ദിലീപിന് തിങ്കളാഴ്ച വിധി ദിനം...രാവിലെ അത് സംഭവിച്ചേക്കും!! ആകാംക്ഷയോടെ കേരളം!!

  • By: Sooraj
Subscribe to Oneindia Malayalam

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജയിലിലുള്ള ദിലീപിന് തിങ്കളാഴ്ച വിധി ദിനം. ആലുവ സബ് ജയിലിലെ 523ാം നമ്പര്‍ തടവുകാരനാണ് ഇപ്പോള്‍ ദിലീപ്. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ ശനിയാഴ്ച ദിലീപ് ജാമ്യാപേക്ഷ നല്‍കിയിരുന്നെങ്കിലും കോടതി തള്ളുകയായിരുന്നു. തുടര്‍ന്ന് താരം ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. വ്യാഴാഴ്ചയാണ് ഹൈക്കോടതി ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിച്ചത്. എന്നാല്‍ പ്രതിഭാഗത്തിന്റെയും പ്രോസിക്യൂഷന്റെയും വാദം കേട്ട ശേഷം വിധി പറയുന്നത് കോടതി മാറ്റുകയായിരുന്നു. അതിനിടെ നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിക്കെതിരേ പുതിയൊരു കേസ് കൂടി പോലീസ് രജിസ്റ്റര്‍ ചെയ്തിരുന്നു. 2011ല്‍ മറ്റൊരു നടിയെ തട്ടിക്കൊണ്ടുപോവാന്‍ ശ്രമിച്ച സംഭവത്തിലാണിത്.

തിങ്കളാഴ്ച വിധി പറയും

തിങ്കളാഴ്ച വിധി പറയും

ദിലീപിന്റെ ജാമ്യാപേക്ഷയില്‍ തിങ്കളാഴ്ച ഹൈക്കോടതി വിധി പറയും. വ്യാഴാഴ്ച തന്നെ കോടതിയില്‍ വാദം പൂര്‍ത്തിയായിരുന്നു. എന്നാല്‍ വിധി പറയാന്‍ മാറ്റുകയായിരുന്നു.

രാവിലെ പരിഗണിക്കും

രാവിലെ പരിഗണിക്കും

തിങ്കളാഴ്ച രാവിലെ തന്നെ ദിലീപിന്റെ കേസ് ഹൈക്കോടതി പരിഗണിക്കുമെന്നാണ് വിവരം. രാവിലെ 10.30ന് കേസ് പരിഗണിക്കുമെന്നും സൂചനയുണ്ട്.

കേസ് ഡയറി സമര്‍പ്പിച്ചു

കേസ് ഡയറി സമര്‍പ്പിച്ചു

വ്യാഴാഴ്ച കേസ് ഡയറി പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഈ കേസ് ഡയറി പരിഗണിച്ചാവും കോടതി ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുക. മഞ്ചേരി ശ്രീധരന്‍ നായരാണ് പ്രോസിക്യൂഷനു വേണ്ടി കോടതിയില്‍ ഹാജരായത്.

കിങ് പിന്‍

കിങ് പിന്‍

ഗൂഡാലോചനയുടെ കിങ് പിന്‍ ആണ് ദിലീപാണെന്നാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ അറിയിച്ചത്. അതുകൊണ്ടു തന്നെ പ്രതിക്കു ജാമ്യം നല്‍കിയാല്‍ അതു കേസിന്റെ തുടര്‍ന്നുള്ള അന്വേഷണത്തെ ബാധിക്കുമെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി.

ജാമ്യം അനുവദിക്കരുത്

ജാമ്യം അനുവദിക്കരുത്

പ്രതിക്ക് ജാമ്യം നല്‍കിയാല്‍ കേസിനെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും അതുകൊണ്ടു തന്നെ ജാമ്യം നല്‍കരുതെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു.

തെളിവില്ലെന്ന് പ്രതിഭാഗം

തെളിവില്ലെന്ന് പ്രതിഭാഗം

കേസില്‍ ദിലീപിനെതിരേ തെളിവില്ലെന്നാണ് പ്രതിഭാഗം അഭിഭാഷകനായ കെ രാംകുമാര്‍ കോടതിയില്‍ പറഞ്ഞത്. കേസില്‍ ഗൂഡാലോചന നിലനില്‍ക്കില്ലെന്നും അദ്ദേഹം വാദിച്ചു.

നടിയുടെ പ്രസ്താവന

നടിയുടെ പ്രസ്താവന

ആക്രമണത്തിന് ഇരയായ നടിയുടെ പ്രസ്താവനയിലും ദിലീപിനെ സംശയിക്കുന്നില്ല. സിനിമയുടെ ലൊക്കേഷനില്‍ പള്‍സര്‍ സുനി വന്നുവെന്നത് ഗൂഡാലോചനയായി കണക്കാക്കാന്‍ സാധിക്കില്ലെന്നും രാംകുമാര്‍ ചൂണ്ടിക്കാട്ടി.

അന്വേഷണത്തോട് സഹകരിച്ചു

അന്വേഷണത്തോട് സഹകരിച്ചു

കേസില്‍ അന്വേഷണത്തോട് ദിലീപ് പൂര്‍ണമായും സഹകരിച്ചിട്ടുണ്ട്. മുന്‍കൂര്‍ ജാമ്യത്തിനു ശ്രമിച്ചിട്ടുമില്ല. അറസ്റ്റിലായ ദിവസം 10 മണിക്കാറാണ് പോലീസ് താരത്തെ ചോദ്യം ചെയ്തതെന്നും പ്രതിഭാഗം അറിയിച്ചു.

Dileep's Bail Application Details
English summary
Dileep's bail application decision on Monday
Please Wait while comments are loading...