കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുരേഷ് ഗോപിയ്ക്ക് പിന്തുണയുമായി ബി ഉണ്ണികൃഷ്ണന്‍

  • By Aiswarya
Google Oneindia Malayalam News

പെരുന്നയിലെ എന്‍.എസ്.എസ് ആസ്ഥാനത്തെത്തിയ നടന്‍ സുരേഷ് ഗോപിയെ എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ ഇറക്കിവിട്ട വിഷയത്തില്‍ പ്രതികരണവുമായി സംവിധായകന്‍ ബി. ഉണ്ണികൃഷ്ണന്‍ രംഗത്ത്. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ബി ഉണ്ണികൃഷ്ണന്റെ പ്രതികരണം.

ദുഷ്ടപ്രമാണി

ദുഷ്ടപ്രമാണി

ജി സുകുമാരന്‍ നായരെ 'ദുഷ്ടപ്രമാണി'യെന്നാണ് ബി ഉണ്ണികൃഷ്ണന്‍ വിശേഷിപ്പിച്ചത്.

ചിലരെ ഓര്‍ത്താല്‍ കഷ്ടം തോന്നും

ചിലരെ ഓര്‍ത്താല്‍ കഷ്ടം തോന്നും

സുധീരന്‍, തിരുവഞ്ചിയൂര്‍, അങ്ങനെ പലരും; ഇവരെല്ലാം ഇതിയാന്റെ അടുത്ത് അനുഗ്രഹം വാങ്ങാന്‍ എന്തിനു പോവുന്നു എന്ന് ചോദിച്ചാല്‍, കഷ്ടം എന്നേ പറയാന്‍ പറ്റു എന്നും ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

സംഭവം അറിഞ്ഞപ്പോള്‍ ഓര്‍മ്മ വന്നത്

സംഭവം അറിഞ്ഞപ്പോള്‍ ഓര്‍മ്മ വന്നത്

സുരേഷ് ഗോപിയെ ഇറക്കിവിട്ട സംഭവം അറിഞ്ഞപ്പോള്‍ മനസിലേക്ക് ഓടിയെത്തിയത് ജഗതി ശ്രീകുമാറിന്റെ താളവട്ടത്തിലെ എനിക്കറിയാന്‍ വയ്യാഞ്ഞിട്ട് ചോദിക്കുവാ താനാരുവാ എന്ന ഡയലോഗാണെത്രെ

പ്രതികരിച്ചത് ഇവര്‍ മാത്രം

പ്രതികരിച്ചത് ഇവര്‍ മാത്രം

സുരേഷ് ഗോപിയെ എന്‍.എസ്.എസ് ആസ്ഥാനത്തു നിന്നും ഇറക്കിവിട്ട നടപടിയില്‍ സിനിമാ ലോകത്തു നിന്നും ക ഇതുവരെ അനൂപ് ചന്ദ്രന്‍, മേജര്‍ രവി, പ്രിയദര്‍ശന്‍ എന്നിവര്‍ മാത്രമാണ് പ്രതികരിച്ചത്.

 കാര്യമായ പിന്തുണ ഇല്ല

കാര്യമായ പിന്തുണ ഇല്ല

എന്‍എസ്എസ് വിഷയത്തില്‍ സിനിമാ മേഖലയില്‍ നിന്ന് കാര്യമായ പിന്തുണ ഇല്ല സുരേഷ് ഗോപി പോയത് അമ്മയോട് ചോദിച്ചിട്ടല്ലെന്നും അതുകൊണ്ട് പ്രതികരിക്കാനില്ലെന്നുമായിരുന്നു താരസംഘടനയുടെ പ്രസിഡന്റ് ഇന്നസെന്റിന്റെ പ്രതികരണം.

English summary
Suresh Gopi snubbed by NSS chief issue b unnikrishnan support suresh gopi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X