കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മിസ്റ്റർ മോദി,നിങ്ങളുടെ കണക്കുകൂട്ടലുകൾ തെറ്റി!! കായംകുളം സംഭവം ഉദാഹരണമാണ്!അസാധു നോട്ട് ഇനിയുമുണ്ട്!

പത്ത് കോടി രൂപയുടെ അസാധു നോട്ടാണ് കായംകുളത്തു നിന്ന് പിടിച്ചെടുത്തിരിക്കുന്നത്. കായംകുളം സിഐയുടെ നേതൃത്തിലാണ് അസാധുനോട്ട് പിടികൂടിയത്. അതേസമയം നോട്ട് എണ്ണി തിട്ടപ്പെടുത്തിയിട്ടില്ല.

  • By Gowthamy
Google Oneindia Malayalam News

കായംകുളം: നോട്ട് നിരോധനം നിലവിൽ വന്നിട്ട് ഏതാണ്ട് ഒരു വർഷം പൂർത്തിയാകാൻ പോകുമ്പോഴും നിരോധിത നോട്ടുകൾ ഇനിയും ഏറെയുണ്ടെന്ന് വ്യക്തമായിരിക്കുകയാണ്. അതിന് തെളിവാണ് കായംകുളത്ത് വെള്ളിയാഴ്ച പുലർച്ചെ നടന്ന അസാധു നോട്ട് വേട്ട. പത്ത് കോടി രൂപയുടെ അസാധു നോട്ടാണ് ഇവിടെ നിന്ന് പിടിച്ചെടുത്തിരിക്കുന്നത്. കാറിൽ കൈമാറുന്നതിനിടെയാണ് നോട്ട് പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേർ അറസ്റ്റിലായി.

<strong>മരണക്കളിയുടെ കെണിയിൽ വിദ്യാർഥികളും? ബ്ലൂ വെയിലിനെ ഭയന്ന് സ്കൂളുകൾ!! മറികടക്കാൻ തന്ത്രങ്ങൾ!!</strong>മരണക്കളിയുടെ കെണിയിൽ വിദ്യാർഥികളും? ബ്ലൂ വെയിലിനെ ഭയന്ന് സ്കൂളുകൾ!! മറികടക്കാൻ തന്ത്രങ്ങൾ!!

രാജ്യത്തെ കണക്കില്ലാത്ത കള്ളപ്പണം ഇല്ലായ്മ ചെയ്യുന്നതിനും പാകിസ്ഥാനിൽ നിന്ന് ഇന്ത്യയിലേക്കുള്ള കള്ളപ്പണത്തിന്റെ ഒഴുക്ക് തടയുന്നതിനുമായിട്ടാണ് 2016 നവംബർ 8ന് 500, 1000 രൂപ നോട്ടുകൾ നിരോധിച്ചു കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം വന്നത്. എന്നാൽ ഇത് നടപ്പാക്കു ഒരു വർഷം പൂർത്തിയാക്കാൻ പോകുമ്പോഴും നിരോധിച്ച നനോട്ടുകൾ സുലഭമായി ലഭിക്കുന്നതായാണ് വിവരങ്ങൾ.

വൻ അസാധു നോട്ട് വേട്ട

വൻ അസാധു നോട്ട് വേട്ട

പത്ത് കോടി രൂപയുടെ അസാധു നോട്ടാണ് കായംകുളത്തു നിന്ന് പിടിച്ചെടുത്തിരിക്കുന്നത്. കായംകുളം സിഐയുടെ നേതൃത്തിലാണ് അസാധുനോട്ട് പിടികൂടിയത്. അതേസമയം നോട്ട് എണ്ണി തിട്ടപ്പെടുത്തിയിട്ടില്ല.

വാഹന പരിശോധനയ്ക്കിടെ

വാഹന പരിശോധനയ്ക്കിടെ

ദേശീയപാതയിലെ കൃഷ്ണപുരത്ത് നടത്തിയ വാഹന പരിശോധനയിലാണ് പണം കണ്ടെത്തിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.

1000, 500 നോട്ടുകൾ

1000, 500 നോട്ടുകൾ

നിരോധിച്ച 1000 രൂപയുടെയും 500 രൂപയുടെയും നോട്ടുകളാണ് സംഘത്തിൽ നിന്ന് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടത്തുമെന്നാണ് വിവരങ്ങൾ.

അഞ്ചുപേർ കസ്റ്റഡിയിൽ

അഞ്ചുപേർ കസ്റ്റഡിയിൽ

സംഭവവുമായി അഞ്ചുപേർ കസ്റ്റഡിയിലായിട്ടുണ്ട്. ആദ്യം രണ്ടു പേരെയും പിന്നീട് ഇവർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ മൂന്നു പേരെയും പോലീസ് കസ്റ്റഡിയിലെടുത്തു. പാലക്കാട് സ്വദേശികളാണ് അറസ്റ്റിലായിരിക്കുന്നത്.

ചോദ്യം ചെയ്യൽ

ചോദ്യം ചെയ്യൽ

കസ്റ്റഡിയിലെടുത്തവരെ ചോദ്യം ചെയ്ത് വരികയാണ്. കോയമ്പത്തൂരിൽ നിന്നാണ് പണം കിട്ടിയതെന്നാണ് ഇവർ പറയുന്നത്. പണം ഇവിടെ ഏൽപ്പിക്കാൻ മാത്രമാണ് പറഞ്ഞതെന്നും സംഭവത്തെ കുറിച്ച് കൂടുതൽ അറിയില്ലെന്നുും ഇവർ പറയുന്നു.

ചേർത്തല സംഭവവുമായി ബന്ധം

ചേർത്തല സംഭവവുമായി ബന്ധം

അടുത്തിടെ ചേർത്തലയിൽ നിന്ന് അസാധു നോട്ട് പിടികൂടിയിരുന്നു. ഈ സംഭവവുമായി ഇവർക്ക് ബന്ധമുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ട്.

നോട്ട് നിരോധനം

നോട്ട് നിരോധനം

2016 നവംബർ എട്ടിന് രാത്രിയാണ് 500, 1000 രൂപ നോട്ടുകൾ അസാധുവാക്കിക്കൊണ്ട് പ്രധാനമന്ത്രി നോട്ട് നിരോധനം പ്രഖ്യാപിച്ചത്. നിരോധിച്ച നോട്ടുകൾ ബാങ്കിലെത്തിച്ചത്. മാറ്റിയെടുക്കാനും അവസരം ന‍കിയിരുന്നു.

 കള്ളപ്പണത്തിന് പിടി

കള്ളപ്പണത്തിന് പിടി

കള്ളപ്പണത്തിന്റെ ഒഴുക്ക് തടയുന്നതിനാണ് നോട്ട് നിരോധനം കൊണ്ടുവന്നത്. അതേസമയം ഇതുവരെ എത്രത്തോളം അസാധു നോട്ട് പിടിച്ചെടുക്കാനായെന്ന് കൃത്യമായ വിവരം നൽകാൻ റിസർവ് ബാങ്കിന് കഴിഞ്ഞിട്ടില്ല.

English summary
banned note found from kayamkulam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X