കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'പിള്ള ഉണ്ട തിന്നപ്പോള്‍ സൗകര്യമൊരുക്കിയത് എന്‍എസ്എസ്'

  • By Gokul
Google Oneindia Malayalam News

തിരുവനന്തപുരം: യുഡിഎഫിനെതിരെയും സര്‍ക്കാരിനെതിരെയും അഴിമതി ആരോപണത്തിന്‍ മുക്കിയ കേരള കോണ്‍ഗ്രസ് നേതാവ് ബാലകൃഷ്ണ പിള്ളയ്ക്ക് എന്‍എസ്എസ്സിന്റെ രൂക്ഷ വിമര്‍ശനം. എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരാണ് ബാലകൃഷ്ണ പിള്ളയ്‌ക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്.

സുപ്രീം കോടതി ശിക്ഷിച്ച് ജയിലില്‍ ഉണ്ട തിന്നപ്പോള്‍ ബാലകൃഷ്ണ പിള്ളയെ രക്ഷിക്കാന്‍ മുന്നിട്ടിറങ്ങിയത് എന്‍എസ്എസ് ആണെന്ന് സുകുമാരന്‍ നായര്‍ അവകാശപ്പെട്ടു. ജയിലില്‍ എ ക്ലാസ് സൗകര്യം ഒരുക്കിയത് എന്‍എസ്എസ് ഇടപെട്ടാണെന്നും സുകുമാരന്‍നായര്‍ പറഞ്ഞു. പിള്ള വിമര്‍ശിച്ചാലും മാണിക്കുള്ള പിന്തുണ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

balakrishna-pillai-1

ബാര്‍ കോഴയില്‍ ആരോപണവിധേയനായ കെ എം മാണി രാജിവെക്കേണ്ടതില്ലെന്നും എന്‍എസ്എസ്സിന്റെ പിന്തുണയുണ്ടെന്നും സുകുമാരന്‍ നായര്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. വിഷയത്തില്‍ ബാലകൃഷ്ണ പിള്ള മുന്നോക്ക ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചാല്‍ എന്‍എസ്എസ്സിന് ഒന്നും സംഭവിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

യുഡിഎഫ് ഒന്നാകെ ബാലകൃഷ്ണപിള്ളയെ താക്കീത് ചെയ്തിട്ടും യുഡിഎഫിനെതിരെ വീണ്ടും ആരോപണം ഉന്നയിച്ചതാണ് എന്‍എസ്എസ്സിനെ പ്രകോപിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്. പിള്ള അനുനയിപ്പിക്കാന്‍ സുകുമാരന്‍ നായരുടെ സഹായം കോണ്‍ഗ്രസ് അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍, അത്തരം ഇടനിലക്കാരന്‍ വേണ്ടെന്ന് പിള്ള നിലപാടെടുത്തതോടെയാണ് സുകുമാരന്‍നായര്‍ ആഞ്ഞടിച്ചത്.

English summary
Bar bribe case; NSS general secretary Sukumaran Nair against Balakrishna Pillai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X