കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാര്‍ കോഴ: സര്‍ക്കാര്‍ കോടതിയില്‍ വിശദീകരണം നല്‍കണം

  • By Soorya Chandran
Google Oneindia Malayalam News

കൊച്ചി: ബാര്‍ കോഴ വിവാദത്തില്‍ സര്‍ക്കാരിന് ഹൈക്കോടതിയില്‍ നിന്ന് തിരിച്ചടി. അന്വേഷണം സംബന്ധിച്ച വിശദാംശങ്ങള്‍ ഉടന്‍ ഹാജരാക്കണം എന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

സിപിഐ എംഎല്‍എ വിഎസ് സുനില്‍ കുമാര്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നിര്‍ദ്ദേശം. എന്തുകൊണ്ടാണ് വിജിലന്‍സിന്റെ ക്വിക്ക് വെരിഫിക്കേഷന്‍ പൂര്‍ത്തിയാകാത്തതെന്നും കോടതി ചോദിച്ചു.

Bar

സാധാരണ ഗതിയില്‍ ഏഴ് ദിവസമാണ് ക്വിക്ക് വെരിഫിക്കേഷന് അനുവദിക്കാറുള്ളത്. എന്നാല്‍ ബാര്‍ ഉടമകളില്‍ നിന്ന് കെഎം മാണി ഒരു കോടി രൂപ കോഴ വാങ്ങി എന്ന ആരോപണം അന്വഷിക്കാന്‍ 45 ദിവസമാണ് സര്‍ക്കാര്‍ ക്വിക്ക് വെരിഫിക്കേഷനായി നല്‍കിയിട്ടുള്ളത്.

എന്തുകൊണ്ടാണ് ഈ കേസില്‍ ക്വിക്ക് വെരിഫിക്കേഷന് 45 ദിവസം അനുവദിച്ചതെന്നാണ് കോടതിയുടെ ചോദ്യം. എന്തെങ്കിലും പ്രത്യേക സാഹചര്യമുണ്ടെങ്കില്‍ അക്കാര്യം വ്യക്തമാക്കണം എന്നും ഹൈക്കോടി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ബാര്‍ ഉടമയായ ബിജു രമേശ് ഉന്നയിച്ച ആരോപണത്തിന് ഇതുവരെ ഒരു തെളിവും ലഭിച്ചിട്ടില്ലെന്നാണ് വിജിലന്‍സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. കോടതിയില്‍ അഡ്വക്കറ്റ് ജനറല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ 19 സാക്ഷികളില്‍ നിന്ന് മൊഴിയെടുത്തിട്ടുണ്ടെന്നാണ് പറയുന്നത്. ഇതില്‍ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനും ഉള്‍പ്പെടും.

കോഴ വിവാദം കേന്ദ്ര ഏജന്‍സി അന്വേഷിക്കണം എന്നായിരുന്നു പരാതിക്കാരനായ ബിജു രമേശ് ആവശ്യപ്പെട്ടിരുന്നത്. വിജിലന്‍സ് അന്വേഷിച്ചാല്‍ അന്വേഷണം അട്ടിമറിക്കപ്പെടും എന്നും അദ്ദേഹം പറഞ്ഞിരുന്നു.

English summary
Bar Bribe Controversy: High Court demands full report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X