കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാര്‍ കോഴ: കെ ബാബുവിനെതിരെ തെളിവില്ലെന്ന് വിജിലന്‍സ്

  • By Athul
Google Oneindia Malayalam News

തൃശൂര്‍: മന്ത്രി കെ ബാബുവിനെതിരെ ബാര്‍ കോഴക്കേസില്‍ തെളിവില്ലെന്ന് വിജിലന്‍സ്. തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ വിജിലന്‍സ് മേധാവി എന്‍ ശങ്കര്‍ റെഡ്ഡി സമര്‍പ്പിച്ച ദ്രുതപരിശോധനാ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ആരോപണം ശരിവയ്ക്കുന്ന തെളിവുകള്‍ കിട്ടിയില്ലെന്നും അതുകൊണ്ട് കേസ് രജിസ്റ്റര്‍ ചെയ്യേണ്ട ആവശ്യമില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കെ ബാബുവിന് ബാറുകള്‍ തുറക്കാനായി 50 ലക്ഷം നല്‍കി എന്നായിരുന്നു ബിജു രമേശിന്റെ ആരോപണം. 44 രേഖകള്‍ പരിശോധിക്കുകയും 13 പേരില്‍ നിന്ന് മൊഴി എടുക്കുകയും ചെയ്തു. എന്നാല്‍ മൊഴികളുടേയും സാങ്കേതിക പരിശോധനയുടേയും അടിസ്ഥാനത്തില്‍ ആരോപണം തെളിയിക്കാന്‍ ആയിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

k babu

ബിജു രമേശിന്റെ ആരോപണത്തില്‍ കെ ബാബുവിനെതിരേയും പരാതിക്കാരന്‍ ബിജു രമേശിനെതിരേയും കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ തൃശൂര്‍ വിജിലന്‍സ് കോടതി കഴിഞ്ഞ മാസമാണ് ഉത്തരവിട്ടത്. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി ആവശ്യപ്പെട്ടിരുന്നു.

English summary
The vigilance department on Monday informed the Thrissur vigilance court that there is no evidence to prove the allegation that Excise Minister K Babu received Rs 50 lakh from bar owner Biju Ramesh. Vigilance chief N Shankar Reddy submitted the quick verification report in this regard.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X