കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രണ്ട് കോടി 45 ലക്ഷം രൂപയുടെ അസാധു നോട്ട്; സംരക്ഷണത്തിന് തോക്ക്, പെരിന്തല്‍മണ്ണയില്‍ വീണ്ടും നോട്ട് വേട്ട

രണ്ട് കോടി 45 ലക്ഷം രൂപയുടെ അസാധു നോട്ട്; സംരക്ഷണത്തിന് തോക്ക്, പെരിന്തല്‍മണ്ണയില്‍ വീണ്ടും നോട്ട് വേട്ട

  • By Gowthamy
Google Oneindia Malayalam News

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ വീണ്ടും അസാധു നോട്ട് പിടികൂടി. രണ്ട് കോടി 45 ലക്ഷം രൂപയുടെ നിരോധിത നോട്ടുകളാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് ആറംഗ സംഘത്തെ അറസ്്റ്റ്് ചെയ്തു. ഇവരില്‍ നിന്ന് ഒരു എയര്‍ പിസ്റ്റളും പിടിച്ചെടുത്തിട്ടുണ്ട്. രണ്ട് കാറുകളും കസ്‌ററഡിയിലെടുത്തു.

അറസ്റ്റിലായവരില്‍ ഒരാള്‍ അഭിഭാഷകനാണ്. തിരുവനന്തപുരം സ്വദേശികളായ അഞ്ചു പേരും മലപ്പുറം സ്വദേശിയായ ഒരാളുമാണ് അറസ്റ്റിലായിരിക്കുന്നത്. തിരുവനന്തപുരം സ്വദേശികളായ അഭിഭാഷകന്‍ കണ്ണന്‍ കൃഷ്ണകുമാര്‍, മുഹമ്മദ് അന്‍സ്, അന്‍സറുദ്ദീന്‍, അച്ചു, മുഹമ്മദ് ഷാ, മലപ്പുറം അരീക്കോട് സ്വദേശി അബ്ദുള്‍ നാസര്‍ എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്.

thousand


പിടിച്ചെടുത്തവയെല്ലാം ആയിരത്തിന്റെ നോട്ടായിരുന്നു. രണ്ടു കാറുകളിലാണ് അസാധു നോട്ട് എത്തിച്ചത്. നോട്ട് നിരോധനത്തിനു ശേഷം പെരിന്തല്‍മണ്ണയില്‍ നിന്ന് മാത്രം 13 കോടി അസാധുനോട്ടാണ് പിടികൂടിയത്. ഈ മാസം ആദ്യം 3.14 കോടിയുടെ അസാധു നോട്ട് പിടികൂടിയിരുന്നു.

അതേസമയം സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമല്ലെന്ന ആരോപണം ഉയര്‍ന്നിരിക്കുകയാണ്. കാരിയര്‍മാര്‍ മാത്രമാണ് അറസ്റ്റിലാകുന്നതെന്നും അന്വേഷണം മാഫിയകളെ നിയന്ത്രിക്കുന്ന പ്രമുഖരിലേക്ക് എത്തുന്നില്ലെന്നുമാണ് ആരോപണം.

English summary
banned currency captured from perinthalmanna.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X