കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നടിയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ കൊടുത്തത് ദിലീപോ? ഉത്തരം കണ്ടെത്താന്‍ സിംപിളാണ്... ഈ ചോദ്യങ്ങള്‍

  • By രശ്മി നരേന്ദ്രൻ
Google Oneindia Malayalam News

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ഇപ്പോള്‍ എല്ലാവരും വിരല്‍ ചൂണ്ടുന്നത് ദിലീപിന് നേര്‍ക്കാണ്. ഏറ്റവും ഒടുവില്‍ പള്‍സര്‍ സുനി പോലീസിന് നല്‍കിയ മൊഴി വരെ അങ്ങനെയാണ്. എന്നാല്‍ ഇതിന് തെളിവുകള്‍ വല്ലതും പോലീസിന്റെ കൈയ്യില്‍ ഉണ്ടോ?

2017 ഫെബ്രുവരി 17 നാണ് നടി ക്രൂരമായി ആക്രമിക്കപ്പെടുന്നത്. സംഭവം നടന്നിട്ട് നാലര മാസം കഴിഞ്ഞിരിക്കുന്നു. ഒറ്റയ്ക്കും തെറ്റയ്ക്കും ആയി ദിലീപിന്റെ പേരെടുത്ത് പറയാതെ ആരോപണങ്ങള്‍ ഉയരാന്‍ തുടങ്ങിയത് സംഭവം ഉണ്ടായതിന്റെ തൊട്ടടുത്ത ദിവസം മുതല്‍ തന്നെയാണ്.

എന്നിട്ട് ഇതുവരെ എന്ത് സംഭവിച്ചു? ജനം അറിയാന്‍ ആഗ്രഹിക്കുന്ന പല ചോദ്യങ്ങള്‍ക്കും ഉത്തരം ഇല്ല. എന്നിട്ടും ദിലീപിനെ ഇപ്പോഴും മഴയത്ത് നിര്‍ത്തുകയാണ് പോലീസും മാധ്യമങ്ങളും.

നടി ആക്രമിക്കപ്പെട്ടത്

നടി ആക്രമിക്കപ്പെട്ടത്

2017 ഫെബ്രുവരി 17 ന് രാത്രിയാണ് നടി തൃശൂരില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രക്കിടയില്‍ അതി ക്രൂരമായി പീഡിപ്പിക്കപ്പെട്ടത്. സംഭവം നടന്നിട്ട് നാലര മാസങ്ങള്‍ കഴിഞ്ഞിരിക്കുന്നു.

ആരോപണങ്ങള്‍ അന്ന് തന്നെ

ആരോപണങ്ങള്‍ അന്ന് തന്നെ

സംഭവം നടന്ന് ഉടന്‍ തന്നെ ദിലീപിനെതിരെ ആരോപണങ്ങളുമായി പലരും രംഗത്ത് വന്നിരുന്നു. ഒരു ഘട്ടത്തില്‍ ദിലീപിനെ ചോദ്യം ചെയ്തു എന്ന് പോലും വാര്‍ത്തകള്‍ വന്നു.

എല്ലാം നിശബ്ദമായി

എല്ലാം നിശബ്ദമായി

എന്നാല്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുമ്പ് തന്നെ ഈ ആരോപണങ്ങളെല്ലം ഒരു പരിധി വരെ കെട്ടടങ്ങിയതായിരുന്നു. എന്നാല്‍ പിന്നീട് ഇത് കുത്തിപ്പൊക്കിയതിന് പിന്നില്‍ ആരാണ് എന്ന ചോദ്യം ഇപ്പോഴും ഉത്തരം കിട്ടാതെ അവശേഷിക്കുന്നു.

സുനി പറഞ്ഞത്

സുനി പറഞ്ഞത്

അറസ്റ്റിലായതിന് ശേഷം പള്‍സര്‍ സുനി പറഞ്ഞത് ആക്രമണത്തിന് പിന്നില്‍ ഗൂഢാലോചനയൊന്നും ഇല്ല എന്നായിരുന്നു. ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടിയെടുക്കാന്‍ വേണ്ടിയാണ് നടിയെ പീഡിപ്പിച്ചതും ദൃശ്യങ്ങള്‍ പകര്‍ത്തിയത് എന്നും സുനി പറഞ്ഞിരുന്നു. പോലീസ് സമര്‍പ്പിച്ച കുറ്റപത്രത്തിലും പറയുന്നത് ഇതൊക്കെ തന്നെ ആണ്.

ആ ചോദ്യങ്ങള്‍ക്ക് ഉത്തരം

ആ ചോദ്യങ്ങള്‍ക്ക് ഉത്തരം

സംഭവം നടന്ന അന്നുമുതല്‍ ഇന്നുവരെ ഒരുപാട് ചോദ്യങ്ങളാണ് അവശേഷിക്കുന്നത്. ആ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞില്ലെങ്കില്‍ പിന്നെ ഒന്നും പറയാനില്ല. പക്ഷേ എന്തിന് ദിലീപിനെ ഇങ്ങനെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തണം?

അന്ന് വിളിച്ചത് ആരെ?

അന്ന് വിളിച്ചത് ആരെ?

