കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിലമ്പൂരില്‍ നിന്ന് ഒരു 'മൊയ്തീന്‍-കാഞ്ചനമാല' പ്രണയം... പക്ഷേ ഇത് ഹാപ്പി എന്‍ഡിങ്ങാണ്

Google Oneindia Malayalam News

നിലമ്പൂര്‍: മുക്കത്തെ കാഞ്ചനമാലയേയും മൊയ്തീനേയും അറിയാത്തവര്‍ കേരളക്കരയില്‍ ഉണ്ടാകില്ല. 'എന്ന് നിന്റെ മൊയ്തീന്‍' എന്ന സിനിമയോടുകൂടി അവരുടെ ജീവിതം അത്രത്തോളം ചര്‍ച്ചയായി.

രണ്ട് മതം, കുടുംബങ്ങളുടെ എതിര്‍പ്പ്... ഇതെല്ലാമായിരുന്നു മൊയ്തീന്‍-കാഞ്ചനമാല പ്രണയത്തിന് വിലങ്ങുതടിയായത്. ഒടുവില്‍ ഇരുവഴിഞ്ഞിപ്പുഴ കാഞ്ചനമാലയെ ബാക്കി നിര്‍ത്തി മൊയ്തീന്റെ ജീവനെടുക്കുകയും ചെയ്തു.

ഇതുപോലൊരു കഥയാണ് നിലമ്പൂരില്‍ നിന്ന് വരുന്നത്. എന്നാല്‍ ഇതിലെ നായികയ്ക്കും നായകനും ഒടുവില്‍ പ്രണയസാഫല്യം ലഭിച്ചു. അതാണ് ഇനി പറയുന്നത്.

ബാബുമോനും നസീറയും

ബാബുമോനും നസീറയും

നിലമ്പൂര്‍ മുക്കട്ട സ്വദേശികളാണ് ബാബുമോന്‍ ജോസഫും നസീറയും. രണ്ട് പേരും യൗവ്വനത്തിലേ പ്രണയബദ്ധരായവർ.

മുസ്ലീം, ക്രിസ്ത്യന്‍

മുസ്ലീം, ക്രിസ്ത്യന്‍

കാഞ്ചനമാല-മൊയ്തീന്‍ പ്രണയത്തില്‍ ഹിന്ദു-മുസ്ലീം പ്രശ്‌നമായിരുന്നു. എന്നാല്‍ ബാബുമോന്‍-നസീറ പ്രണയത്തില്‍ പ്രശ്‌നംമായത് ക്രിസ്ത്യന്‍-മുസ്ലീം മതങ്ങളായിരുന്നു.

കാല്‍ നൂറ്റാണ്ട്

കാല്‍ നൂറ്റാണ്ട്

പ്രണയ സാഫല്യത്തിനായി പതിറ്റാണ്ടുകള്‍ കാത്തിരുന്നവരായിരുന്നു മൊയ്തീനും കാഞ്ചനയും. ഇവിടെ ബാബുമോനും നസീറയും കാത്തിരുന്നത് 25 വര്‍ഷം.

മതമില്ലാത്ത ജീവന്‍

മതമില്ലാത്ത ജീവന്‍

വിവാഹത്തിനും പ്രണയത്തിനും മതം ഒരു പ്രശ്‌നമായപ്പോള്‍, ഇവര്‍ രണ്ട് പേരും മതമില്ലാതെ വിവാഹം കഴിച്ചു. നവംബര്‍ 30 ന് നിലമ്പൂര്‍ ഓഫീസേഴ്‌സ് ക്ലബ്ബില്‍ വച്ചായിരുന്നു വിവാഹം.

പാര്‍ട്ടിയും യുക്തിവാദി സംഘവും

പാര്‍ട്ടിയും യുക്തിവാദി സംഘവും

സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പികെ സൈനബയാണ് താലി എടുത്ത് നല്‍കിയത്. യുക്തിവാദിസംഘം മലപ്പുറം ജില്ലാ സെക്രട്ടറി അഡ്വ കെകെ രാധാകൃഷ്ണന്‍ വധുവിന് മാലയും ബൊക്കയും നല്‍കി. വരന് ബൊക്കയും മാലയും നല്‍കിയത് മുതിര്‍ന്ന കമ്യൂണിസ്റ്റ് ആയ കെ ആലിക്കുട്ടിയും.

ഇതാണ് പ്രണ സാഫല്യം

ഇതാണ് പ്രണ സാഫല്യം

വീട്ടുകാരുടെ എതിര്‍പ്പുകള്‍ മറികടന്ന് നീണ്ട 25 വര്‍ഷം പ്രണയ ബദ്ധരായിരിയ്ക്കുക. ഒടുവില്‍ എല്ലാ എതിര്‍പ്പുകളും മാറ്റി നിര്‍ത്തി വിവാഹം കഴിയ്ക്കുക. എത്ര പേര്‍ക്ക് കഴിയും ഇത്?

കഥയല്ലിത്

കഥയല്ലിത്

മൊയ്തീന്‍-കാഞ്ചനമാല പ്രണയത്തിന്റെ കഥകേട്ടവര്‍ക്കൊക്കെ നെഞ്ചില്‍ ഒരു തേങ്ങല്‍ ഉണ്ടായിട്ടുണ്ടാകും. എന്നാല്‍ ഇക്കാലത്തും അങ്ങനെയൊരു പ്രണയം ന്ന് കേള്‍ക്കുമ്പോള്‍.

English summary
Babumon Joseph and Naseera: A similar love story of Moideen and Kanchanamala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X