എന്ന് പറഞ്ഞുകൊണ്ടാണ് ഇവരുടെ വീഡിയോ തുടങ്ങുന്നത്. തനിക്ക് കുറച്ച് കാര്യങ്ങള്‍ പറയാനുണ്ട്. ആ ഏഷ്യാനെറ്റിലെ വിനുവിനെ കുറിച്ചാണ് അത് എന്ന് പറഞ്ഞാണ് തുടക്കം.

തനിക്ക് നാണമുണ്ടോടോ... താന്‍ ഒരു ആണല്ലേ

തനിക്ക് നാണമുണ്ടോടോ... താന്‍ ഒരു ആണല്ലേ

വളരെ മോശമായ ഭാഷയില്‍ ആണ് ഈ സ്ത്രീ വിനു വി ജോണിനെതിരെ പ്രതികരിച്ചിരിക്കുന്നത്. തനിക്ക് നാണമുണ്ടോടോ, താന്‍ ഒരു ആണല്ലേ... താന്‍ ചെയ്യുന്ന ജോലി ആത്മാര്‍ത്ഥതയോടെ ചെയ്യാന്‍ നോക്ക് എന്നാണ് സീരിയല്‍ നടി വിനു വി ജോണിനെ ഉപദേശിക്കുന്നത്.

എന്ത് വൃത്തികേടും

എന്ത് വൃത്തികേടും

എന്ത് വൃത്തികേടും പറഞ്ഞ് ഏഷ്യാനെറ്റിലെ റേറ്റിങ് കൂട്ടാന്‍ വേണ്ടി സപ്പോര്‍ട്ട് ചെയ്യരുത് എന്നാണ് അടുത്ത ഉപദേശം.ഇതൊക്കെ കാണുന്നവര്‍ മന്ദബുദ്ധികള്‍ അല്ലെന്നും അനിത പറയുന്നുണ്ട്.

 ദിലീപേട്ടന്‍ എന്ത് ദ്രോഹം ചെയ്തുവെന്ന്

ദിലീപേട്ടന്‍ എന്ത് ദ്രോഹം ചെയ്തുവെന്ന്

തനിക്ക് എന്ത് ദ്രോഹമാണ് ദിലീപേട്ടന്‍ ചെയ്തത് എന്നാണ് നടി വിനു വി ജോണിനോട് ചോദിക്കുന്നത്. ആ ചോദ്യം ആവര്‍ത്തിക്കുന്നും ഉണ്ട്.

ദിലീപേട്ടന് കുറച്ച് ടൈം കൊടുക്കണമെന്ന്

ദിലീപേട്ടന് കുറച്ച് ടൈം കൊടുക്കണമെന്ന്

ദിലീപ് തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അതിനുള്ളത് അനുഭവിക്കണം എന്ന് തന്നെയാണത്രെ ഇവരുടേയും അഭിപ്രായം. പക്ഷേ അതിന് അദ്ദേഹത്തിന് കുറച്ച് ടൈം കൊടുക്കണം എന്നാണ് ആവശ്യം. അത് എന്തിനാണാവോ?

ആവേശവും പരവേശവും

ആവേശവും പരവേശവും

ദിലീപ് കുറ്റക്കാരന്‍ ആണെന്ന് കോടതിയില്‍ തെളിയിക്കപ്പെടട്ടെ. അതിന് ശേഷം താന്‍ തന്റെ ആവേശവും പരവേശവും ഒക്കെ കാണിച്ചോ എന്നതാണ് അടുത്ത തിട്ടൂരം.ഇത് നല്ല സ്വഭാവം ആല്ലെന്ന് മുന്നറിയിപ്പും നല്‍കുന്നുണ്ട്!!!!

 നടിയ്ക്കില്ലാത്ത പ്രശ്‌നം തനിക്കെന്തിന്

നടിയ്ക്കില്ലാത്ത പ്രശ്‌നം തനിക്കെന്തിന്

റേപ്പ് ചെയ്യപ്പെട്ട നടിപോലും ദിലീപേട്ടന്റെ പേര് പറയുന്നില്ല. തനിക്കെന്തെടോ ഇത്ര ആവേശം എന്നതാണ് അടുത്തത്. ആ കുട്ടിയ്ക്ക് ഇല്ലാത്ത ദണ്ണമാണോ തനിക്ക് എന്നും സീരിയല്‍ നടി ചോദിക്കുന്നുണ്ട്.

