കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'അടിമേടിക്കും'... കൊച്ചിയില്‍ ഓട്ടോഡ്രൈവര്‍മാരുടെ ഗുണ്ടായിസം, ഭീഷണി; യാത്രക്കാരിയുടെ വീഡിയോ വൈറല്‍!

പോലീസുകാരടക്കമുളളവര്‍ നോക്കിനില്‍ക്കേയാണ് കുറേ ഓട്ടോ ഡ്രൈവര്‍മാര്‍ ചേര്‍ന്ന് ഒരു യാത്രക്കാരിയെ പേടിപ്പിച്ചും ഭീഷണിപ്പെടുത്തിയും അവര്‍ ഓട്ടം വിളിച്ച ടാക്‌സിയില്‍ നിന്നും ഇറക്കിവിടാന്‍ നോക്കിയത്.

  • By Kishor
Google Oneindia Malayalam News

എറണാകുളം: ബെംഗളൂരുവില്‍ ഓടുന്നു, മുംബൈയില്‍ ഓടുന്നു, ചെന്നൈയില്‍ ഓടുന്നു, ദില്ലിയിലും കൊല്‍ക്കത്തയിലും ഹൈദ്രാബാദിലും അടക്കം എല്ലായിടത്തും ഓണ്‍ലൈന്‍ ടാക്സികള്‍ ഒരു പ്രശ്‌നവും കൂടാതെ ഓടുന്നു. കൊച്ചിക്ക് മാത്രമായി എന്താ രണ്ട് കൊമ്പുണ്ടോ എന്നേ ഈ വാര്‍ത്ത കേള്‍ക്കുന്ന ആര്‍ക്കും തോന്നൂ. കൊമ്പുണ്ട്, അത് കൊച്ചിക്കല്ല ഇവിടത്തെ ഓട്ടോറിക്ഷക്കാര്‍ക്കാണ് എന്നതാണ് സത്യം.

Read Also: കാവ്യ മാധവൻറെ ആ ഫേസ്ബുക്ക് കവർ പേജ് അറംപറ്റിയതോ..?

ഓണ്‍ലൈന്‍ ടാക്‌സി ബുക്ക് ചെയ്ത യാത്രക്കാരിയോട് അപമര്യാദയായി പെരുമാറി ഇറക്കിവിടാന്‍ ശ്രമിച്ചാണ് കൊച്ചിയിലെ ഓട്ടോ ഡ്രൈവര്‍മാര്‍ വീണ്ടും മാതൃകയായത്. മുമ്പ് കൈക്കുഞ്ഞുമായി യാത്ര ചെയ്ത വീട്ടമ്മയെ ഇറക്കിവിട്ടും ഇവര്‍ മാതൃകയായിരുന്നു. ഇത്തവണ പക്ഷേ യാത്രക്കാരി ധൈര്യമായി വീഡിയോ എടുത്തു. യൂട്യൂബിലിട്ടു, വീഡിയോ വൈറലായതോടെ ഓട്ടോ ഡ്രൈവര്‍മാരുടെ ഈ കൊമ്പ് നാട്ടുകാരും കണ്ടു, ഇതാ വീഡിയോ..

സംഭവം നമ്മുടെ കൊച്ചിയില്‍

സംഭവം നമ്മുടെ കൊച്ചിയില്‍

വലിയ സംസ്‌കാരമുള്ളവരെന്ന് സ്വയം അഭിമാനിച്ച് കഴിയുന്നവരാണ് നമ്മള്‍ മലയാളികള്‍. എന്നിട്ട് പോലീസുകാരടക്കമുളളവര്‍ നോക്കിനില്‍ക്കേയാണ് കുറേ ഓട്ടോ ഡ്രൈവര്‍മാര്‍ ചേര്‍ന്ന് ഒരു യാത്രക്കാരിയെ പേടിപ്പിച്ചും ഭീഷണിപ്പെടുത്തിയും അവര്‍ ഓട്ടം വിളിച്ച ടാക്‌സിയില്‍ നിന്നും ഇറക്കിവിടാന്‍ നോക്കിയത്. ഇവര്‍ ഡ്രൈവര്‍മാരാണോ അതോ ഗുണ്ടകളോ.

