കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളം കണ്ടതില്‍വെച്ച് ഏറ്റവും വലിയ അപകടകാരിയായ നേതാവ് വെള്ളാപ്പള്ളിയെന്ന് സംവിധായകന്‍

  • By Sruthi K M
Google Oneindia Malayalam News

കൊച്ചി: മാന്‍ഹോളില്‍ കുടുങ്ങിയ അന്യദേശ തൊഴിലാളികളെ രക്ഷിക്കാന്‍ ശ്രമിക്കവെ ജീവന്‍ നഷ്ടപ്പെട്ട ഓട്ടോറിക്ഷ തൊഴിലാളി നൗഷാദിനെതിരെ വെള്ളാപ്പള്ളി നടത്തിയ പരാമര്‍ശത്തിനെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് ഉയര്‍ന്നുവരുന്നത്. വെള്ളാപ്പള്ളി നടേശനെതിരെ ആഞ്ഞടിച്ച് സിനിമാ പ്രവര്‍ത്തകരും രംഗത്തെത്തി.

കേരളം കണ്ടതില്‍ വെച്ച് ഏറ്റവും വലിയ അപകടകാരിയായ സാമുദായിക നേതാവാണ് വെള്ളാപ്പള്ളിയെന്ന് സംവിധായകന്‍ ബി. ഉണ്ണികൃഷ്ണന്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ബി.ഉണ്ണികൃഷ്ണന്‍ വെള്ളാപ്പള്ളിക്കെതിരെ പ്രതികരിച്ചത്. ആത്മത്യാഗത്തിലൂടെ മനുഷ്യ സ്‌നേഹത്തിന്റെ ഏറ്റവും മഹനീയ മാതൃക കാണിച്ച വ്യക്തിയാണ് നൗഷാദ്. അദ്ദേഹത്തെ വെള്ളപ്പാള്ളി അവഹേളിച്ചത് തെറ്റായിപ്പോയെന്നും സംവിധായകന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

അപകടകാരിയായ നേതാവ്

അപകടകാരിയായ നേതാവ്

കേരളം കണ്ടതില്‍ വെച്ച് ഏറ്റവും വലിയ അപകടകാരിയായ സാമുദായിക നേതാവാണ് വെള്ളാപ്പള്ളിയെന്ന് സംവിധായകന്‍ ബി. ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

എല്ലാവര്‍ക്കും മാതൃക

ആത്മത്യാഗത്തിലൂടെ മനുഷ്യ സ്‌നേഹത്തിന്റെ ഏറ്റവും മഹനീയ മാതൃക കാണിച്ച വ്യക്തിയാണ് നൗഷാദെന്നും അദ്ദേഹം പറഞ്ഞു.

മലയാളികള്‍ താങ്കളോട് പൊറുക്കില്ല

മലയാളികള്‍ താങ്കളോട് പൊറുക്കില്ല

നൗഷാദിനെ അവഹേളിക്കുന്ന തരത്തിലുള്ള പരാമര്‍ശം നടത്തിയ വെള്ളാപ്പള്ളിയോട് കേരള മനഃസാക്ഷി പൊറുക്കില്ലെന്നും ബി. ഉണ്ണികൃഷ്ണന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഹിറ്റ്‌ലര്‍

ഹിറ്റ്‌ലര്‍

പുതിയ പാര്‍ട്ടിയുണ്ടാക്കുമ്പോള്‍ അതിന് ജര്‍മ്മനിയുടെ ഏകാധിപതിയായിരുന്ന ഹിറ്റ്‌ലറിന്റെ സ്വസ്തിക തന്നെ മതിയെന്ന് ബി ഉണ്ണികൃഷ്ണന്‍ പരിഹസിക്കുന്നു.

മുസ്ലീമായി മരിക്കണം

മുസ്ലീമായി മരിക്കണം

നൗഷാദ് മുസ്ലീം ആയതുകൊണ്ടാണ് സര്‍ക്കാര്‍ ധനസഹായം അനുവദിച്ചതെന്ന ആരോപണമാണ് വെള്ളാപ്പള്ളി ഉന്നയിച്ചത്. അപകടത്തില്‍ മരിച്ച ഹാന്‍ഡ് ബോള്‍ താരങ്ങള്‍ ഹിന്ദുക്കളായതിനാല്‍ ആരും തിരിഞ്ഞുനോക്കിയില്ലെന്നും അദ്ദേഹം പറയുകയുണ്ടായി. അതുകൊണ്ടുതന്നെ മുസ്ലീമായി മരിക്കാന്‍ കൊതി തോന്നുന്നുവെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.

English summary
Director b unnikeishnan facebook post criticize sndp general secretary vellapally natesan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X