കുടുംബത്തിന് പോലും അധിക്ഷേപം

കുടുംബത്തിന് പോലും അധിക്ഷേപം

വിനു വി ജോണിന്റെ കുടുംബാംഗങ്ങളെ പോലും അധിക്ഷേപിക്കുന്ന രീതിയില്‍ ആണ് ഈ സ്ത്രീ തുടര്‍ന്ന് പറയുന്നത്. തന്റെ ആവേശം കേട്ടാല്‍ തോന്നും തന്‌റെ പെണ്ണുംപിള്ളേയോ തന്റെ സഹോദരിയേയോ തന്റെ അമ്മയേയോ ആരെയോ ദിലീപേട്ടന്‍ റേപ്പ് ചെയ്തത് പോലെ ആണല്ലോ എന്നാണ് ഈ സ്ത്രീ ആ വീഡിയോയില്‍ പറയുന്നത്.

കുറച്ച് നേരം കുടുംബത്തില്‍ പോയിരിക്കാന്‍

കുറച്ച് നേരം കുടുംബത്തില്‍ പോയിരിക്കാന്‍

കുറച്ച് നേരം കുടുംബത്തില്‍ പോയി ഇരിക്കാന്‍ നോക്കെടോ എന്നാണ് അടുത്ത ഉപദേശം. അല്ലെങ്കില്‍ നാളെ തന്റെ ഭാര്യ ആരുടെയെങ്കിലും കൂടെ ഒളിച്ചോടും എന്നാണ് ഈ സ്ത്രീയുടെ വായില്‍ നിന്ന് വന്ന വാക്കുകള്‍. ഒരുപക്ഷേ നിയമ നടപടി പോലും ഇവര്‍ക്ക് ഭാവിയില്‍ നേരിടേണ്ടി വന്നേക്കാം.

ആ വാര്‍ത്ത എങ്ങനെ കൊടുക്കും

ആ വാര്‍ത്ത എങ്ങനെ കൊടുക്കും

ഭാര്യ ആരുടേയെങ്കിലും കൂടെ ഒളിച്ചോടിയാല്‍ ആ വാര്‍ത്ത താന്‍ എങ്ങനെ ഹാന്‍ഡില്‍ ചെയ്യും എന്നാണ് മറ്റൊരു ചോദ്യം. താന്‍ പോയിരുന്ന് വായിക്കുമോ എന്നൊക്കെയാണ് ഇവര്‍ ചോദിക്കുന്നത്.

അന്തസ്സോടെ ജീവിക്കെടോ

അന്തസ്സോടെ ജീവിക്കെടോ

ജീവിക്കുമ്പോള്‍ അന്തസ്സോടെ ജീവിക്കെടോ എന്നാണ് അടുത്തത്. പത്ത് ആളുകളുടെ മുന്നില്‍ വച്ച് ദിലീപേട്ടനെ കുറിച്ച് ഇങ്ങനെയൊക്കെ പറയാന്‍ ധൈര്യമുണ്ടോ എന്നും ചോദിക്കുന്നുണ്ട് ഈ സ്ത്രീ. അങ്ങനെ ചോദിച്ചാല്‍ വായില്‍ പല്ല് കാണില്ല എന്നാണ് ഭീഷണി.

നഴ്‌സ് മാരുടെ സമരം

നഴ്‌സ് മാരുടെ സമരം

തനിക്ക് ഇത്രയും ആവേശമുണ്ടെങ്കില്‍ നഴ്‌സുമാരുടെ സമരത്തിന് പിറകേ പോകണം എന്നാണ് അടുത്ത ഉപദേശം. അവര്‍ക്ക് ശമ്പളം വാങ്ങിക്കൊടുക്കാന്‍ ആവേശം കാണിക്ക് എന്നൊക്കെയാണ് ഇവര്‍ പറയുന്നത്.

ദിലീപേട്ടന്റെ പിറകേ നടക്കല്ലേ എന്ന്

ദിലീപേട്ടന്റെ പിറകേ നടക്കല്ലേ എന്ന്

ദിലീപേട്ടന്റെ പിറകേ ഇങ്ങനെ തൂങ്ങി നടക്കല്ലേ എന്നാണ് അടുത്ത ഭീഷണി.ദിലീപ് പറഞ്ഞ കാര്യങ്ങളില്‍ വിനു വി ജോണ്‍ വെള്ളം ചേര്‍ത്ത് പറഞ്ഞു എന്നൊക്കെയാണ് തുടര്‍ന്നുള്ള ആരോപണങ്ങള്‍.

പോയി ചത്തൂടേടോ

പോയി ചത്തൂടേടോ

താനൊക്കെ പോയി ചത്തൂടേടോ എന്നും ഈ സ്ത്രീ വിനു വി ജോണിനോട് ചോദിക്കുന്നുണ്ട്. തന്നെ ഓരോ നിമിഷവും ആളുകള്‍ വെറുത്തുകൊണ്ടിരിക്കുകയാണ്, ഏഷ്യാനെറ്റിന് റേറ്റിങ് ഉണ്ടാക്കാന്‍ നടക്കുന്നു... പോക്രിത്തരം പറഞ്ഞും കാണിച്ചും ആണോടോ ഏഷ്യാനെറ്റ് റേറ്റിങ് കൂട്ടുന്നത് എന്നതാണ് ഇവരുടെ അടുത്ത പരാക്രമം.