ഇതാണ് നടന്നത്

ഇതാണ് നടന്നത്

സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ ഓണ്‍ലൈന്‍ ടാക്സി ബുക്ക് ചെയ്ത് യാത്ര ചെയ്യാന്‍ തുടങ്ങിയ വിദ്യ എന്ന യുവതിക്ക് നേരെയായിരുന്നു ഓട്ടോ ഡ്രൈവര്‍മാരുടെ ഗുണ്ടായിസം. രാവിലെ ഏഴേകാലോടെയായിരുന്നു സംഭവം. ബെംഗളൂരുവില്‍ നിന്നും ട്രെയിനില്‍ എത്തിയതായിരുന്നു ഇവര്‍. വളഞ്ഞമ്പലത്തു നിന്നും എത്തിയ ഓണ്‍ലൈന്‍ ടാക്‌സിയില്‍ വിദ്യ കയറിയപ്പോഴാണ് ഓട്ടോ ഡ്രൈവര്‍മാര്‍ തടയാനെത്തിയത്.

ഇവര്‍ക്ക് മീറ്ററിട്ടൂടേ

ഇവര്‍ക്ക് മീറ്ററിട്ടൂടേ

ഓട്ടം വിളിച്ചാല്‍ ഓട്ടോ ഡ്രൈവര്‍മാര്‍ മീറ്റര്‍ ഇടില്ല എന്നതാണ് ഒരു വലിയ പരാതി. ഓട്ടോയില്‍ കാക്കനാട് വരെ പോകാന്‍ 350 രൂപ കൊടുക്കാന്‍ പറ്റില്ല എന്ന് ഇവര്‍ പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം. കാക്കനാട് വരെ 180 രൂപയ്ക്ക് കൊണ്ടുവിടാമെന്ന് ഒടുവില്‍ ഓട്ടോ ഡ്രൈവര്‍മാര്‍ പറഞ്ഞു. വേണ്ട ഞാന്‍ ബുക്ക് ചെയ്ത ടാക്‌സിയാണ് ഇത്, ഞാന്‍ ടാക്‌സിയില്‍ പോയ്‌ക്കോളാം എന്ന് യുവതിയും.

എന്തിനാണ് മോളേ ക്യാമറ

എന്തിനാണ് മോളേ ക്യാമറ

ഈ സംഭവമെല്ലാം വീഡിയോയില്‍ പകര്‍ത്തി വിദ്യ. എന്തിനാണ് മോളേ ക്യാമറ എന്നായിരുന്നു ഒരു ഓട്ടോഡ്രൈവര്‍ വിദ്യയോട് ചോദിച്ചത്. വീഡിയോ എടുത്തിട്ടൊന്നും ഒരു കാര്യവുമില്ല എന്ന് മറ്റൊരാളുടെ ഭീഷണി. ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നത് തടയാന്‍ ശ്രമിച്ചു എന്നും വിദ്യ പറയുന്നു. ക്യാമറ കണ്ടത് കൊണ്ടാകണം അസഭ്യമൊന്നും ആരും പറയാന്‍ തുനിഞ്ഞില്ല.

പ്രീ പെയ്ഡ് വിളിച്ചോളൂ

പ്രീ പെയ്ഡ് വിളിച്ചോളൂ

പ്രീപെയ്ഡ് ഓട്ടോയോ ടാക്സിയോ ഉപയോഗിച്ച് പോയ്‌ക്കോ അത് സര്‍ക്കാരിന്റെയാണ് എന്ന് പറഞ്ഞാണ് ഓട്ടോ ഡ്രൈവര്‍മാര്‍ ഓണ്‍ലൈന്‍ ടാക്‌സി തടഞ്ഞത്. അങ്ങനെയെങ്കില്‍ ബസും സര്‍ക്കാരിന്റെയല്ലേ എന്നായി യുവതി. തനിക്ക് താന്‍ ഓട്ടം വിളിച്ച ടാക്‌സിയില്‍ പോയാല്‍ മതി എന്നതില്‍ ഉറച്ച് നില്‍ക്കാന്‍ യുവതിക്ക് കഴിഞ്ഞു. ഈ സമയത്തിനിടെ ഇവര്‍ക്കൊപ്പമുണ്ടായിരുന്നവര്‍ ടാക്‌സിയില്‍ തന്നെ പുറത്തേക്ക് പോയി.

