കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാറുടമകള്‍ തന്നെ സമീപിച്ചു; മാണിക്കെതിരെ തെളിവില്ലെന്നും കുഞ്ഞാലിക്കുട്ടി

  • By Anwar Sadath
Google Oneindia Malayalam News

കൊച്ചി: ബാര്‍ കോഴക്കേസില്‍ കെ എം മാണിക്ക് അനുകൂല നിലപാടുമായി മുസ്ലീം ലീഗ് നേതാവും വ്യവസായ മന്ത്രിയുമായ കുഞ്ഞാലിക്കുട്ടി. ഒരു ചാനല്‍ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെ ബാര്‍ കോഴയില്‍ മാണിക്കെതിരെ തെളിവൊന്നും ലഭിച്ചില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കേസില്‍ കുറ്റപത്രം നല്‍കുമെന്ന ഘട്ടത്തിലാണ് കുഞ്ഞാലിക്കുട്ടിയുടെ പ്രസ്താവനയെന്നത് ശ്രദ്ധേയമാണ്.

കോഴക്കേസില്‍ നേരത്തെ ബാറുടമകള്‍ വെളിപ്പെടുത്തിയത് ശരിയാണെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. ബാറുടമകള്‍ തന്നെ കാണാനായി പണവുമായി എത്തിയിരുന്നു. എന്നാല്‍ താന്‍ സ്വീകരിച്ചില്ല. തെരഞ്ഞെടുപ്പ് ഫണ്ട് എന്നാണ് പറഞ്ഞത്. എന്നാല്‍ അത് വേണ്ടെന്ന് പറഞ്ഞ് താന്‍ തിരിച്ചയക്കുകയായിരുന്നെന്ന് കുഞ്ഞാലിക്കുട്ടി വെളിപ്പെടുത്തി.

kmmani

യുഡിഎഫിലും കോണ്‍ഗ്രസിലും ഇപ്പോള്‍ പ്രശ്‌നങ്ങളുണ്ടെന്നും കുഞ്ഞാലിക്കുട്ടി സൂചന നല്‍കി. മുഖ്യമന്ത്രി കര്‍ശനമായ തീരുമാനമെടുക്കേണ്ട സമയമാണിത്. പ്രശ്‌നം പരിഹരിക്കാന്‍ മുസ്ലീംലീഗ് ആവശ്യമെങ്കില്‍ ഹൈക്കമാന്റിനെ സമീപിക്കും. ഇക്കാര്യങ്ങളെല്ലാം മുസ്ലീം ലീഗ് ചര്‍ച്ചയ്‌ക്കെടുക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കുഞ്ഞാലിക്കുട്ടിയുടെ പ്രസ്താവന മാണിക്കെതിരെ കുറ്റപത്രമുണ്ടായേക്കില്ലെന്ന സൂചനയാണ് നല്‍കുന്നത്. മാണിയെ സംരക്ഷിക്കുന്നതില്‍ മുസ്ലീം ലീഗിന് എതിര്‍പ്പില്ലെന്നും അദ്ദേഹം ഇതിലൂടെ വ്യക്തമാക്കുന്നു. ഇതോടെ അഡ്വക്കറ്റ് ജനറലില്‍ നിന്നും നിയമോപദേശം തേടാനുള്ള വിജിലന്‍സ് തീരുമാനവും സംശയത്തിന്റെ നിഴലിലായി. മാണിക്കെതിരെ കുറ്റപത്രം നല്‍കരുതെന്ന നിയമോപദേശമായിരിക്കും അഡ്വ. ജനറലിന്റേതെന്നാണ് നിഗമനം.

English summary
Bar bribe case; No evidence against KM Mani says Kunhalikutty
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X