കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അപ്പുണ്ണിയുടെ 'ചതിയില്‍' ദിലീപ് കുടുങ്ങുമോ? പുറത്തിറങ്ങാന്‍ ജനപ്രിയന്റെ മുന്നിലെ വഴികള്‍...

  • By രശ്മി നരേന്ദ്രൻ
Google Oneindia Malayalam News

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് ജാമ്യത്തിന് വേണ്ടി വീണ്ടും കോടതിയെ സമീപിച്ചിരിക്കുകയാണ്. അഡ്വ രാം കുമാറിന് പകരം അഡ്വ രാമന്‍ പിളളയാണ് ഇത്തവണ ദിലീപിന് വേണ്ടി ഹാജരാകുന്നത്.

ആദ്യം മജിസ്‌ട്രേറ്റ് കോടതിയിലും പിന്നീട് ഹൈക്കോടതിയിലും ദിലീപ് നല്‍കിയ ജാമ്യാപേക്ഷകള്‍ തള്ളുകയായിരുന്നു. പോലീസിന്റെ കൈയ്യില്‍ നിര്‍ണായക തെളിവുകള്‍ ഉണ്ട് എന്ന് തന്നെയാണ് കോടതി വിലയിരുത്തിയത്.

എന്നാല്‍ ഇപ്പോള്‍ സാഹചര്യങ്ങള്‍ അങ്ങനെയല്ല. അപ്പുണ്ണി പോലീസിന് മുന്നില്‍ എത്തി, മൊബൈല്‍ ഫോണ്‍ നശിപ്പിക്കപ്പെട്ടതായി മൊഴി ലഭിച്ചു. പക്ഷേ, അപ്പോഴും ചില കാര്യങ്ങള്‍ ദിലീപിന്റെ പ്രതീക്ഷകളെ തകിടം മറിയ്ക്കുന്നു...

 കൃത്യമായ തെളിവ്

കൃത്യമായ തെളിവ്

കേസ് ഡയറി പരിശോധിച്ചതിന് ശേഷം ആയിരുന്നു കഴിഞ്ഞ തവണ ഹൈക്കോടതി ദിലീപിന്റെ ജാമ്യാപേക്ഷ നിരസിച്ചത്. ദിലീപിനെതിരെ കൃത്യമായ തെളിവുകള്‍ ഉണ്ട് എന്നും കോടതി നിരീക്ഷിച്ചിരുന്നു.

ഇത്തവണ എന്ത് പറയും

ഇത്തവണ എന്ത് പറയും

ഇത്തവണ സമര്‍പ്പിച്ച ജാമ്യ ഹര്‍ജിയിലും ദിലീപ് പഴയ ചില കാര്യങ്ങള്‍ പറയുന്നുണ്ട്. പള്‍സര്‍ സുനിയെ അറിയുക പോലും ഇല്ല എന്നതാണ് അതില്‍ പ്രധാനം. ഒരുപക്ഷേ, ദിലീപിന് തിരിച്ചടിയാകാന്‍ പോകുന്നതും അത് തന്നെ ആയിരിക്കും.

കൂടുതല്‍ അറസ്റ്റുകള്‍

കൂടുതല്‍ അറസ്റ്റുകള്‍

കേസില്‍ കൂടുതല്‍ പേരെ അറസ്റ്റ് ചെയ്യാനുണ്ട് എന്നായിരുന്നു കഴിഞ്ഞ തവണ പ്രോസിക്യൂഷന്‍ വാദിച്ചത്. അന്വേഷണം അന്തിമ ഘട്ടത്തില്‍ ആണ് എന്നും പറഞ്ഞിരുന്നു. എന്നാല്‍ അതിന് ശേഷം അറസ്റ്റുകള്‍ ഒന്നും നടന്നിട്ടില്ല.

