മദ്യപിച്ച് പൂസായി വീട്ടമ്മമാര്‍ക്ക് നേരെ അശ്ലീല പ്രദര്‍ശനം!പോലീസിനെയും തല്ലി! 3 പേര്‍ അറസ്റ്റില്‍...

വിവരമറിഞ്ഞ് കോളനിയിലെത്തിയ പോലീസുകാരെയും സംഘം അക്രമിച്ചു.

  • Published:
  • By: Afeef
Subscribe to Oneindia Malayalam

മൂന്നാര്‍: മദ്യപിച്ചെത്തിയ നാല്‍വര്‍ സംഘത്തിന്റെ 'പെര്‍ഫോമന്‍സില്‍' പൊറുതിമുട്ടിയത് വീട്ടമ്മമാരും പോലീസും. ശനിയാഴ്ച ഉച്ചയോടെ മൂന്നാറിലാണു സംഭവമുണ്ടായത്. മദ്യപിച്ചെത്തിയ നാലുപേരാണ് മൂന്നാര്‍ എംജി കോളനിയിലെ വീട്ടമ്മമാര്‍ക്ക് നേരെ അശ്ലീലം കാണിക്കുകയും അസഭ്യം പറയുകയും ചെയ്തത്.

Read Also: അച്ഛനും 18 തികയാത്ത മകനും പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു!കൂട്ടുനിന്നത് അമ്മയും സഹോദരനും

Read Also: പടച്ചോനെ തൊട്ടുകളിച്ചാല്‍ കൊല്ലും! നിരീശ്വരവാദിയായ ഫാറൂഖിനെ മതഭ്രാന്തന്മാര്‍ വെട്ടിക്കൊന്നു...

വിവരമറിഞ്ഞ് കോളനിയിലെത്തിയ പോലീസുകാരെയും സംഘം അക്രമിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ മൂന്നാര്‍ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒരാള്‍ പോലീസിനെ കണ്ട് ഓടിരക്ഷപ്പെട്ടു. കണ്ണന്‍ദേവന്‍ കമ്പനി ചൊക്കനാട് എസ്റ്റേറ്റില്‍ ചന്ദ്രമോഹന്റെ മകന്‍ മണി(30), കന്തവേലുവിന്റെ മകന്‍ സതീഷ്(36), ചെല്ലയ്യ(61) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

മദ്യപിച്ച് ലക്കുക്കെട്ടു...

മാര്‍ച്ച് 18 ശനിയാഴ്ച ഉച്ചയോടെയാണ് മദ്യപിച്ചെത്തിയ നാല്‍വര്‍ സംഘം മൂന്നാര്‍ എംജി കോളനിയില്‍ പ്രവേശിച്ചത്. അമിതമായി മദ്യപിച്ചതിനെ തുടര്‍ന്ന് നാലുപേരും പൂസായിരുന്നുവെന്ന് കോളനിവാസികള്‍ പറഞ്ഞു. കോളനിയിലെത്തിയ ഇവര്‍ വീട്ടമ്മമാരെ ചീത്തവിളിക്കുകയും ചെയ്തു.

ചീത്തവിളിയും...

മദ്യപിച്ചെത്തിയ നാലുപേരും കോളനിയിലെ വീട്ടമ്മമാരെ ചീത്തവിളിക്കുകയും, അവര്‍ക്ക് നേരെ അശ്ലീല പ്രദര്‍ശനം നടത്തുകയും ചെയ്തുവെന്നും ആരോപിക്കുന്നു. പിന്നീട് സ്ത്രീകള്‍ക്ക് നേരെ അസഭ്യം പറയുകയും ചെയ്തു. അതിക്രമം സഹിക്കാതായതോടെ പ്രദേശവാസികള്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.

പോലീസെത്തി...

കോളനിവാസികള്‍ വിവരമറിയിച്ചതനുസരിച്ചാണ് മൂന്നാര്‍ എസ്‌ഐ ജിതേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം എംജി കോളനിയിലെത്തിയത്. ഇവരെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ പോലീസിനും മര്‍ദ്ദനമേറ്റു. മൂന്നാര്‍ സ്‌റ്റേഷനിലെ പോലീസുദ്യോഗസ്ഥന്‍ തോമച്ചനെ പ്രതികളിലൊരാള്‍ കല്ലുകൊണ്ട് അക്രമിക്കുകയായിരുന്നു.

അക്രമികളെ പിടികൂടി...

കോളനിയില്‍ അക്രമം നടത്തിയവരെ ഏറെ പണിപ്പെട്ടാണ് പോലീസ് പിടികൂടിയത്. ഇതിനിടെ നാല്‍വര്‍ സംഘത്തിലെ ഒരാള്‍ ഓടി രക്ഷപ്പെടുകയും ചെയ്തു. ബാക്കി മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്ത് മൂന്നാര്‍ സ്‌റ്റേഷനിലെത്തിച്ചു. കോളനിവാസികളുടെ പരാതിയില്‍ ഇവര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

English summary
Attack against police in munnar.
Please Wait while comments are loading...