വെറും ഒരു ന്യൂസ് റീഡര്‍ മാത്രം

വെറും ഒരു ന്യൂസ് റീഡര്‍ മാത്രം

തനിക്ക് ആരേയും കിട്ടിയില്ലേ... എന്താ തന്റെ വിചാരം? താന്‍ വെറും ഒരു ന്യൂസ് റീഡര്‍ മാത്രമാണ്. ഈ ലോകം മൊത്തം തന്റെ കാല്‍ക്കീഴിലാണെന്നാണോ തന്റെ വിചാരം. വക്കീലും കോടതിയും ജഡ്ജിയും എല്ലാം താന്‍ ആണെന്നാണ് തന്റെ വിചാരം... തന്റെ കൈയ്യില്‍ എന്തോ തെളിവുകളുള്ളത് പോലെയാണ് താന്‍ സംസാരിക്കുന്നത്...

വൃത്തികെട്ട പണി

വൃത്തികെട്ട പണി

ഈ വൃത്തികെട്ട പണിയൊക്കെ എടുത്ത് കളഞ്ഞ് അന്തസ്സായി ആണുങ്ങളെ പോലെ ജീവിക്കാന്‍ നോക്കെടോ എന്നാണ് അടുത്ത ഉപദേശം.

ഇത്രയും ഇന്‍സള്‍ട്ട് ചെയ്യാന്‍ പാടില്ല

ഇത്രയും ഇന്‍സള്‍ട്ട് ചെയ്യാന്‍ പാടില്ല

ഒരു മനുഷ്യനെ ഇത്രയും ഇന്‍സള്‍ട്ട് ചെയ്യാന്‍ പാടില്ല എന്നാണ് വിഷമത്തോടെ ഈ സീരിയല്‍ നടി പറയുന്നത്. ദിലീപിന്റെ സിനിമ സുഖിച്ച് ആസ്വദിച്ച് കണ്ട മനുഷ്യനല്ലേ നീ എന്നൊക്കെ ചോദിക്കുന്നുണ്ട് ഈ സ്ത്രീ. എങ്ങനെ തോന്നുന്നു ഇങ്ങനെയൊക്കെ പറയാന്‍ എന്നതാണ് ഇവരുടെ ദു:ഖം.

താന്‍ എന്തൊക്കെ പോക്രിത്തരം ചെയ്യുന്നു?

താന്‍ എന്തൊക്കെ പോക്രിത്തരം ചെയ്യുന്നു?

ഏഷ്യാനെറ്റ് സ്റ്റുഡിയോവിന്റെ പിന്നില്‍ താന്‍ എന്തൊക്കെ പോക്രത്തരം ചെയ്യുന്നു എന്ന് ആര്‍ക്കറിയാം എന്നതാണ് അടുത്ത അധിക്ഷേപം. താനും ഈ ഫീല്‍ഡില്‍ ഉള്ളതാ, എന്തൊക്കെ എവിടെയൊക്കെ നടക്കും എന്ന് തനിക്ക് അറിയാമെന്നും ഇവര്‍ പറയുന്നുണ്ട്.

അടിച്ച് പല്ലെടുക്കാന്‍

അടിച്ച് പല്ലെടുക്കാന്‍

അതെല്ലാം മൂടിപ്പുതച്ച് വച്ചിട്ട് നല്ല പിള്ളസ നല്ല മാന്യന്‍ഡ ചമഞ്ഞ് നില്‍ക്കുന്നു. അടിച്ച് പല്ലെടുക്കാന്‍ ആളില്ലാഞ്ഞിട്ടാണിത് എന്നാണ് ഈ നടിയുടെ രോദനം. ഇത്രയും പറഞ്ഞില്ലെങ്കില്‍ തനിക്ക് സമാധാനം വരില്ലെന്ന് പറഞ്ഞാണ് വീഡിയോ അവസാനിപ്പിക്കുന്നത്.

വീഡിയോ കാണാം

അഞ്ച് മിനിട്ടോളം ദൈര്‍ഘ്യമുള്ള വീഡിയോ ആണ് ഇപ്പോള്‍ പുറത്ത് വന്നിട്ടുള്ളത്. ഇത് ഇപ്പോള്‍ തന്നെ വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്.

English summary
Attack against Actress: Serial actress Anitha against Asianet News Senior Journalist Vinu V John, video gone viral.
Please Wait while comments are loading...