അപ്പുണ്ണിയെ കിട്ടാത്തത്

അപ്പുണ്ണിയെ കിട്ടാത്തത്

ദിലീപിന്റെ സന്തത സഹചാരിയും മാനേജറും ആയ അപ്പുണ്ണിയെ പിടികിട്ടിയിട്ടില്ലെന്ന വാദവും കഴിഞ്ഞ തവണ പ്രോസിക്യൂഷന്‍ ഉന്നയിച്ചു. എന്നാല്‍ ഇനി അത് പറയാന്‍ പറ്റില്ല. കാരണം അപ്പുണ്ണി പോലീസിന് മുന്നിലെത്തി മൊഴി നല്‍കിക്കഴിഞ്ഞു.

അപ്പുണ്ണിയുടെ 'ചതി'

അപ്പുണ്ണിയുടെ 'ചതി'

പള്‍സര്‍ സുനിയെ അറിയില്ല എന്ന ദിലീപിന്റെ മൊഴി പോലീസ് ഇതുവരെ മുഖവിലയ്‌ക്കെടുത്തിട്ടില്ല. എന്നാല്‍ അപ്പുണ്ണി പോലീസിന് നല്‍കിയ മൊഴി ഒരു പക്ഷേ ദിലീപിന് കോടതിയില്‍ തിരിച്ചടിയായേക്കും.

 ദിലീപ് പറഞ്ഞിട്ടെന്ന്

ദിലീപ് പറഞ്ഞിട്ടെന്ന്

പള്‍സര്‍ സുനിയോട് ഫോണില്‍ സംസാരിച്ചത് ദിലീപ് പറഞ്ഞിട്ടാണ് എന്നാണ് അപ്പുണ്ണി പോലീസിന് മൊഴി നല്‍കിയിട്ടുള്ളത്. സുനിയെ അറിയില്ല എന്ന വാദം പൊളിക്കുന്നതാണ് ഈ മൊഴി.

കേസ് അന്വേഷണം

കേസ് അന്വേഷണം

കേസ് അന്വേഷണം അന്തിമ ഘട്ടത്തിലാണ് എന്നായിരുന്നു കഴിഞ്ഞ തവണ പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കിയത്. അതുകൊണ്ട് തന്നെ ഇത്തവണ ദിലീപിന് ജാമ്യം കിട്ടാനുള്ള സാധ്യതയും കൂടുതലാണ്.

 സഹകരിച്ചിട്ടുണ്ട്

സഹകരിച്ചിട്ടുണ്ട്

കേസ് അന്വേഷണത്തോട് താന്‍ കൃത്യമായി സഹകരിച്ചിട്ടുണ്ട് എന്നാണ് ജാമ്യ ഹര്‍ജിയില്‍ ദിലീപ് പറയുന്നത്. അന്വേഷണം പൂര്‍ത്തിയായിട്ടുണ്ടെങ്കില്‍ ദിലീപിന് ജാമ്യം അനുവദിക്കാതിരിക്കാന്‍ വഴിയുണ്ടാവില്ല.

ഗൂഢാലോചനയെന്ന്

ഗൂഢാലോചനയെന്ന്

തനിക്കെതിരെ മാധ്യമങ്ങളും ഒരു വിഭാഗം പോലീസ് ഉദ്യോഗസ്ഥരും ഗൂഢാലോചന നടത്തിയെന്ന് ദിലീപ് ജാമ്യ ഹര്‍ജിയില്‍ ആരോപിക്കുന്നുണ്ട്. എന്നാല്‍ ഈ ആരോപണം ജാമ്യം ലഭിക്കുന്നതില്‍ ഉതകുമോ എന്ന കാര്യം സംശയമാണ്.

തെളിവ് നശിപ്പിക്കല്‍

തെളിവ് നശിപ്പിക്കല്‍

ദിലീപിന് ജാമ്യം അനുവദിച്ചാല്‍ സാക്ഷികളെ സ്വാധീനിക്കാനും തെളിവ് നശിപ്പിക്കാനും സാധ്യതയുണ്ട് എന്നാണ് അന്വേഷണ സംഘം നേരത്തെ പറഞ്ഞിരുന്നത്. അന്വേഷണം പൂര്‍ത്തിയായിട്ടുണ്ടെങ്കില്‍ ഈ കാരണങ്ങള്‍ പറഞ്ഞ് ജാമ്യം നിഷേധിക്കാനാവില്ല.

English summary
Attack against actress: What is the chance of getting bail for Dileep?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X