കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോഴിക്കോട്ടെ ഓട്ടോഡ്രവര്‍മാരുടെ നന്മചോരാത്ത മനസുമായി അവരെ രക്ഷിയ്ക്കാന്‍ നൗഷാദ് എത്തി, ഒടുവില്‍

Google Oneindia Malayalam News

കോഴിക്കോട്: നിങ്ങള്‍ ഒരു പുഴയുടെ കരയില്‍ നില്‍ക്കുകയാണെന്നിരിയ്ക്കട്ടേ. നിങ്ങളുടെ കണ്‍മുന്നില്‍ രണ്ട് പേര്‍ മുങ്ങിത്താഴുകയാണ്. നീന്തലറിയില്ലെങ്കില്‍ പോലും നിങ്ങള്‍ ആ കാഴ്ച കണ്ട് നില്‍ക്കാനാകാതെ വെളളത്തിലേയ്ക്ക് എടുത്ത് ചാടും. ചിലപ്പോള്‍ നിങ്ങള്‍ക്കാകും അപകടം സംഭവിയ്ക്കുക. മനുഷ്യത്വം, ദയ തുടങ്ങിയ വികാരങ്ങളൊക്കെയാണ് ഇത്തരം സന്ദര്‍ഭങ്ങളില്‍ മനുഷ്യനെ നയിക്കുന്നത്. യുക്തി മാറി നില്‍ക്കും. അപകടത്തില്‍പ്പെട്ടവരെ രക്ഷിയ്ക്കാന്‍ ശ്രമിയ്ക്കുന്നത് രക്ഷിയ്ക്കാന്‍ ഇറങ്ങുന്നവരെ കൂടി അപകത്തിലാക്കുമെന്ന് വിദഗ്ദര്‍ പറയുന്നുമുണ്ട്.

കോഴിക്കോട് മാന്‍ഹോളില്‍ വീണ അന്യ സംസ്ഥാനത്തൊഴിലാളികളെ രക്ഷിയ്ക്കാന്‍ ശ്രമിച്ച് മരിച്ച ഓട്ടോ ഡ്രൈവറും ഇത്തരം സംഭവങ്ങളുടെ ഉദാഹരണമായി മാറുന്നു. ഏറെ വേദനയോടെയാണ് നാട്ടുകാര്‍ നൗഷാദ് എന്ന യുവാവിനെ ഓര്‍ക്കുന്നത്. ഒരു പരിചയവും ഇല്ലാത്തവരുടെ ജീവന്‍ രക്ഷിയ്ക്കാനെത്തിയാണ് കോഴിക്കോട് കുരുവിശേരി സ്വദേശിയായ പി നൗഷാദിന് സ്വന്തം ജീവന്‍ നഷ്ടമായത്. യാത്രക്കാരെ ഇറക്കിയ ശേഷം റോഡരുകിലെ കടയില്‍ ചായകുടിച്ച് നില്‍ക്കുമ്പോഴാണ് തൊഴിലാളികള്‍ മാന്‍ഹോളില്‍ അകപ്പെട്ടത് നൗഷാദ് കാണുന്നത്.

Noushad

ഉടന്‍ തന്നെ നൗഷാദും മാന്‍ഹോളിലേയ്ക്ക് ഇറങ്ങുകയായിരുന്നു. ചുറ്റും നിന്നവര്‍ എതിര്‍ത്തെങ്കിലും അതൊക്കെ അവഗണിച്ചായിരുന്നു നൗഷാദ് മാന്‍ഹോളിലേയ്ക്ക് ഇറങ്ങിയത്. രണ്ട് ജീവനുകള്‍ രക്ഷിയ്ക്കാന്‍ നൗഷാദ് ശ്രമിച്ചെങ്കിലും നൗഷാദിന് സ്വന്തം ജീവന്‍ നഷ്ടമാവുകയായിരുന്നു. മുപ്പത്തിരണ്ട് വയസുള്ള നൗഷാദ് വിവാഹിതനാണ്. രണ്ട് വര്‍ഷം മുമ്പാണ് നൗഷാദ് വിവാഹം കഴിച്ചത്. സഫീനയാണ് ഭാര്യ. ഒരു വര്‍ഷം മുമ്പാണ് വിദേശത്ത് നിന്നും മടങ്ങിയെത്തിയത്. അമ്മയും ഭാര്യയും അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു ഈ യുവാവ്.

കോഴിക്കോട്ടെ നന്മയുള്ള ഓട്ടോ ഡ്രൈവര്‍മാരുടെ പ്രതീകമായി നൗഷാദ് മാറുന്നുവെങ്കിലും സ്വന്തം ജീവന്‍ പോലും അപകടപ്പെടുത്തി നടത്തുന്ന ഇത്തരം രക്ഷാപ്രവര്‍ത്തനങ്ങള്‍ അപകടങ്ങള്‍ ക്ഷണിച്ച് വരുത്തുമെന്ന് ഈ ദുരന്തം ഓര്‍മ്മപ്പെടുത്തുന്നു.

English summary
Three people were suffocated to death after they entered a manhole near Palayam in Kozhikode on Thursday.The incident happened at around 11 a.m after the two workers went into a manhole of the canal for cleaning. Naushad, an auto driver, who came to help them also fell into the manhole and died.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X