സംഭവം നടന്നതിന് ശേഷം പള്‍സര്‍ സുനി ഒരാളെ മൊബൈല്‍ ഫോണില്‍ വിളിച്ച് പൊട്ടിച്ചിരിച്ചുകൊണ്ട് കാര്യങ്ങള്‍ വിശദീകരിച്ചു എന്നാണ് ഒരു മൊഴി. അന്ന് സുനി വിളിച്ചത് ആരെയാണ് എന്ന് കണ്ടെത്താന്‍ ഇതുവരെ പോലീസിന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലേ?

ഒന്ന് വിരല്‍ ഞൊടിച്ചാല്‍

ഒന്ന് വിരല്‍ ഞൊടിച്ചാല്‍

പോലീസ് വിചാരിച്ചാല്‍ ഏത് മൊബൈല്‍ ഫോണ്‍ നമ്പറിലേക്കും വന്നതും പോയതും ആയ കോളുകള്‍ കണ്ടെത്താന്‍ ഒരു ബുദ്ധിമുട്ടും ഇല്ല. പള്‍സര്‍ സുനി ഏതെങ്കിലും ഘട്ടത്തില്‍ ദിലീപിനേയോ ദിലീപുമായി ബന്ധമുള്ളവരെയോ ബന്ധപ്പെട്ടിട്ടുണ്ടെങ്കില്‍ അത് കണ്ടെത്താന്‍ പോലീസിന് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ?

ആ ഫോണ്‍ എവിടെ പോയി?

ആ ഫോണ്‍ എവിടെ പോയി?

പള്‍സര്‍ സുനി നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ എവിടെ ആണെന്ന് ഇനിയും പോലീസിന് കണ്ടെത്താന്‍ കഴിയാത്തത് എന്തുകൊണ്ടാണ്. ഇപ്പോള്‍ പള്‍സര്‍ സുനി അന്വേഷണ സംഘത്തോട് സഹകരിക്കുന്നുണ്ട് എന്നാണല്ലോ പറയപ്പെടുന്നത്.

ആ ദൃശ്യങ്ങളുടെ ഒറിജിനല്‍

ആ ദൃശ്യങ്ങളുടെ ഒറിജിനല്‍

നടിയെ ഉപദ്രവിക്കുന്നതിന്റെ വീഡിയോ പോലീസ് കണ്ടെടുത്തിട്ടുണ്ട്. എന്നാല്‍ അത് പകര്‍പ്പ് മാത്രം ആണ് എന്നാണ് പറയുന്നത്. അപ്പോള്‍ ഒറിജിനല്‍ വീഡിയോ എവിടെ? അത് ആര്‍ക്കെങ്കിലും പള്‍സര്‍ സുനി എത്തിച്ചുകൊടുത്തിട്ടുണ്ടോ?

എന്തുകൊണ്ട് മൊഴിയെടുത്തില്ല

എന്തുകൊണ്ട് മൊഴിയെടുത്തില്ല

സംഭവം നടന്ന സമയത്ത് തന്നെ ദിലീപിനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ എന്തുകൊണ്ടാണ് പോലീസ് അന്ന് ദിലീപിന്റെ മൊഴി രേഖപ്പെടുത്താതിരുന്നത്?

നടിയുടെ പരാതിയില്‍

നടിയുടെ പരാതിയില്‍

സിനിമ ലോകത്ത് നിന്ന് തന്നെ ഒറ്റപ്പെടുത്താന്‍ ശ്രമിച്ചു എന്നൊരു ആക്ഷേപം നടി ഉന്നയിച്ചിരുന്നു. ആ ഘട്ടത്തില്‍ പോലും പോലീസ് എന്തുകൊണ്ട് ദിലീപിന്റെ മൊഴി രേഖപ്പെടുത്തിയില്ല?

പള്‍സര്‍ സുനിയും ദിലീപും

പള്‍സര്‍ സുനിയും ദിലീപും

പള്‍സര്‍ സുനിയും ദിലീപും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ എന്ന് പോലീസ് അന്വേഷിച്ചിട്ടുണ്ടോ? അങ്ങനെ ഏതെങ്കിലും തരത്തില്‍ ബന്ധമുണ്ടായിരുന്നെങ്കില്‍ അത് കണ്ടുപിടിക്കാന്‍ പോലും പറ്റാത്തവരാണോ അന്വേഷണ സംഘത്തില്‍ ഉള്ളത്.

കുറ്റവാളിയെങ്കില്‍ പറയൂ... അല്ലെങ്കില്‍

കുറ്റവാളിയെങ്കില്‍ പറയൂ... അല്ലെങ്കില്‍

ദിലീപ് കുറ്റവാളിയെങ്കില്‍, അങ്ങനെ സംശയിക്കപ്പെടുന്നുണ്ട് എങ്കില്‍ അത് പോലീസ് വ്യക്തമാക്കുക തന്നെ വേണം. അല്ലാതെ നിഴല്‍ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ഒരു വ്യക്തിയെ തേജോവധം ചെയ്യാന്‍ വിട്ടുനല്‍കുന്നത് ഒരിക്കലും നീതിക്ക് നിരക്കുന്നതല്ല.

English summary
Attack Against Actress: Some unanswered questions.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X