കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിളളയെ ജയിലിലടപ്പിച്ചത് വിഎസ്, എന്നാല്‍ ഇപ്പോഴോ... കണ്ട് നോക്കൂ

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: ഇടമലയാര്‍ കേസില്‍ ബാലകൃഷ്ണ പിള്ളയ്ക്ക് ജയില്‍ ശിക്ഷ വാങ്ങിക്കൊടുക്കാന്‍ കോടതികളായ കോടതികളില്‍ കയറി ഇറങ്ങിയ ആളാണ് വിഎസ് അച്യുതാനന്ദന്‍. ഒടുവില്‍ വിഎസ് അതില്‍ വിജയിക്കുകയും ചെയ്തു.

ജയില്‍ ശിക്ഷ കിട്ടിയപ്പോള്‍ ബാലകൃഷ്ണ പിളളയും മകന്‍ ഗണേഷ് കുമാറും വിഎസ് അച്യുതാനന്ദനെ വിളിക്കാത്ത തെറികള്‍ ഉണ്ടായിരുന്നില്ല. എന്നാലിപ്പോഴിതാ കാര്യങ്ങളെല്ലാം മാറി മറിഞ്ഞിരിയ്ക്കുന്നു.

ബാര്‍ കോഴയില്‍ കെ ബാബുവിന്റേയും കെഎം മാണിയുടേയും രാജി ആവശ്യപ്പെട്ട് എല്‍ഡിഎഫ് നടത്തിയ സെക്രട്ടേറിയറ്റ് സത്യാഗ്രഹത്തില്‍ പിള്ളയും ഗണേഷും പങ്കെടുത്തു. വിഎസ് ആണ് സത്യാഗ്രഹം ഉദ്ഘാടനം ചെയ്തത്.

ഉദ്ഘാടനം വിഎസ്

ഉദ്ഘാടനം വിഎസ്

ബാര്‍ കോഴയില്‍ കെഎം മാണിയുടേയും കെ ബാബുവിന്റേയും രാജി ആവശ്യപ്പെട്ട് എല്‍ഡിഎഫ് നടത്തിയ സെക്രട്ടേറിയറ്റ് സത്യാഗ്രഹം ഉദ്ഘാടനം ചെയ്തത് പ്രതിപക്ഷ നേതാവ് വിഎസ് ച്യുതാനന്ദനാണ്.

ഹലോ സുഖമല്ലേ

ഹലോ സുഖമല്ലേ

എല്‍ഡിഎഫിന്റെ സെക്രട്ടേറിയറ്റ് സത്യാഗ്രഹത്തില്‍ പങ്കെടുക്കാനെത്തിയ ആര്‍ ബാലകൃഷ്ണ പിള്ള, വിഎസ് അച്യുതാനന്ദനുമായി സൗഹൃദ സംഭാഷണത്തില്‍.

എന്തൊക്കെ ആയിരുന്നു

എന്തൊക്കെ ആയിരുന്നു

എല്‍ഡിഎഫ് നേതാക്കള്‍ക്കൊപ്പം കെബി ഗണേഷ് കുമാര്‍ സത്യാഗ്രഹ സമരത്തിന്റെ മുന്‍ നിരയില്‍.

വെള്ളം കുടിപ്പിയ്ക്കുമോ

വെള്ളം കുടിപ്പിയ്ക്കുമോ

അഴിമാതിക്കാരെ അടുപ്പിക്കില്ലെന്ന് ആവര്‍ത്തിച്ച് പറഞ്ഞിരുന്ന ആളാണ് വിഎസ്. താന്‍ നിയമയുദ്ധം നടത്തി ജയിലിലേക്കയച്ച പിള്ളയ്‌ക്കൊപ്പം വേദി പങ്കിടേണ്ടിവന്ന ഗതികേടിലാണ് വിഎസ് ഇപ്പോള്‍.

ഞങ്ങളും കൂടെയുണ്ട്

ഞങ്ങളും കൂടെയുണ്ട്

വിഎസ് അച്യുതാനന്ദന്‍, പന്ന്യന്‍ രവീന്ദ്രന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, വൈക്കം വിശ്വന്‍ എന്നിവര്‍ക്കൊപ്പം കെബി ഗണേഷ് കുമാര്‍.

സമരം തന്നെ

സമരം തന്നെ

ബാലകൃഷ്ണപിള്ളയുടെ കേരള കോണ്‍ഗ്രസ് ബി അടുത്ത തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫി്ല്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

English summary
Balakrishna Pillai and Ganesh Kumar participated in LDF's secretariat Satyagraha. They shared the stage with VS Achuthanandan.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X