അങ്ങനെ ഒരു നിയമമുണ്ടോ

അങ്ങനെ ഒരു നിയമമുണ്ടോ

സ്റ്റേഷനുള്ളില്‍ ഓണ്‍ലൈന്‍ ടാക്സികള്‍ അനുവദനീയമല്ല എന്ന് നിയമമുണ്ടെന്നാണ് ഓട്ടോ ഡ്രൈവര്‍മാരില്‍ ഒരാള്‍ പറഞ്ഞത്. അങ്ങനെ ഒരു നിയമമുണ്ടോ. ഇല്ലാത്ത നിയമങ്ങള്‍ പറഞ്ഞാണ് ഓട്ടോ ഡ്രൈവര്‍മാര്‍ പലപ്പോഴും ഓണ്‍ലൈന്‍ ടാക്‌സികളെ തടയുന്നതെന്ന് ആളുകള്‍ പറയുന്നു. ആളുകള്‍ക്കൊന്നും ഇങ്ങനെ ഒരു നിയമം ഉള്ളതായി അറിയില്ല.

പോലീസ് എന്ന നോക്കുകുത്തി

പോലീസ് എന്ന നോക്കുകുത്തി

പോലീസുകാര്‍ അവിടെ ഉണ്ടായിരുന്നെങ്കിലും ഓട്ടോഡ്രൈവര്‍മാര്‍ക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചതെന്ന് പരാതിക്കാരി പറയുന്നു. ഓട്ടോ വിളിക്കാന്‍ കൈവശം പണമില്ലെന്ന് പറഞ്ഞപ്പോള്‍ ഓട്ടോ അടുത്തുള്ള എടിഎമ്മില്‍ നിന്ന് എടുത്ത് കൊടുത്താല്‍ മതിയെന്നാണത്രെ ഒരു പോലീസുകാരന്‍ പറഞ്ഞത്.

ടാക്‌സി ഡ്രൈവര്‍ക്ക് ഭീഷണി

ടാക്‌സി ഡ്രൈവര്‍ക്ക് ഭീഷണി

തര്‍ക്കത്തിനിടെ പലപ്പോഴും ഓട്ടോ ഡ്രൈവര്‍മാര്‍ ടാക്സി ഡ്രൈവറെ കയ്യേറ്റം ചെയ്തതായും വിദ്യ പറയുന്നു. നീ മിണ്ടാതിരിയെടാ എന്നും അടിമേടിക്കും എന്നും മറ്റും ഓട്ടോ ഡ്രൈവര്‍മാര്‍ ടാക്‌സി ഡ്രൈവറെ പേടിപ്പിക്കുന്നത് വീഡിയോയില്‍ വ്യക്തമായി കാണാം.

ഇതാദ്യമായിട്ടല്ല

ഇതാദ്യമായിട്ടല്ല


മുമ്പ് കോഴിക്കോടും സമാനമായ രീതിയില്‍ ഓട്ടോ ഡ്രൈവര്‍മാര്‍ ഓണ്‍ലൈന്‍ ടാക്‌സിക്കെതിരെ രംഗത്തെത്തി. കൈക്കുഞ്ഞുമായി ഓണ്‍ലൈന്‍ ടാക്സിയില്‍ യാത്ര ചെയ്ത സ്ത്രീയെ മറ്റ് ഡ്രൈവര്‍മാര്‍ ഭീഷണിപ്പെടുത്തി ടാക്സിയില്‍ നിന്ന് ഇറക്കി വിടുകയായിരുന്നു അന്ന്.

വീഡിയോ കാണാം

എറണാകുളം സൗത്ത് സ്റ്റേഷനില്‍ പ്രീപെയ്ഡ് വാഹനം ഉപയോഗിക്കണമെന്ന് ആവശ്യപ്പെട്ട് ഓട്ടോ ഡ്രൈവര്‍മാര്‍ ഓണ്‍ലൈന്‍ ടാക്‌സി യാത്രികയെ തടഞ്ഞതിന്റെ ദൃശ്യങ്ങള്‍ കാണാം.

English summary
Auto drivers attack online taxi driver and passenger at Ernakulam south station video.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X